Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍; കൊലപാതകവുമായി രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ബന്ധമെന്ന് കോണ്‍ഗ്രസ് നേതൃത്വം; കൊലപാതകത്തിന് കാരണം റഹീമും ഡി.കെ. മുരളിയും തമ്മില്‍ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന വിഭാഗീയത

05 SEPTEMBER 2020 03:43 PM IST
മലയാളി വാര്‍ത്ത

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ അന്‍സര്‍ പൊലീസ് പിടിയില്‍. കേസിലെ രണ്ടാം പ്രതിയാണ് അന്‍സര്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിയെന്ന് ദൃക്‌സാക്ഷി തിരിച്ചറിഞ്ഞത്തില്‍ ഒരാള്‍ അന്‍സറായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇതോടെ കേസല്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പത് ആയി. കേസിലെ രണ്ടാം പ്രതിയായ അന്‍സര്‍ കൊലപാതക സംഘത്തിലുണ്ടോയെന്ന് അന്വേഷണം തുടരുകയാണെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി അറിയിച്ചു. അന്‍സര്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴി. എന്നാല്‍, അന്‍സാണ് ആക്രമിച്ചതെന്ന് സാക്ഷികള്‍ പറയുന്നു. ഈ വൈരുദ്ധ്യത്തെ കുറിച്ചുള്ള അന്വേഷണമാണ് തുടരുന്നത്.

അതിനിടെ, ആക്രമണത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പങ്ക് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. അപ്പൂസും ഷഹിനും ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിട്ടും പോലീസ് ഒഴിവാക്കിയെന്ന് നേതാക്കള്‍ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ച് ആരോപിച്ചു. ഷഹീന്‍, അപ്പൂസ് എന്നീ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് സംഭവസമയത്ത് ഉണ്ടായിരുന്നത്. കേസിലെ സാക്ഷിയല്ലാത്ത മറ്റൊരു ഷഹീനാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സംഭവസമയത്ത് ഉണ്ടായിരുന്ന പലരുമുള്ളത് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ സംരക്ഷണത്തിലാണ്. റഹീമും ഡി.കെ. മുരളിയും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പാര്‍ട്ടിയിലെ വിഭാഗീയതയില്‍ സംഭവിച്ചതാണ് കൊലപാതകമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

കൊല്ലപ്പെട്ട മിഥിലാജും ഹഖ് മുഹമ്മദും എതിര്‍ഭാഗത്തുള്ളവരെ വെട്ടിവീഴ്ത്താന്‍ ശ്രമിച്ചു. ആദ്യം അക്രമിച്ചത് കേസില്‍ ഒന്നാം പ്രതിയായിട്ടുള്ള സജീവിനെയാണ്. സംഭവസ്ഥലത്ത് രണ്ടു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കൂടി ഉണ്ടായിരുന്നു. കൂടാതെ നാല് ബൈക്കുകളും പന്ത്രണ്ടോളം പേരും സംഭവ സമയത്ത് അവിടെയുണ്ട്. അവരുടെ എല്ലാവരുടെ കൈയിലും ആയുധങ്ങളുണ്ട്. ഇവരെ കുറിച്ചൊന്നും പോലീസ് ഒന്നും പറയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. എം.എം.ഹസ്സനും പാലോട് രവിയും ശബരീനാഥനും അടക്കമുള്ളവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. അതേസമയം സജീവന്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനാണോ എന്നറിയില്ലെന്നും കോണ്‍ഗ്രസുമായി യാതൊരു ബന്ധമില്ലെന്നും നേതാക്കള്‍ പറയുന്നു.

അതെ സമയം വെഞ്ഞാറമൂട് കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കള്‍ അക്രമം നടന്ന സ്ഥലത്ത് എത്തിയിരുന്നെന്ന് പോലീസ് പറഞ്ഞു. അപ്പു, ഗോകുല്‍, റിയാസ് എന്നിവരാണ് സ്ഥലത്ത് എത്തിയത്. എന്നാല്‍ ഹഖിനും, മിഥിലാജിനും വെട്ടേറ്റതോടെ മൂവരും ഓടിരക്ഷപ്പെടുകയായിരുന്നെന്നും പോലീസ് വിശദീകരിക്കുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇത് കോണ്‍ഗ്രസ് ആരോപിക്കുന്ന രണ്ടു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണോ എന്നകാര്യത്തില്‍ പോലീസ് വ്യക്തവരുത്തിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (4 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (5 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends