പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിന് മകന് ഒത്താശ ചെയ്ത പിതാവ് അറസ്റ്റില്‍

ഏകദേശം ഒരു വര്‍ഷം മുന്‍പ് വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കര്‍ണാടകയിലേക്കു കടത്തി മാസങ്ങളോളം പീഡിപ്പിച്ച യുവാവിനേയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലായി ഒളിച്ചു താമസിപ്പിച്ചാണ് യുവാവ് പീഡിപ്പിച്ചത്.
കുട്ടിയെ പ്രണയം നടിച്ചു വശീകരിക്കാനും തട്ടിക്കൊണ്ടുപോകാനും സ്വന്തം മകനെ സഹായിച്ചതിനാല്‍ മാസങ്ങളായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചതിന് മയ്യില്‍ കടൂര്‍ സ്വദേശിയും ബസ് ഉടമയുമായ ബാലകൃഷ്ണ(53)നെ പിടികൂടി. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഒരു മാസം മുന്‍പേ ഒന്നാം പ്രതിയായ മയ്യില്‍ കടൂര്‍ സ്വദേശി അഷിത്ത് പാലി (20)നെ കര്‍ണാടക ബല്‍ത്തങ്ങാടിയില്‍വച്ച് പൊലീസ് പിടികൂടിയിരുന്നു. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മറ്റു 2 ബന്ധുക്കളെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിയുടെ പിതാവ് കാസര്‍കോട്, വടകര, പയ്യന്നൂര്‍ എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.
വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് എല്ലാവരെയും പിടികൂടിയത്. തമിഴ്നടന്‍ വിജയ്-യുടെ കടുത്ത ആരാധകനായതിനാല്‍ യുവാവിനെ തേടി വിവിധ സിനിമാ ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടാണ് ആദ്യം അന്വേഷണം നടന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലക്ഷക്കണക്കിനു ഫോണ്‍ വിളികള്‍ കൂടി പരിശോധിക്കുകയും, വിവിധ സംസ്ഥാനങ്ങളില്‍ പോയി അന്വേഷണം നടത്തിയതിനു ശേഷമാണ് പ്രതികളെല്ലാം പൊലീസ് വലയിലായത്.
https://www.facebook.com/Malayalivartha
























