ചിറയിന്‍കീഴ് മുതലപ്പൊഴിയില്‍ കൂറ്റന്‍ മീനുകള്‍! വിവരം കാട്ടുതീപോലെ പടർന്നതോടെ രാത്രി ജനം ഒഴുകിയെത്തി! ചാകരയിൽ അമ്പരന്ന് നാട്ടുകാർ... കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ഓര്‍ക്കാപ്പുറത്തെത്തിയ ചാകര തീരദേശത്തെ ഇളക്കി മറിച്ചു; സംഭവം ഇങ്ങനെ...

മുതലപ്പൊഴിയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വറ്റ (വേളാപ്പാര) പെട്ടതു തീരത്തു ചാകരയൊരുക്കി.
പെരുമാതുറ ഭാഗത്തെ ലേലപ്പുര കേന്ദ്രീകരിച്ചാണു ഈ വര്‍ഷത്തെ ഏറ്റവും വലിയ ചാകര. രാത്രിയോടെ വിവരം കാട്ടുതീപോലെ സമീപ പ്രദേശങ്ങളിലേക്കു പരന്നു വാഹനങ്ങളിലും മറ്റുമായി അനേകം പേര്‍ മത്സ്യം വാങ്ങാനായി തീരത്തെത്തി.
പത്തുമണിക്കും ലേലപ്പുര ജനനിബിഡമായിരുന്നു. 750-1000രൂപ റേഞ്ചില്‍ വമ്ബന്‍ മീനുകളുമായാണു നൂറുക്കണക്കിനുപേര്‍ തീരം വിട്ടത്.
ലേലപ്പുരയില്‍ കുന്നുകൂട്ടിയിട്ട വറ്റയെക്കാണാന്‍ വന്‍ജനക്കൂട്ടമാണു പെരുമാതുറയിലെത്തിച്ചേര്‍ന്നിരുന്നത്.
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ഓര്‍ക്കാപ്പുറത്തെത്തിയ ചാകര തീരദേശത്തെ മല്‍സ്യത്തൊഴിലാളികള്‍ക്കിടയിലും ഉല്‍സഛായയൊരുക്കി.
ലേലപ്പുരയിലും സമീപ പ്രദേശങ്ങളിലും ഒത്തുകൂടിയ തീരത്തുകാര്‍ ചാകരയെത്തിയതു രാവേറെ ആഘോഷിക്കുകതന്നെ ചെയ്തു.
https://www.facebook.com/Malayalivartha
























