ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രിയങ്കരിയായിരുന്ന ഹേമജ ടീച്ചർ, അര്‍ദ്ധരാത്രിയില്‍ സുഖമില്ലെന്ന് നടിച്ച് ആശുപത്രിയിലേക്കെന്ന വ്യാജേന ഹേമജയെയും കൂട്ടി ശശീന്ദ്രൻ പുറപ്പെട്ടത് ഭാര്യയെ അടക്കം ചെയ്യാനുള്ള കുഴി മുന്‍കൂട്ടി ഒരുക്കി! കഴുത്തറുത്തപ്പോൾ സുഹൃത്ത് ഭയന്നതോടെ പ്ലാൻ പൊളിഞ്ഞു... ഹേമജ ടീച്ചറുടെ ആ അരുംകൊലയ്ക്ക് പിന്നിൽ സംഭവിച്ചത്...

അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം. ഇന്ന് അധ്യാപക ദിനം. അറിവിന്റെ പാതയില്‍ വെളിച്ചവുമായി നടന്ന നമുക്ക് വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തില്‍ ഓര്‍ത്തെടുക്കാം. ഇന്ത്യയുടെ രാഷ്ട്രപതിയും ദാര്‍ശനികനും ചിന്തകനുമായ ഡോ സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്ബാടും സെപ്തംബര്‍ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്.
തന്റെ ജന്മദിനം ആഘോഷിക്കാതെ രാജ്യത്തുള്ള ഓരോ അധ്യാപകര്‍ക്കും വേണ്ടി നീക്കി വെക്കണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ നല്ല മനസ്സിന്റെ ഓര്‍മക്കായാണ് അധ്യാപകര്‍ക്കായി ഒരു ദിനമുണ്ടായത്. വിദ്യ പകര്‍ന്നു തരുന്നവര്‍ ആരോ അവര്‍ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്‌നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്‌കാരമാണ് നമുക്കുള്ളത്. ഭാവിലോകത്തിന്റെ ശില്പികളായ, അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്ന നമ്മുടെ എല്ലാവരുടെ അധ്യാപകരെ ഈ ദിനത്തില്‍ ഓര്‍ക്കാം, ബഹുമാനിക്കാം.
എന്നാൽ കണ്ണൂരിൽ നടുക്കം മാറാത്ത ഒരു ദിനമാണ് ഇന്ന്. എല്ലാവരും അധ്യാപകദിനം സന്തോഷത്തോടെ ഓർത്തെടുക്കുമ്പോൾ ഹേമജ ടീച്ചറുടെ ഓർമ്മകൾ കണ്ണീരോടെയാണ് നാട്ടുകാർ ഓർക്കുന്നത്. പതിനൊന്ന് വര്‍ഷം മുന്‍പ് ഇതേ ഒരു അദ്ധ്യാപക ദിനത്തിലായിരുന്നു സ്വന്തം ഭര്‍ത്താവിന്റെ കൊലക്കത്തി ഹേമജ ടീച്ചറുടെ കഴുത്തില്‍ തുളഞ്ഞുകയറിയത്.
അന്ന് മുതല്‍ ഇങ്ങോട്ടുള്ള അദ്ധ്യാപക ദിനങ്ങള്‍ ഉറ്റവര്‍ക്ക് ടീച്ചറെ കുറിച്ചുള്ള ഓര്‍മ്മ മാത്രമാണ്. ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രിയങ്കരിയായിരുന്ന ഹേമജയെ ഇല്ലാതാക്കിയവര്‍ ഇപ്പോഴും നിയമത്തിന് പിടികൊടുക്കാതെ എവിടയോ ആണ്. കൊലയാളിയായ ഭര്‍ത്താവ് ഡിങ്കന്‍ ശശിയെന്ന ശശീന്ദ്രന്‍ എവിടെയെന്ന് പോലും ആര്‍ക്കും അറിയില്ല.വിദേശത്ത് കടന്നെന്നും നാട്ടില്‍ ഒളിവില്‍ കഴിയുകയാണെന്നും തുടങ്ങിയ പല അഭ്യൂഹങ്ങള്‍ പൊലീസിനെയും കുഴപ്പിക്കുകയാണ്.
ലോക്കറില്‍ വെക്കാന്‍ ഏല്‍പ്പിച്ച സഹോദരിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഹേമജ തിരിച്ച് ചോദിച്ചതും തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കങ്ങളുമാണ് ടീച്ചറെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ ശശീന്ദ്രനെ പ്രേരിപ്പിച്ചത്. പന്നേന്‍പാറയിലുള്ള തറവാട്ട് വീട്ടില്‍ സംഭവത്തിന്റെ തലേ ദിവസം തന്നെ ശശീന്ദ്രന്‍ ഹേമജയെ അടക്കം ചെയ്യാനുള്ള കുഴി കുഴിച്ച് കാത്തിരുന്നു.
എന്നാല്‍ തന്റെ തിരക്കഥ പാതിവഴിയില്‍ പാളിയതോടെ ഇരുട്ടിന്റെ മറവില്‍ എങ്ങോ കടന്നു കളയുകയായിരുന്നു. 2009 സെപ്തംബര്‍ അഞ്ചിനായിരുന്നു നാടിനെ നടുക്കിയ അരും കൊല നടന്നത്.അര്‍ദ്ധരാത്രിയില്‍ സുഖമില്ലെന്ന് നടിച്ച് ആശുപത്രിയിലേക്കെന്ന വ്യാജേന ഹേമജയെയും കൂട്ടി പുറപ്പെട്ട ഭര്‍ത്താവ് ശശീന്ദ്രന്‍ വഴിയില്‍ വച്ച് സുഹൃത്തായ ടി.എന്‍.ശശിയുടെ സഹായത്തോടെയാണ് ഹേമജയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുന്നത്.
കൊലപാതകത്തിന് കൂട്ടുനിന്ന സുഹൃത്ത് ശശി സംഭവത്തിനിടയില്‍ ഭയന്ന് ഓടിയതാണ് ശശീന്ദ്രന്റെ കണക്കുകൂട്ടുകളെല്ലാം തെറ്റിച്ചത്. ശശി വാനില്‍ നിന്നും ഭയന്ന് ഓടിയതോടെ ശശീന്ദ്രന്‍ ഒമ്നി വാനും മൃതദേഹവും ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.താഴെ ചൊവ്വയ്ക്ക് സമീപം ഉരുവച്ചാലില്‍ മാരുതി ഒമ്നി വാനിന്റെ മുന്‍സീറ്റില്‍ കഴുത്തറുത്ത നിലയിലാണ് ഹേമജയുടെ മൃതദേഹം പിറ്റേന്ന് പുലര്‍ച്ചെ നാട്ടുകാര്‍ കണ്ടത്.
ദിവസങ്ങള്‍ക്കുള്ളില്‍ ശശിയെ പൊലീസ് പിടികൂടിയെങ്കിലും ശശീന്ദ്രനെ കുറിച്ച് യാതൊരു വിവരവുമില്ല. കൊലപാതകത്തെ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഹേമജയുടെ അച്ഛന്‍ അമ്ബാടി ചന്ദ്രശേഖരന്‍ സി.ബി.ഐ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുബൈ, ബംഗാള്‍, ഗോവ തുടങ്ങിയ അന്യ സംസ്ഥാനങ്ങളില്‍ അന്വേഷണ സംഘം ശശീന്ദ്രനെ തേടിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
ഡിങ്കന്‍ ശശീന്ദ്രന്‍ ഇപ്പോഴും സമര്‍ത്ഥമായി ഒളിവില്‍ കഴിയുന്നുണ്ടെന്ന സൂചനകളുണ്ട്.കോസിന്റെ ചുമതലയുളള ജില്ലാ പൊലീസ് മേധാവികള്‍ സ്ഥലം മാറുന്നതിനനുസരിച്ച് കേസന്വേഷണവും പല വഴിക്കായി.നിലിവല്‍ കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി.സദാനന്ദന് ആണ് അന്വേഷണ ചുമതല. പ്രതിയെ കുറിച്ച് ഇതുവരെ യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല.കേസ് ഇപ്പോഴും അന്വേഷണത്തിലാണ്.
https://www.facebook.com/Malayalivartha
























