കണ്ണൂരില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയത് ഓട്ടോഡ്രൈവർ! വീടുവിട്ട് ഇറങ്ങിയ യുവാവ് മരിക്കാൻ പോകുന്നെന്ന ഒരു സൂചന പോലുമില്ലായിരുന്നു... ഓട്ടോഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത് കടപ്പുറത്ത്... സംഭവം ഇങ്ങനെ...

ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് വളപട്ടണം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം മാട്ടൂല്‍ സൗത്ത് അഴിമുഖത്തോട് ചേര്‍ന്ന കടപ്പുറത്ത് നിന്ന് കണ്ടെത്തി.
കണ്ണപുരം ചൈനാ ക്ലേ റോഡിന് സമീപമുള്ള പി.തമ്ബാന്‍ 53)ന്റെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് തമ്പാൻ വീടുവിട്ട് ഇറങ്ങിയത്. കണ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സംസ്കാരം പിന്നിട്. ചൈനാക്ലേ റോഡിന് സമീപമുള്ള പരേതരായ പി.കുഞ്ഞപ്പയുടെയും കടേന്‍ മാധവിയുടെയും മകനാണ്. ഭാര്യ: വസുമതി, മക്കള്‍: അഭിനവ്, അര്‍ത്തന.
https://www.facebook.com/Malayalivartha
























