Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മാനം കെടുത്തല്ലേ... ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പിന്നാലെ സംസ്ഥാന പോലീസും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നു; പത്താം ക്ലാസ് പോലും കടന്നിട്ടില്ലാത്ത സ്വപ്നയെങ്ങനെ ഡിഗ്രി നേടി; സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍

05 SEPTEMBER 2020 08:12 AM IST
മലയാളി വാര്‍ത്ത

ഏതാണ്ട് എല്ലാ പ്രധാന ദേശീയ അന്വേഷണ ഏജന്‍സികളും സ്വപ്നയുടെ പുറകേയാണ്. നികുതി വെട്ടിച്ച് കള്ളക്കടത്ത് നടത്തുന്നവരെ പിടികൂടുന്ന കസ്റ്റംസ്, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്ന എന്‍ഐഎ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയെല്ലാം സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിലാണ്. അതിന് പിന്നാലെ സംസ്ഥാന പോലീസും സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

സ്‌പേസ് പാര്‍ക്കിലെ ജോലിക്ക് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസില്‍ സ്വപ്ന സുരേഷിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. വഞ്ചിയൂര്‍ ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് കന്റോണ്‍മെന്റ് എസ്.എച്ച്.ഒ ബി.എം. ഷാഫി ഇന്നലെ അപേക്ഷ നല്‍കിയത്. കഴിഞ്ഞ ദിവസം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള നാലംഗസംഘം കാക്കനാട് ജില്ല ജയിലിലെത്തി സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കേരള ഐ.ടി ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡ് (കെ.എസ്.ഐ.ടി.എല്‍) എം.ഡി ഡോ. ജയശങ്കര്‍ പ്രസാദിന്റെ പരാതിയില്‍ വ്യാജരേഖ ചമയ്ക്കല്‍, പണം തട്ടല്‍ എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

സ്വപ്ന എയര്‍ ഇന്ത്യയിലുള്‍പ്പെടെ ജോലിക്കു കയറിയത് മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ നിന്നുള്ള വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുപയോഗിച്ചാണെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിന് കീഴില്‍ നിയമിച്ച സംഭവത്തില്‍ അന്വേഷണമാകാമെന്ന നിയമോപദേശം കിട്ടിയിട്ടും വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് അനുമതി തേടിയെങ്കിലും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല. അന്വേഷണമാകാം എന്ന നിയമോപദേശം സഹിതം വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ആഭ്യന്തരവകുപ്പ് അനുമതി നല്‍കുന്നില്ല.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ ഭരണകക്ഷി നേതാക്കളെല്ലാം തള്ളിപ്പറഞ്ഞിട്ടും എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കാത്തതെന്നകാര്യത്തില്‍ ദുരൂഹതയുണ്ട്. സ്വപ്ന സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതിന് പിന്നില്‍ എം. ശിവശങ്കറാണെന്നകാര്യം വ്യക്തമായതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അധികാര ദുര്‍വിനിയോഗം നടത്തിയ കേസില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍, അതിന് തയാറാകാതെ ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തെ ഉപയോഗിച്ചുള്ള അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. സര്‍ക്കാര്‍ അനുകൂല സംഘടനാ നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള ഈ സമിതിയുടെ അന്വേഷണം ശിവശങ്കറിനെ ഉള്‍പ്പെടെ രക്ഷിക്കാനുള്ള ശ്രമമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അറസ്റ്റിലായതോടെയാണ് അനധികൃത നിയമനം പുറത്തുവന്നത്.

സ്വപ്ന സുരേഷ് എസ്എസ്എല്‍സി കടന്നിട്ടുണ്ടോന്ന സംശയം സ്വന്തം സഹോദരന്‍ പോലും സംശയം ഉന്നയിച്ചിരുന്നു. പാവപ്പെട്ട മലയാളികള്‍ ജോലി കിട്ടാതെ ആത്മഹത്യ ചെയ്യുമ്പോള്‍ പത്ത് ജയിക്കാത്ത സ്വപ്നയെങ്ങനെ ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം പറ്റുന്ന ജോലിയില്‍ കയറി എന്ന ആക്ഷേപവും നിലനില്‍ക്കുന്നു. എന്തായാലും സംസ്ഥാന പോലീസ് സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ സ്വാഭാവികമായും ഈ വിഷയങ്ങളും ചര്‍ച്ചയാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (6 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (6 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (11 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends