Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കോവിഡ് കാലത്ത് സുവിശേഷ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശസഹായം വാഗ്ദാനം ചെയ്ത് സുവിശേഷകരെ കബളിപ്പിക്കുന്നു

05 SEPTEMBER 2020 08:02 AM IST
മലയാളി വാര്‍ത്ത

സുവിശേഷ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശത്തുനിന്നു കോവിഡ് കാലത്ത് സഹായം വാഗ്ദാനം ചെയ്ത് സുവിശേഷകരെ കബളിപ്പിച്ച് പണം തട്ടുന്നു. ഫെയ്സ്ബുക്കിലൂടെയും ചാറ്റിങ്ങിലൂടെയും സുവിശേഷകരുടെ പ്രവര്‍ത്തനം മനസിലാക്കിയാണ് തട്ടിപ്പിനു കളമൊരുക്കുന്നത്. വടവാതൂര്‍ സ്വദേശിയായ യുവ സുവിശേഷകന് 29,000 രൂപ നഷ്ടമായി.

ഇംഗ്ലണ്ടിലുള്ള സിസ്റ്റര്‍ സ്രണ്‍ഗേല തോമസ് എന്നു പരിചയപ്പെടുത്തിയ വ്യക്തി സുവിശേഷകനുമായി ബന്ധം സ്ഥാപിച്ചു. പരസ്പരം ബൈബിള്‍ വാക്യങ്ങളിലൂടെയായിരുന്നു ചാറ്റിങ്ങ്. സുവിശേഷകന്റെ വരുമാനവും പ്രവര്‍ത്തനരീതികളും മനസിലാക്കി. ഒരു മാസം കഴിഞ്ഞപ്പോള്‍, കേരളത്തിലെ സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ തങ്ങളുടെ ബിഷപ്പിനു താല്‍പ്പര്യമുണ്ടെന്നറിയിച്ചു.

ബൈബിള്‍, ഐഫോണ്‍, ലാപ്ടോപ്പ്, സ്വര്‍ണാഭരണങ്ങള്‍, പൗണ്ട്, ഗോള്‍ഡ് വാച്ച് എന്നിവ ബിഷപ്പ് വീട്ടിലെ മേല്‍വിലാസത്തില്‍ അയച്ചിട്ടുണ്ടെന്നു സന്ദേശം കിട്ടി. കൊറിയര്‍ സര്‍വീസിന്റെ വേ ബില്ലിന്റെയും അയച്ച സാധനങ്ങളുടെയും ചിത്രങ്ങള്‍ വാട്ട്സ് ആപ്പില്‍ നല്‍കി. 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍നിന്നു വിളിക്കുമെന്നും അറിയിച്ചു.

ഡല്‍ഹിയില്‍ ഗിഫ്റ്റ് പായ്ക്കറ്റ് എത്തിയെന്നും സര്‍വീസ് ചാര്‍ജായി 29,000 രൂപ അടച്ച് അതു കൈപ്പറ്റണമെന്നും അറിയിച്ച് അടുത്ത ഫോണ്‍കോളെത്തി. സുവിശേഷകന്‍ അവര്‍ നല്‍കിയ ബാങ്ക് അക്കൗണ്ടില്‍ അമ്മയുടെ മാല പണയംവച്ച് പണമടച്ചു. കസ്റ്റംസില്‍ ജി.എസ്.ടി. ഇനത്തില്‍ 89000 രൂപ അടയ്ക്കണമെന്ന സന്ദേശം പിന്നാലെയെത്തി. സംശയം തോന്നിയ സുവിശേഷകന്‍ അന്വേഷിച്ചപ്പോഴാണു പറ്റിക്കപ്പെട്ടെന്നു തിരിച്ചറിഞ്ഞത്.

കോത്തല സ്വദേശിയായ സുവിശേഷകനെയും അമേരിക്കയില്‍ നിന്നെന്നു പറഞ്ഞ് കബളിപ്പിക്കാന്‍ ശ്രമം നടന്നു. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ അയച്ചിട്ടുണ്ടെന്നും കൊറിയര്‍ ചാര്‍ജ് അയയ്ക്കണമെന്നുമായിരുന്നു സന്ദേശം. പണമടയ്ക്കാതിരുന്നതോടെ നിരന്തരം വിളിയെത്തി. വീഡിയോ കോളില്‍ വന്നാല്‍ പണം അടയ്ക്കാമെന്നു സന്ദേശം അയച്ചതോടെ വിളി നിന്നു. ഇത്തരത്തില്‍ നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (6 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (6 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (11 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends