ലക്ഷങ്ങൾ ഇറക്കിയില്ല! മല്ലിക സുകുമാരന്റെ ആവശ്യം നേടികൊടുത്ത് മുഖ്യമന്ത്രി

2018ലെ പ്രളയകാലത്ത് കരമനയാറും കിള്ളിയാറും കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായിരുന്നു. അന്ന് ഒരു വലിയ വാർപ്പിൽ രക്ഷപ്പെടുത്തുന്ന നടി മല്ലിക സുകുമാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. മല്ലികയെ നാട്ടുകാര്‍ വാര്‍പ്പില്‍ ഇരുത്തിയാണ് സുരക്ഷിത കേന്ദ്രത്തില്‍ എത്തിച്ചത്. രണ്ട് തവണയും വീട്ടില്‍ വെള്ളം കയറാന്‍ കാരണമായത് ഡാം തുറന്ന് വിട്ടത് ആണെന്ന് മല്ലിക സുകുമാരന് പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ ഏറെനാളായി താൻ അനുഭവിച്ചുകൊണ്ടിരുന്നു ബുദ്ധിമുട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ കാരണം പരിഹാരമായി എന്ന് പറയുകയാണ് നടി മല്ലിക സുകുമാരൻ. മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിന്റെ പിറ്റേദിവസം ഒരു ടീം വരികയും പ്രശ്‌നപരിഹാരം ഉണ്ടാക്കുകയും ചെയ്യുകയായിരുന്നുവെന്ന് മല്ലിക വ്യക്തമാക്കി.
'മഴ പെയ്‌താൽ വെള്ളം കയറുന്ന സ്ഥലത്താണ് മല്ലിക ചേച്ചി വീട് വച്ചതെന്ന് എല്ലാവരും പറഞ്ഞു. എട്ടു വർഷം ഞാൻ അവിടെ താമസിച്ചിട്ട്, മഴയും കൊടുങ്കാറ്റും ഇടിയും വന്നിട്ട് ഞങ്ങൾക്കൊന്നും ഒരു ശല്യവുമുണ്ടായിട്ടില്ല. ഡാം എല്ലാം കൂടി നിയന്ത്രണമില്ലാതെ തുറന്നുവിട്ടപ്പോൾ വന്നതാണ് ഈ വെള്ളപ്പൊക്കം. ഒരുപാട് സാധനങ്ങൾ അന്ന് കേടായിരുന്നു. ഒന്ന് സഹിച്ചു. രണ്ടാമത്തെ പ്രാവശ്യം ആവർത്തിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് സർക്കാർ സംവിധാനങ്ങളുടെ ഏപോപനമില്ലായ്‌മയാണ് കാരണം എന്നായിരുന്നു. വീടിന് പിന്നിലുള്ള ഒരു കനാൽ ചിലർ കയ്യേറിയതും അടുത്തുള്ള പുരയിടങ്ങളിലേക്ക് വെള്ളം കയറുന്നതിനിടയാക്കി. മന്ത്രിയായിരുന്ന മാത്യു ടി തോമസിനോട് കാര്യം പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഒടുവിൽ മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചു.ആദ്യമൊക്കെ കമാൻഡിംഗ് പവറുള്ള മുഖ്യമന്ത്രിയിരുന്നു പിണറായി വിജയനെങ്കിൽ ഇപ്പോൾ അത് കുറച്ചു കുറവാണോയെന്ന് സംശയമുണ്ട്. എങ്കിലും ഒരു അപ്പോയിൻമെന്റ് എടുത്ത് ഞാൻ ചെന്നു. പത്തുമിനുട്ടേ എടുത്തുള്ളൂ, കാര്യം അദ്ദേഹത്തോട് അവതരിപ്പിച്ചു. ഇതെപ്പോഴായിരുന്നു എന്ന് അദ്ദേഹം അറിയുന്നത് അന്നാണ്. അടുത്തതിന്റെ അടുത്ത ദിവസം ഒരു ടീം സ്ഥലത്തെത്തി. കനാൽ മുഴുവൻ ക്ളീൻ ആക്കി; ലക്ഷങ്ങളൊന്നും ചെലവാക്കാതെ തന്നെ. ഇപ്പോൾ പേപ്പാറ ഡാം തുറന്നല്ലോ? ഒരു കുഴപ്പവുമില്ല. മഴ പെയ്‌താൽ വെള്ളംകേറി മുങ്ങുന്നിടത്താണ് ഞങ്ങൾ താമസമെന്നത് വെറും പൊള്ളയായ ആരോപണമാണ്' എന്നും മല്ലിക സുകുമാരൻ പറയുന്നു.
രണ്ടു വർഷങ്ങൾക്ക് മുൻപ് മൂത്ത മകൻ ഇന്ദ്രജിത്തും മരുമകൾ പൂർണ്ണിമയും കുട്ടികളും പ്രളയ സഹായത്തിനായി കൊച്ചിയിൽ അക്ഷീണം പ്രവർത്തിക്കുമ്പോഴാണ് തിരുവനന്തപുരത്ത് അമ്മ മല്ലിക സുകുമാരൻ വീട് വെള്ളംകയറി രക്ഷാപ്രവർത്തകരുടെ സഹായത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയത്.
പറയാതെ ഡാം തുറക്കുന്നതിനെതിരെ നിങ്ങൾ ആരും പ്രതികരിച്ചില്ലെങ്കിലും ഞാൻ രാഷ്ട്രീയത്തിലിറങ്ങും എന്നുതന്നെ ഒരു വേളയിൽ മല്ലിക പറഞ്ഞിരുന്നു. ഭീഷണിയല്ല. ഇവിടെ രാഷ്ട്രീയക്കാർക്കേ ജീവിക്കാനൊക്കൂ. വേറാർക്കും പറ്റില്ല എന്നാണ് മല്ലിക നൽകുന്ന വിശദീകരണം.
https://www.facebook.com/Malayalivartha
























