ഇരുമ്പനം റെയില്‍വേ യാര്‍ഡില്‍ ഇന്ധനം നിറച്ച ശേഷം പുറപ്പെട്ട തീവണ്ടിയുടെ മൂന്നു ചരക്ക് ബോഗികള്‍ പാളം തെറ്റി....

ഇരുമ്പനം റെയില്‍വേ യാര്‍ഡില്‍ ഇന്ധനം നിറച്ച ശേഷം പുറപ്പെട്ട തീവണ്ടിയുടെ മൂന്നു ചരക്ക് ബോഗികള്‍ പാളം തെറ്റി അപകടത്തില്‍ പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20-നാണ് സംഭവം നടന്നത്. രണ്ട് ബോഗിയില്‍ ഡീസലും ഒന്നില്‍ പെട്രോളും ആയിരുന്നു. ഉടന്‍തന്നെ സുരക്ഷാ വിഭാഗം അധികൃതര്‍ എത്തി അപകട സാധ്യത ഒഴിവാക്കിയതിനാല്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.അപകടത്തിന്റെ കാരണം വ്യക്തമല്ല.
റെയില്‍വേ ഏരിയ മാനേജര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ബാക്കിയുള്ള ബോഗികള്‍ എറണാകുളത്തെ റെയില്‍വേ മര്‍ഷലിങ് യാര്‍ഡിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു
"
https://www.facebook.com/Malayalivartha
























