ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... അതിര്‍ത്തിയില്‍ പ്രതീക്ഷിച്ചതിന് അപ്പുറമുള്ള ഇന്ത്യയുടെ മുന്നേറ്റം കണ്ട് ചൈന അമ്പരന്നു; ചൈനയുടെ സാമ്പത്തിക അടിത്തറയിളക്കി ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചപ്പോള്‍ ജനങ്ങളും എതിരായി; നില്‍ക്കക്കള്ളിയില്ലാതെ റഷ്യയില്‍ വച്ച് ചൈനയുടെ നിര്‍ബന്ധ പ്രകാരം ഇന്ത്യ ചൈന പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച

ഇന്ത്യയെ സംബന്ധിച്ച് ചൈനയുടെ കണക്ക് കൂട്ടലുകള്‍ പിഴച്ച ദിവസങ്ങളാണ് കടന്ന് പോയത്. അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച ചൈനയുടെ അടിത്തറയിളകുന്ന നീക്കമാണ് ഇന്ത്യ നടത്തിയത്. തന്ത്ര പ്രധാനമായ അതിര്‍ത്തി പ്രദേശം ഇന്ത്യന്‍ സേന കൈക്കലാക്കിയപ്പോള്‍ തന്നെ ചൈന തോല്‍വി മണത്തിരുന്നു. അതിന് പിന്നാലെ പബ്ജി ഉള്‍പ്പെടെ നിരവധി ആപ്പുകളും ഇന്ത്യ നിരേധിച്ചു. ചൈനയുടെ സാമ്പത്തിക അടിത്തറ ഇളക്കുന്നതായിരുന്നു അത്. ചൈനയിലെ ബിസിനസുകാരും സംരംഭകരും ചൈനയ്‌ക്കെതിരെ തിരിയാന്‍ കാരണമായി. ഇതെല്ലാം തന്നെ ചൈനയെ പിന്നോട്ട് വലിച്ചു. അവസാനം എങ്ങനേയും ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാനാണ് ചൈന ശ്രമിച്ചത്.
അതിര്‍ത്തിയില്‍ ആവര്‍ത്തിക്കുന്ന ചൈനീസ് പ്രകോപനത്തില്‍ നിലപാട് കടുപ്പിച്ച ഇന്ത്യയെ ചൈന നേരിട്ട് ചര്‍ച്ചയ്ക്ക് ക്ഷണിച്ചതോടെ റഷ്യയില്‍ ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടന്നു.
റഷ്യയില്‍ ഷാങ്ഹായ് സഹകരണ രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാരുടെ സമ്മേളനത്തിനിടെ ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 9.30നാണ് ചര്‍ച്ച നടന്നത്.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെ വ്യാഴാഴ്ച ചൈനീസ് പ്രതിരോധമന്ത്രി വീ ഫെംഗെയാണ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും ചൈനയുമായി റഷ്യയില്‍ ചര്‍ച്ച നടത്തില്ലെന്നായിരുന്നു ഇന്ത്യയുടെ ആദ്യ നിലപാട്. ഷാങ്ഹായി സമ്മേളനം ഇന്ന് തീരാനിരിക്കെയാണ് ചൈനയുടെ ക്ഷണം വീണ്ടും വന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ നേതൃത്വത്തില്‍ പട്ടാളത്തെ നിയന്ത്രിക്കുന്ന കേന്ദ്ര മിലിട്ടറി കമ്മിഷനിലെ നാല് അംഗങ്ങളില്‍ ഒരാളാണ് വീ ഫെംഗെ.
മേയില്‍ വടക്കന്‍ ലഡാക് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്ത ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്ന നിര്‍ണായക ചര്‍ച്ചയാണിത്. നേരത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ്‌യിയും തമ്മില്‍ ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
മേഖലയില്‍ സമാധാനം നിലനിറുത്താന്‍ പരസ്പര വിശ്വാസത്തിന്റെയും അക്രമരാഹിത്യത്തിന്റെയും അന്തരീക്ഷം വേണമെന്നാണ് രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയത്.
ചൈനീസ് അതിര്‍ത്തിയിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യന്‍ സേന എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരാവനെ പറഞ്ഞു. സേനാവിന്യാസം വിലയിരുത്താന്‍ ലഡാക് മേഖലയില്‍ നടത്തിയ രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ ജവാന്‍മാരുടെ ആത്മവിശ്വാസം നേരിട്ടു മനസിലായി. നമ്മുടെ ജവാന്‍മാര്‍ ഏറ്റവും മികച്ചതാണ്. ഏത് വെല്ലുവിളിയും നേരിടാന്‍ അവര്‍ തയ്യാറാണ്. അതിര്‍ത്തിയില്‍ ഒരു മാറ്റവും വരുത്താന്‍ ആര്‍ക്കും സാധിക്കില്ല.ഐ.ടി.ബി.എഫ് മേധാവിയും ലഡാക്കില്‍ചൈനയുമായുള്ള അതിര്‍ത്തി കാക്കുന്ന ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സിന്റെ (ഐ.ടി.ബി.എഫ്) മേധാവി എസ്.എസ്. ദേസ്‌വാള്‍ ആറുദിവസം ലഡാക്കില്‍ ചെലവിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. വടക്കന്‍ ലഡാക്കില്‍ സബ്‌സെക്ടര്‍ നോര്‍ത്തിനും സബ് സെക്ടര്‍ സൗത്തിനുമിടയില്‍ 5000 ഐ.ടി.ബി.എഫ് സേനാംഗങ്ങള്‍ കാവലിനുണ്ട്.
ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കില്ലെന്ന് റഷ്യയുടെ ഉറപ്പ്. റഷ്യയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും റഷ്യന്‍ പ്രതിരോധ മന്ത്രി ജനറല്‍ സെര്‍ജി ഷൊയ്ഗുവും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ഇന്ത്യറഷ്യ പ്രതിരോധ സഹകരണം വിപുലപ്പെടുത്താനും തീരുമാനിച്ചു.
അതിര്‍ത്തിയില്‍ ചൈന സൃഷ്ടിച്ച സംഘര്‍ഷത്തില്‍ ലോക രാഷ്ട്രങ്ങളുടെ പിന്തുണയും ഇന്ത്യയ്ക്കുണ്ട്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതെല്ലാം തന്നെ ചൈനയുടെ പിന്മാറ്റത്തിന് കാരണമായി.
https://www.facebook.com/Malayalivartha
























