ഭർത്താവുമായി പിരിഞ്ഞതോടെ ഫോൺ വഴി നോട്ടമിട്ടു... പരിചയം കൂടിയതോടെ വിവിധയിടങ്ങളിൽ എത്തിച്ച് കൂട്ടുകാരുമൊത്ത് പീഡനം; ശോഭയെ കശുമാവിൽ കെട്ടിത്തൂക്കിയതിന്റെ പത്താം നാള്‍ ആദ്യ കാമുകിയെ വിവാഹം ചെയ്തു... തൊട്ടടുത്ത ദിവസം അറസ്റ്റ് ചെയ്തപ്പോൾ സംഭവിച്ചത്....

കേളകത്ത് ആദിവാസി യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ കാമുകന്‍ വിപിന്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്തതായി പൊലീസ്.
കൊട്ടിയൂര്‍ മന്ദംചേരി ആദിവാസി കോളനിയിലെ ശോഭ(34)യെ കൊലപ്പെടുത്തിയ കേസിലാണ് കോളയാട് പെരുവയിലെ പാലുമി വിപിന്‍ (24) അറസ്റ്റിലാവുന്നത്. കൊലനടത്തിയതിന്റെ പത്താം നാളാണ് ആദ്യ കാമുകിയെ ഇയാള്‍ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹപ്പിറ്റേന്ന് ഇയാള്‍ പിടിയിലാവുകയായിരുന്നു.
കഴിഞ്ഞ 28ന് ആണ് പുരളിമലയില്‍ ശോഭയുടെ മൃതദേഹം കശുമാവില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവാഹിതയായിരുന്ന ശോഭ ഏറെക്കാലമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് വിപിനും ശോഭയും പരിചയപ്പെട്ടത്.
തുടര്‍ന്ന് 24ന് വീട്ടില്‍ നിന്ന് ശോഭയെയും കൂട്ടി വിവിധ സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം പുരളിമലയിലെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചു കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
ശോഭയുടെ ആഭരണങ്ങളും മറ്റും എടുത്ത ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി. 28നാണ് ശോഭയുടെ മൃതദേഹം കണ്ടെത്തിയത്. കാല്‍ നിലത്തിഴയുന്ന വിധത്തിലായിരുന്നു മൃതദേഹം.
ശോഭയുമായി പ്രണയത്തിലാകും മുന്‍പ് കേളകം വെള്ളൂന്നി സ്വദേശിയായ പെണ്‍കുട്ടിയുമായി വിപിന്‍ അടുപ്പത്തിലായിരുന്നു. ഈ യുവതിയെ ഈ മാസം രണ്ടിനാണ് വിപിന്‍ വിവാഹം ചെയ്തത്. തൊട്ടടുത്ത ദിവസം അറസ്റ്റിലായി.
https://www.facebook.com/Malayalivartha
























