Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

അഴിമതികളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സിപിഎം സംസ്ഥാന വ്യാപകമായി ആസൂത്രിത കലാപങ്ങള്‍ക്ക് ശ്രമിക്കുകയാണ്... സിപിഎം ശക്തികേന്ദ്രമായ കതിരൂരില്‍ വലിയ തോതില്‍ ബോംബ് നിര്‍മ്മാണം നടത്തി കണ്ണൂര്‍ ജില്ലയെ വീണ്ടും ചോരക്കളമാക്കാനുള്ള ശ്രമമാണ്.. കതിരൂര്‍ സിപിഎം ബോംബ് നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തിന് പിന്നാലെ പിണറായിയെ തേച്ചൊട്ടിച്ച് കെ.സുരേന്ദ്രന്‍

05 SEPTEMBER 2020 10:28 AM IST
മലയാളി വാര്‍ത്ത

കതിരൂര്‍ സിപിഎം ബോംബ് നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തിന് പിന്നാലെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ.സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസില്‍ നിന്നുള്‍പ്പെടെ ശ്രദ്ധ തിരിക്കാന്‍ സിപിഎം കണ്ണൂരില്‍ കലാപത്തിന് കോപ്പുകൂട്ടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത് ഇതിന്റെ ഭാഗമായാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

അഴിമതികളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സിപിഎം സംസ്ഥാന വ്യാപകമായി ആസൂത്രിത കലാപങ്ങള്‍ക്ക് ശ്രമിക്കുകയാണ്. സിപിഎം ശക്തികേന്ദ്രമായ കതിരൂരില്‍ വലിയ തോതില്‍ ബോംബ് നിര്‍മ്മാണം നടത്തി കണ്ണൂര്‍ ജില്ലയെ വീണ്ടും ചോരക്കളമാക്കാനുള്ള ശ്രമമാണ് ഈ അപകടത്തിലൂടെ പുറത്തായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂരിലെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളുടെ ചുമരുകളില്‍ പ്രത്യേക അടയാളമിട്ടിരുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പാര്‍ട്ടി പ്രതിസന്ധിയിലാകുമ്പോള്‍ എല്ലാ കാലത്തും രാഷ്ട്രീയ കലാപമുണ്ടാക്കാന്‍ സിപിഎം ശ്രമിക്കാറുണ്ട്. കതിരൂരിലെ ബോംബ് നിര്‍മ്മാണത്തെ പറ്റി സമഗ്രമായി അന്വേഷിക്കാന്‍ പൊലീസ് തയ്യാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പാർട്ടി അണികളെ ഞെട്ടിച്ച് കണ്ണൂരിൽ ബോംബ് സ്ഫോടനം ഉണ്ടായത്.
കണ്ണൂര്‍ കതിരൂരില്‍ സിപിഎം കേന്ദ്രത്തില്‍ ബോംബ് നിര്‍മാണത്തിനിടെയായിരുന്നു വന്‍സ്‌ഫോടനം. കതിരൂരിലെ പൊന്ന്യത്തെ സിപിഎം കേന്ദ്രത്തില്‍ ആണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി സിപിഎമ്മുകാര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ അതീവ നില ഗുരുതരമാണെന്നും സൂചനയുണ്ട്. നിരവധി സിപിഎമ്മുകാര്‍ ബോംബ് നിര്‍മാണ കേന്ദ്രത്തില്‍ ബോംബ് നിര്‍മാക്കാനുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ആളുകളെ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തു നിന്നും നിരവധി ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും കൈകള്‍ക്കും കണ്ണുകള്‍ക്കുമാണ് പരിക്ക്. സ്റ്റീല്‍ ബോംബുകളാണ് പൊട്ടിയത്.

തലശ്ശേരി ഡിവൈഎസ്പി അടങ്ങുന്ന സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു. തിരുവനന്തപുരത്ത് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ നാല് ദിവസങ്ങളായി കണ്ണൂരിന്റെ പല ഭാഗത്തും അക്രമസംഭവങ്ങള്‍ അരങ്ങേറുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടാകുകയും അതിന് പിന്നാലെ സി.പി.ഐ.എമ്മിന്റെ വായനശാല തകര്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവത്തിൽ വഴിത്തിരിവ് ഉണ്ടാക്കുകയാണ്. സംഭവത്തിൽ ലീനയുടെ മകൻ നിഖിൽ കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിരുന്നു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത് എന്നും അക്രമികൾ രക്ഷപ്പെട്ടു എന്നായിരുന്നു വിശദീകരണം. ഉറങ്ങുകയായിരുന്ന ലീനയ്ക്കും മകനും സംഭവത്തിൽ സാരമായ പരുക്ക് പറ്റിയിരുന്നു. ആക്രമണത്തിന് പിന്നിൽ സിപിഐഎം- ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നായിരുന്നു ലീനയുടെ ആരോപണം.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തൻ്റെ വീടും ആക്രമിച്ചു എന്നാണ് ലീന പറഞ്ഞിരുന്നത്. സംഭവത്തിൽ ഇവർ പൊലീസിനു പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെയും ഇവർ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാക്കൾ ലീനയുടെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, അന്വേഷണത്തിൽ നിഖിൽ കൃഷ്ണയെ സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൂന്തുറ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

മകൻ നിഖില്‍ കൃഷ്ണയും സുഹൃത്തും ചേർന്നാണ് വീട് അടിച്ച തകർത്തത്. നിഖിലിനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. സി.പി.എം പ്രവർത്തകർ വീട് അടിച്ച് തകർത്തെന്നായിരുന്നു ആരോപണം.കഴിഞ്ഞ ദിവസവം പുലര്‍ച്ചെ രണ്ടേകാലോടെ ബൈക്കിലെത്തിയ സംഘം വീട് തകര്‍ക്കുകയായിരുന്നു. ജനല്‍ചില്ലുകള്‍ പൂര്‍ണമായി അടിച്ച് തകര്‍ത്തു. അക്രമത്തിന് ശേഷം ഒരാള്‍ ഓടിപ്പോയെന്നും സിപിഎം പാര്‍ട്ടി ഓഫീസിന്റെ ഭാഗത്ത് നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോവുന്നത് കണ്ടെന്നുമായിരുന്നു ലീനയുടെ പ്രതികരണം. വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസ് ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് വനിതാ നേതാവിന്റെ വീടിന് നേരെയുള്ള ആക്രമണവുമെന്നാണായിരുന്നു കോൺ​ഗ്രസ് നേതാക്കളുടെ ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends