Widgets Magazine 

30
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...


കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...


വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...


മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ചില മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ, അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍..ക്രിമികീടങ്ങളുടെ ഒളിത്താവളംഅന്തം കമ്മികൾ ജോലിചെയ്യുന്ന മാധ്യമങ്ങളുടെ മുതലാളിക്കസേര...

മറക്കില്ലൊരിക്കലും... ശബരിമല പ്രക്ഷോഭ കാലത്ത് ഭക്തരെ മുള്‍മുനയില്‍ നിര്‍ത്തിയ ആക്ടിവിസ്റ്റ് രാഗിണി പിടിയിലായതോടെ എല്ലാം മണിമണിയായി പുറത്ത്; മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ രാഗിണി അറസ്റ്റിലായതോടെ സിനിമാ രംഗത്തെ പൊയ്മുഖങ്ങളും അങ്കലാപ്പില്‍

05 SEPTEMBER 2020 08:08 AM IST
മലയാളി വാര്‍ത്ത

More Stories...

ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...

കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...

മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ചില മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ, അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍..ക്രിമികീടങ്ങളുടെ ഒളിത്താവളംഅന്തം കമ്മികൾ ജോലിചെയ്യുന്ന മാധ്യമങ്ങളുടെ മുതലാളിക്കസേര...

നിപ്പ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി സംശയിക്കുന്നു..നിയമസഭയിൽ വെളിപ്പെടുത്തി ആരോഗ്യമന്ത്രി കെ.മുരളീധരൻ.. ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്..

അയ്യപ്പ ഭക്തന്‍മാര്‍ അത്ര വേഗത്തിലൊന്നും മറക്കുന്നവരല്ല. അയ്യപ്പനെ തൊട്ടവരൊക്കെ എണ്ണിയെണ്ണി അനുഭവിക്കുകയാണ്. അതില്‍ അവസാനത്തെയാളാണ് അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നാമജപവുമായി തെരുവില്‍ ഇറങ്ങിയ ലക്ഷക്കണക്കിന് ഭക്തരെ അപമാനിച്ച ആള്‍കൂടിയാണ് രാഗിണി. ശബരിമലയില്‍ ഒരു സ്ത്രീയ്ക്ക് പോലും പ്രവേശനം അനുവദിക്കുന്നില്ലെന്ന വ്യാജപ്രചരണം ഇവര്‍ നടത്തിയിരുന്നു. ടെറിറിസ്റ്റ് എന്ന സിനിമ പുറത്തിറങ്ങുന്നതിന് മുമ്പായാണ് ഈ പരാമര്‍ശം നടത്തിയത്. ഇതിനെ തുടര്‍ന്ന് രാഗിണിക്കെതിരെ പ്രതിഷേധവുമായി കര്‍ണാടകയിലെ അയ്യപ്പഭക്തര്‍ രംഗത്തെത്തിയിരുന്നു.

വെറും ചെറിയ മീനല്ല രാഗിണി. മലയാളത്തിലും ഏറെ പ്രശസ്തമാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രം കാണ്ഡഹാര്‍, മമ്മൂട്ടി ചിത്രം ഫേസ് ടു ഫേസ് എന്നീ സിനിമകളില്‍ നായിക കൂടിയാണ് രാഗിണി. മുന്‍ മിസ് ഇന്ത്യ കന്നഡ നടിയും മോഡലുമായ രാഗിണി മുന്‍ ഫെമിന മിസ് ഇന്ത്യ കൂടിയാണ്. 2009ല്‍ വീര മടകരി എന്ന സിനിമയിലൂടെ കന്നഡ സിനിമയില്‍ അരങ്ങേറി. രാഗിണി ഐ.പി.എസ് അടക്കമുള്ള സാന്റല്‍വുഡ് സിനിമകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്.

മയക്കുമരുന്ന് കേസിലെ പ്രധാനകണ്ണിയെന്ന് കര്‍ണ്ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കരുതുന്ന ആളാണ് അറസ്റ്റിലായ കന്നഡ നടി രാഗിണി ദ്വിവേദി. വളരെക്കുറിച്ച് സിനിമകളില്‍ മാത്രം അഭിനയിച്ച് ആഡംബരജീവിതം നയിക്കുന്ന ആളാണ് രാഗിണി. ബംഗളുരുവിലെ നെറ്റ് പാര്‍ട്ടികളില്‍ എല്ലാം ഇവരുടെ സാനിധ്യം ഉണ്ടായിരുന്നു. മുന്തിയ ഇനം കാറുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. അതിനാല്‍, തന്നെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഇവരെ മാസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു.

