Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നിന്റെ അമ്മയ്ക്കെന്താണു വീട്ടിൽ പണി? നേരത്തേ അരി അടുപ്പത്തിട്ടൂടേ’’? ‘‘ടീച്ചറേ വയ്ക്കാൻ അരി ഇല്ലായിരുന്നു'' ആ മറുപടിക്ക് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ചത് ! ടീച്ചറിനെ ഓർത്ത് കേരളത്തിന്റെ കറുത്ത മുത്ത്

05 SEPTEMBER 2020 02:10 PM IST
മലയാളി വാര്‍ത്ത

അങ്ങനെ മറ്റൊരു അധ്യാപക ദിനത്തിന് കൂടി സാക്ഷി ആയിരിക്കുകയാണ് നാമേവരും... നമ്മെ പഠിപ്പിക്കുകയും നമുക്ക് അറിവുകൾ പറഞ്ഞുതന്ന അധ്യാപകരെയും ഓർക്കുന്ന ദിനമാണ് ഇന്ന്..... എല്ലാവരും പഠിപ്പിച്ച അധ്യാപകരെ ആശംസകൾ അറിയിക്കുകയും അവരുമായി ബന്ധപ്പെട്ടുള്ള നല്ല നല്ല ഓർമ്മകൾ ചികഞ്ഞ് എടുക്കുകയും ചെയ്യുന്ന ദിനം കൂടിയാണിന്ന് പലർക്കും അധ്യാപകർ വെറും അധ്യാപകർ മാത്രമല്ല ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഏറ്റവും വലിയ ആത്മബന്ധം അധ്യാപകരുമായി പലരും സൂക്ഷിക്കുന്നുണ്ട്..... ചിലരെ സംബന്ധിച്ച് അദ്ധ്യാപകർ വെറും അധ്യാപകരെ അല്ല എന്ന് പറയാൻ ഒരു കാരണമുണ്ട് ചിലർക്ക് അധ്യാപകർ അവരുടെ മാതാപിതാക്കളെ സ്ഥാനത്ത് വരെ പ്രതിഷ്ഠിക്കാൻ പാകത്തിനായിരിക്കും ജീവിതത്തിൽ പ്രവർത്തിച്ചിട്ടുണ്ടാകുക... ഈ അധ്യാപക ദിനത്തിൽ അത്തരത്തിൽ വേറിട്ട അനുഭവമാണ് ഫുട്ബോളറും കേരളത്തിന്റെ കറുത്ത മുത്തുമായ ഐ എം വിജയന് മലയാളികളോട് പങ്കു വെക്കാനുള്ളത്.. ഐഎം വിജയൻ ഇന്ന് ചവിട്ടിനിൽക്കുന്ന വിജയപാത ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിനെ യും വീഥികൾ താണ്ടിയത് ആയിരുന്നു.... എന്നാൽ അവിടെ എല്ലാം തന്നെ പിന്തുണച്ച ഒരു അധ്യാപകയെ പറ്റി ഓർക്കുകയാണ് അദ്ദേഹം..... അദ്ദേഹത്തിന്റെ വാക്കുകൾ ഈറനണിയിക്കുന്ന താണ്


താൻ സ്കൂളിൽ ഉഴപ്പനായിരുന്നു എന്നു പലർക്കും തോന്നിയിട്ടുണ്ടാകും. സത്യത്തിൽ ഉഴപ്പനൊന്നും ആയിരുന്നില്ല. പഠിക്കാൻ മിടുക്കുണ്ടായിരുന്നില്ല എന്നതാണു സത്യം. തൃശൂർ സിഎംഎസ് സ്കൂളിലാണു പഠിച്ചത്. വടക്കുന്നാഥന്റെ നേരേ മുൻപിലാണ്. ഉച്ചയ്ക്ക് ഊണു കഴിക്കാൻ വീട്ടിൽപ്പോയാൽ ക്ലാസ് തുടങ്ങിയിട്ടേ തിരിച്ചെത്തുമായിരുന്നുള്ളൂ. 5–ാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആ മറക്കാനാകാത്ത സംഭവം നടന്നത് ..... ഒരു ദിവസം ഉച്ചകഴിഞ്ഞുള്ള ക്ലാസ്സിലേക്കു താൻ പതിവുപോലെ വൈകിയെത്തുകയായിരുന്നു . എന്താണു വൈകിയത് എന്നു ചോദിക്കുന്നു പ്രഭാവതി ടീച്ചർ. അപ്പോൾ താൻ ഉത്തരം പറഞ്ഞത് ഇങ്ങനെ : ‘‘ചോറു വേകാൻ വെയ്റ്റ് ചെയ്തതാ ടീച്ചറേ...’’ പൂരപ്പറമ്പിൽ കളിക്കാൻ പോയിട്ടാണു വൈകുന്നതെന്നു ടീച്ചർ കരുതി. വഴക്കുപറഞ്ഞില്ല. ടീച്ചറുടെ മോന്റെ അതേപ്രായമായിരുന്നു തനിക്കും. അപ്പോൾ അടുത്ത ചോദ്യം ഇങ്ങനെ ആയിരുന്നു .. ‘‘നിന്റെ അമ്മയ്ക്കെന്താണു വീട്ടിൽ പണി? നേരത്തേ അരി അടുപ്പത്തിട്ടൂടേ’’? ‘‘ടീച്ചറേ വയ്ക്കാൻ അരി ഇല്ലായിരുന്നു. അമ്മ പലേടത്തും പണിക്കുപോയിട്ട് അരിയും സാധനങ്ങളുമൊക്കെ സംഘടിപ്പിച്ചുവരാൻ വൈകി എന്ന സത്യസന്ധമായ മറുപടി താനും നൽകി ’’. അതിനുശേഷം ടീച്ചർ ഇലയിൽപ്പൊതിഞ്ഞു ചോറും കറിയും എനിക്കായി കൊണ്ടുവരാൻ തുടങ്ങിയ കാര്യം അദ്ദേഹം ഓർത്തെടുക്കുന്നു . പിന്നെ, സ്കൂളിനു തൊട്ടടുത്തുള്ള ഹോട്ടലിൽ തനിക്കായി ഉച്ചഭക്ഷണം ഏർപ്പാടാക്കി. അവിടെ പോയി എനിക്കു കഴിക്കാം. കാശ് സ്കൂളിൽ നിന്നു കൊടുത്തോളും. സ്കൂൾ വിട്ടുപോന്നിട്ടും ടീച്ചറെ കാണാൻ ഞാൻ പോകും. ഇപ്പോഴും പോകാറുണ്ട്. അത്രയ്ക്കു ബന്ധമാണു ടീച്ചറുമായി. ടീച്ചർ പഠിപ്പിച്ച ഇംഗ്ലീഷ് ഞാൻ വേണ്ടതുപോലെ പഠിച്ചില്ല. പക്ഷേ സ്നേഹം എന്ന പാഠം സ്വന്തമാക്കി. തൃശൂരിൽ നടന്ന ഫെഡറേഷൻ കപ്പിൽ വിജയനും കേരള പൊലീസ് ടീമും ജയിക്കുന്നതു കാണാൻ പ്രഭാവതി ടീച്ചറും എത്തിയിരുന്നു. വിജയൻ അടുത്ത ദിവസം സ്നേഹസമ്മാനവുമായി ടീച്ചറുടെ വീട്ടിലും എത്തി.ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിൽ പങ്കുവയ്ക്കാൻ ഉണ്ടാകും. അധ്യാപകരുമായി ബന്ധപ്പെട്ട മനസ്സിന്റെ കോണുകളിൽ മറഞ്ഞുകിടക്കുന്ന നിരവധി മധുരമേറിയ ഓർമ്മകൾ ഈ അധ്യാപക ദിനത്തിൽ ഉണ്ടാകും. അത്തരത്തിൽ നമ്മുടെ ജീവിതത്തിൽ പ്രധാന പങ്കുവഹിച്ച അധ്യാപകരെ ഓർക്കുവാനും ഉള്ള ദിനമായി മാറ്റിയെടുക്കാം ഇന്ന്. മാത്രമല്ല നമ്മുടെ ഇതുവരെയുള്ള ജീവിതത്തിൽ അറിവുകൾ പകർന്നു നൽകിയ ഒരു അധ്യാപകർക്കും ആശംസകൾ അറിയിക്കുന്നു ദിനം കൂടി ആകട്ടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (5 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends