ഓണ്‍ലൈന്‍ ക്ലാസുകളിലെ ഞരമ്പ് രോഗികള്‍; കുട്ടികളുടെ ഓണ്‍ലൈന്‍ പഠനക്ലാസുകളിലേക്കും വാട്‌സാപ് ഗ്രൂപ്പുകളിലേക്കും അശ്ലീല വിഡിയോ ; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്; സംഭവം മലപ്പുറത്ത്

ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഞരമ്പന്മാര്‍ കടന്നുകയറുന്നു. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനക്ലാസുകളിലേക്കും വാട്‌സാപ് ഗ്രൂപ്പുകളിലേക്കും അശ്ലീല വിഡിയോ അയച്ച് രസിക്കുകയാണിവര്‍. ഇത്തരക്കാരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ചില കേസുകളില്‍ വെര്‍ച്വല്‍ നമ്പറുകളില്‍നിന്നാണ് സന്ദേശങ്ങള്‍ വന്നിട്ടുള്ളതെന്നും ഓണ്‍ലൈന്‍ ആപ്പുകളുടെ സേവനദാതാക്കളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അധികൃതര്‍ പറഞ്ഞു.
കുറ്റിപ്പുറത്തും വേങ്ങരയിലും പരപ്പനങ്ങാടിയിലുമാണ് ഇത്തരത്തിലുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൂന്നിടങ്ങളിലും പൊലീസ് കേസെടുത്തിട്ടുണ്ട്. മാത്രമല്ല, പരാതി ലഭിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് കേസെടുക്കാന്‍ തയാറായതെന്നും പറയുന്നു. കുറ്റിപ്പുറത്ത് ഓണ്‍ലൈന്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെ അശ്ലീല വിഡിയോയും സന്ദേശങ്ങളും വരികയായിരുന്നു. നഗ്‌നതാ പ്രദര്‍ശനവും ഉണ്ടായി.വേങ്ങരയില്‍ കുട്ടികള്‍ ഉള്‍പ്പെട്ട വാട്‌സാപ് ഗ്രൂപ്പിലേക്കും പരപ്പനങ്ങാടിയില്‍ ഭിന്നശേഷി കുട്ടികളുടെ വാട്‌സാപ് പഠനഗ്രൂപ്പിലേക്കാണ് അശ്ലീല വിഡിയോ സന്ദേശങ്ങള്‍ വന്നത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പെട്ട കേസുകളായിട്ടും ഇതുവരെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനായിട്ടില്ല. കോവിഡിനെത്തുടര്‍ന്ന് സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ ക്വാറന്റീനിലായതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എത്രയും പെട്ടെന്നുതന്നെ കുറ്റക്കാരെ കണ്ടെത്തുമെന്നും ജില്ലാ പോലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന എസ്.സുജിത് ദാസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