രാഷ്ട്രീയ നേതൃത്വവുമായും രാഗിണിക്ക് അടുത്ത ബന്ധമാണുള്ളത്. കോണ്‍ഗ്രസ് ജെഡിയു സര്‍ക്കാരിന്റെ കാലത്ത് ബംഗളുരു സെട്രല്‍ കേന്ദ്രീകരിച്ച് നിരവധി വിഐപി നെറ്റ് പാര്‍ട്ടികള്‍ അരങ്ങേറിയിരുന്നു. ഇത് പലതും അക്രമത്തില്‍ കലാശിച്ചപ്പോള്‍ പ്രദേശിക ബിജെപി നേതാക്കള്‍ തന്നെ ഈ സംഘങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് പരാതി നല്‍കി. എന്നാല്‍, ഒരു അന്വേഷണം പോലും ഉണ്ടായില്ല. കന്നഡ സിനിമയിലെ പ്രധാനതാരങ്ങളും സര്‍ക്കാരിനെ ഉന്നതരും ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു. ഈ നെറ്റ് പാര്‍ട്ടികളില്‍ ഭൂരിപക്ഷം എണ്ണത്തിലും രാഗിണിയുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയക്കാരുടെ അരുമയായിരുന്ന രാഗിണി ദ്വിവേദിയെന്ന് സാന്റല്‍വുഡില്‍ സംസാരം ഉയര്‍ന്നിരുന്നു.

നഗരത്തിലെ മുന്തിയ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് സിനിമാമേഖലയിലുള്ളവര്‍ക്ക് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. മയക്കുമരുന്ന് കടത്തിന് ഇവര്‍ എല്ലായ്‌പ്പോഴും ആശ്രയിച്ചിരുന്നത് ഡാര്‍ക്ക് വെബിനെയാണ്. അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്ന് ഡാര്‍ക്ക് നെറ്റിലൂടെ ബംഗളൂരു, മുബൈ, ഗോവ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് എയര്‍കാര്‍ഗോ വഴിയും മയക്കുമരുന്ന് എത്തിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിലും രാഗിണി പങ്കാളിയാണെന്ന സൂചനയും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പുറത്തുവിട്ടിട്ടുണ്ട്.

മയക്കുമരുന്ന് കേസ് ഇടപാട് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ കിട്ടിയതോടെയാണ് രാഗിണി ദ്വിവേദിയെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രാവിലെ യെലഹങ്കയിലെ ഫഌറ്റില്‍ നിന്ന് കസറ്റഡിയില്‍ എടുത്ത ഇവരെ എട്ടുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവിലായാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ നടത്തിയ നടത്തിയ റെയിഡില്‍ ഇവരുടെ ഫഌറ്റില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകളും രണ്ട് ലാപ്പ് കോപ്പുകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെയെല്ലാം പഴയ ഫയലുകള്‍ രണ്ടുദിവസം മുമ്പ് നീക്കം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്. രാഗിണി അറസ്റ്റിലായത് സാന്റല്‍വുഡ് സിനിമ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. കൂടുതല്‍ വമ്പന്‍മാരുടെ അറസ്റ്റ് അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്തായാലും രാഗിണിയുടെ അറസ്റ്റോടെ അമ്പരന്നിരിക്കുകയാണ് സിനിമാ ലോകം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...  (8 minutes ago)

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...  (25 minutes ago)

കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...  (29 minutes ago)

Rahul-Mamkootathil അതിരൂക്ഷ പരിഹാസവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (39 minutes ago)

Nipah medicine പിണറായി സർക്കാരിന്റെ ആരോഗ്യ വകുപ്പ്..  (42 minutes ago)

വർക്കലയിൽ വറ്റ മീൻ കഴിച്ച് 27 പേർ ആശുപത്രിയിൽ; രണ്ടുപേരുടെ നില അതീവ ഗുരുതരം, വെട്ടൂരിൽ മത്സ്യ വില്പന തടഞ്ഞ് അധികൃതർ...  (45 minutes ago)

Minister Liju നിയമം തെറ്റിച്ചാൽ ബാറുടമ അകത്താവും  (48 minutes ago)

KERALA POLICE സേനയ്ക്ക് തന്നെ നാണക്കേട്  (1 hour ago)

ന്യൂസിലൻഡിനെതിരെ നാലാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങ് തെരഞ്ഞെടുത്തു...  (3 hours ago)

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (4 hours ago)

  പ്രശസ്ത ഹോളിവുഡ് താരം പാട്രിക് സ്റ്റുവർട്ട് അന്തരിച്ചു....  (5 hours ago)

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന് കീഴിലുള്ള 'ന്യൂ ആംനസ്റ്റി സ്കീം 2025' തിങ്കളാഴ്ച തൊഴിൽ-തൊഴിൽ മന്ത്രാലയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി  (5 hours ago)

അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി  (5 hours ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 130ലധികം പോയിന്റ് മുന്നേറി  (5 hours ago)

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണം; പാഡി പ്രൊക്യൂർമെൻ്റ് അസിസ്റ്റന്റുമാരെ നിയമിച്ച് ഈ മാസം 26 ന് സപ്ലൈകോ ഉത്തരവ് പുറപ്പെടുവിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (6 hours ago)

Malayali Vartha Recommends