ചവറ, കുട്ടനാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് നടത്തിപ്പിനും പ്രചാരണത്തിനു മായി വേണ്ടിവരുന്ന ചെലവ് 20 കോടിയിലേറെ രൂപ

കോവിഡ് സാഹചര്യത്തില്‍ ചവറ, കുട്ടനാട് നിയമസഭാ ഉപതിരഞ്ഞെടുപ്പു നടത്താന്‍ കുറഞ്ഞതു 10 കോടി രൂപയാണു തിരഞ്ഞെടുപ്പു കമ്മിഷനു ചെലവു വരിക. പ്രധാന സ്ഥാനാര്‍ഥികള്‍ 3 കോടിയോളം രൂപയെങ്കിലും ചെലവഴിക്കേണ്ടി വരും. എല്ലാ സ്ഥാനാര്‍ഥികള്‍ക്കുമായി കുറഞ്ഞതു 10 കോടി രൂപ.
സംസ്ഥാനത്തിന്റെ എതിര്‍പ്പ് തള്ളിയാണു തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് 6 മാസത്തോളം നിയമസഭാംഗം ആകാം. ഈ എംഎല്‍എമാര്‍ക്കു ഡിസംബറിലോ ജനുവരിയിലോ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
കോവിഡ് സാഹചര്യത്തില്‍ 65 വയസ്സ് കഴിഞ്ഞവര്‍ക്കു തപാല്‍ വോട്ട് ഏര്‍പ്പെടുത്തും. പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം 1000 ആയി കുറയ്ക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞു. നിലവില്‍ 1500 വോട്ടര്‍മാര്‍ വരെയാണ്.
പ്രചാരണത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കും. ഓണ്‍ലൈനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. കൂടുതല്‍ ബൂത്തുകള്‍ ക്രമീകരിക്കും. പോളിങ് സമയം കൂട്ടും. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പ്രത്യേക ക്യൂ ഉണ്ടാകും. കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം. സാമൂഹിക അകലം പാലിക്കണം. വോട്ടര്‍മാര്‍ മാസ്‌ക് ധരിക്കണം. കയ്യുറ നല്‍കുന്നതും പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha
























