കോഴിക്കോട് ഗവ. ഹോമിയോ കോളജിന് പുതിയ കെട്ടിടം

കോഴിക്കോട് ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളജില്‍ സ്ഥലപരിമിതി പ്രധാന പ്രശ്നമായതോട 2016-ലാണ് പുതിയ കെട്ടിട നിര്‍മാണം തുടങ്ങിയത്. 11.5 കോടി രൂപ ചെലവില്‍ ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളജില്‍ നിര്‍മിച്ച പുതിയ കെട്ടിടം ഇന്ന് നാടിനു സമര്‍പ്പിക്കും. ഇന്ന് ഉച്ചയ്ക്ക് മന്ത്രി കെ.കെ.ശൈലജ ഓണ്‍ലൈനിലൂടെ കെട്ടിടം ഉദ്ഘാടനം ചെയ്യും. എ. പ്രദീപ് കുമാര്‍ എംഎല്‍എ അധ്യക്ഷനായിരിക്കും.
തറ നിലയ്ക്കു പുറമെ 3 നിലകളോടെ ഉയര്‍ന്നു നില്‍ക്കുന്ന സമുച്ചയത്തില്‍ 4 നില കൂടി നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഇതോടെ നിലവിലെ കെട്ടിടം അക്കാദമിക് ബ്ലോക്കായും പുതിയ കെട്ടിടം ആശുപത്രിയായും ഉപയോഗിക്കും.വിവിധങ്ങളായ സ്‌പെഷ്യല്‍റ്റി യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഇവിടെ ബിരുദ, ബിരുദാനന്തര വിഭാഗങ്ങളിലായി ഒരു വര്‍ഷം 87 വിദ്യാര്‍ഥികള്‍ പഠിക്കുന്നു.
വന്ധ്യതാ ചികിത്സാവിഭാഗം, ജീവിതശൈലീരോഗം, വയോജനചികിത്സ, ത്വക് രോഗം എന്നിവയാണ് സ്പെഷ്യല്‍റ്റി ക്ലിനിക്കുകള്‍. ആഴ്ചയില്‍ തിങ്കള്‍ മുതല്‍ ശനി വരെയും മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയും എന്ന ക്രമത്തിലാണ് വന്ധ്യതാ ക്ലിനിക്കിന്റെ പ്രവര്‍ത്തനം. 2015ല്‍ ആരംഭിച്ച ക്ലിനിക്കില്‍ ചികിത്സയെ തുടര്‍ന്ന് ഇതുവരെ 165 കുട്ടികള്‍ പിറന്നു. ഇതിനു പുറമെ നിലവില്‍ 10 പേര്‍ ഗര്‍ഭിണികളാണ്.
ഗൈനക്കോളജി വിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ. ഗീത ജോസിന്റെ നേതൃത്വത്തിലാണ് വന്ധ്യതാ നിവാരണ ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. മറ്റു ക്ലിനിക്കുകള്‍ ആഴ്ചയില്‍ ഒരു ദിവസം എന്ന ക്രമത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha
























