എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരനെതിരായ വ്യാജ ലൈംഗിക പീഡനക്കേസിലും വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലും പ്രതിയായ സ്വപ്‌നയെ അറസ്റ്റ് ചെയ്തു

എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരനെതിരായ വ്യാജ ലൈംഗിക പീഡനക്കേസിലും വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലും ലെ പ്രതി നെ അറസ്റ്റ് ചെയ്തു. വ്യാജ പരാതി നല്‍കിയ കേസില്‍ സ്വപ്ന സുരേഷിനെ നേരത്തെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിരുന്നു. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരനായിരുന്ന ഷിബുവിനെതിരെ വ്യാജ ലൈംഗിക പരാതി നല്‍കുകയായിരുന്നു. ഇക്കാലയളവില്‍ എയര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു സ്വപ്ന.
സാറ്റ്സിലെ ക്രമക്കേടിനെതിരെ സിബിഐക്ക് ഉള്‍പ്പെടെ ഷിബു പരാതി നല്‍കിയതിലുള്ള വൈരാഗ്യമായിരുന്നു വ്യാജ പരാതി നല്‍കാന്‍ കാരണമായത്. എയര്‍ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരെന്ന പേരില്‍ പതിനാറോളം വനിതകളെ സ്വപ്ന ഹാജരാക്കുകയും ഇവരെ കൊണ്ട് പരാതി നല്‍കുകയുമായിരുന്നു.
ആദ്യം വലിയ തുറ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും സ്വപ്നയെ പ്രതി ചേര്‍ത്തിരുന്നില്ല. തുടര്‍ന്ന് ഷിബു ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചു. ഈ കേസില്‍ സ്വപ്നയെ പ്രതിചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തി. ജോലി നേടുന്നതിനായി സ്വപ്ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കര്‍ സര്‍വകലാശാലയുടേത് എന്ന പേരിലുള്ള ബിരുദ സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കിയത്. ബികോം ബിരുദധാരിയെന്ന് കാണിക്കാനായിരുന്നു സര്‍ട്ടിഫിക്കറ്റ്. പക്ഷെ സാങ്കേതിക സര്‍വകലാശാലയായ ഇവിടെ ബികോം കോഴ്‌സ് പോലുമില്ല.
സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളത് നേരത്തെ തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇതനുസരിച്ച് സ്‌പേസ് പാര്‍ക്കും സാറ്റ്‌സും നല്‍കിയ കേസിലും അറസ്റ്റ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha
























