Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പഴയ ഇന്ത്യയല്ല... അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് തുടക്കമിട്ട ചൈനയ്‌ക്കെതിരെ കര്‍ശന നിലപാടുമായി ഇന്ത്യ; ചൈനീസ് പട്ടാളത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്തി ഇന്ത്യന്‍ സേന കുതിച്ചതിന് പിന്നാലെ ചൈനയുടെ സാമ്പത്തിക അടിത്തറയും ഇളക്കി; എങ്ങനേയും ചര്‍ച്ച നടത്താന്‍ വന്ന ചൈനീസ് മന്ത്രിമാര്‍ക്ക് രാജ്‌നാഥ് സിംഗിന്റെ ശക്തമായ താക്കീത്

06 SEPTEMBER 2020 08:55 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയോട് കളിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് പല വട്ടം ഇന്ത്യ ചൈനയ്ക്ക് കാട്ടിക്കൊടുത്തതാണ്. ലഡാക്കില്‍ സംഘര്‍ഷം ഉണ്ടാക്കിയപ്പോള്‍ തന്നെ ഇന്ത്യ തിരിച്ചടി നല്‍കിയതാണ്. അന്ന് ചൈനയ്ക്ക് 40ലേറെ സൈന്യത്തെ നഷ്ടമായിരുന്നു. മാത്രമല്ല ടിക് ടോക് ഉള്‍പ്പെടെയുള്ള നിരവധി ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ശക്തമായ വെല്ലുവിളിയും ഉയര്‍ത്തി. എന്നാല്‍ വീണ്ടും ചൈന പ്രകോപനം ഉണ്ടാക്കിയതോടെ ഇന്ത്യന്‍ സേന അതിര്‍ത്തിയില്‍ വലിയ കുതിപ്പാണ് നടത്തിയത്. ഇതിന് പിന്നാലെ പബ്ജി ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ച് ചൈനയുടെ സാമ്പത്തിക അടിത്തറ ഇളക്കി. ഇതോടെ ചര്‍ച്ചയ്ക്കായി എത്തിയ ചൈനീസ് മന്ത്രിമാര്‍ക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശക്തമായ താക്കീതാണ് നല്‍കിയത്.

യഥാര്‍ഥ നിയന്ത്രണ രേഖയിലെ തല്‍സ്ഥിതി മാറ്റാന്‍ ഏകപക്ഷീയമായി ശ്രമിക്കരുതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെന്‍ഗെയോട് പറഞ്ഞു. മോസ്‌കോയില്‍ വെള്ളിയാഴ്ചയാണ് രാജ്‌നാഥ് സിങ്ങും വെയ് ഫെന്‍ഗെയും കൂടിക്കാഴ്ച നടത്തിയത്. കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം ഉടലെടുത്ത ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളുടേയും പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്.

രണ്ട് മണിക്കൂര്‍ 20 മിനിട്ടായിരുന്നു കൂടിക്കാഴ്ച. നിലവിലെ പ്രശ്‌നം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാന്‍ ചൈന തയാറാകണമെന്ന് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. കൂടുതല്‍ ഇടപെടലുകള്‍ നടത്തി പ്രശ്‌നം വഷളാക്കരുത്. കടന്നു കയറാനുള്ള ചൈനയുടെ നീക്കം ഉഭയകക്ഷി കരാറുകള്‍ക്ക് വിരുദ്ധമാണ്. നിയന്ത്രണ രേഖയിലെ കടന്നു കയറ്റവും ഇടപെടലുകളും അവസാനിപ്പിക്കുന്നതിന് നയതന്ത്രപരമായും സൈനികപരമായും ചര്‍ച്ച തുടരേണ്ടതുണ്ട്.

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന വളരെ ഉത്തരവാദിത്തത്തോടെയാണ് പെരുമാറുന്നത്. അതേസമയം രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നതിനിടെ അഞ്ചു ദിവസം മുന്‍പ് ചൈന അതിര്‍ത്തിയില്‍ കടന്നു കയാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ ഈ നീക്കം പരാജയപ്പെട്ടു. പാംഗോങ് തടാകത്തിന്റെ കിഴക്കന്‍ തീരത്തെ പ്രധാനപ്പെട്ട കുന്നുകളില്‍ ഇന്ത്യ സേനയെ വിന്യസിച്ചു. രണ്ടും മൂന്നും മലനിരകളില്‍ നിന്നും ചൈനയുടെ ഓരോ നീക്കവും സൈന്യം നിരീക്ഷിക്കുന്നുണ്ട്.

അതേസമയം അതിര്‍ത്തിസംഘര്‍ഷം പരിഹരിക്കാന്‍ സംയുക്ത നീക്കം വേണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറല്‍ വെയ് ഫെങ്കെയും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായ ശേഷവും ചൈനയുടെ പ്രകോപനം ഉണ്ടായിരിക്കുകയാണ്.

പ്രശ്‌നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണെന്നാണു ചൈന പുറത്തുവിട്ട പ്രസ്താവനയിലെ പരാമര്‍ശം. അരുണാചല്‍ പ്രദേശില്‍ നിന്നുള്ള 5 പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന വിവരംകൂടി പുറത്തുവന്നതോടെ സംഘര്‍ഷം വീണ്ടും കനത്തു.

ചൈന അതിര്‍ത്തിയോടു ചേര്‍ന്നുള്ള അപ്പര്‍ സുബാന്‍സിരി ജില്ലയിലെ നാചോ മേഖലയില്‍ കാട്ടില്‍ നായാട്ടിനു പോയ സംഘത്തിലെ 5 പേരാണു ചൈനയുടെ പിടിയിലായത്. മറ്റു 2 പേര്‍ രക്ഷപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങ് വിവരം പുറത്തുവിട്ടതിനു പിന്നാലെ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു.

അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഇന്നു രാവിലെ റിപ്പോര്‍ട്ട് കിട്ടുമെന്നും അറിയിച്ചു. സൈന്യവും വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചിട്ടില്ല. പരമാധികാരം കാത്തുസൂക്ഷിക്കാന്‍ ഇന്ത്യ സജ്ജമെന്ന വ്യക്തമായ സന്ദേശം ഇന്ത്യ ചൈനയ്ക്ക് നല്‍കി കഴിഞ്ഞു. ഇനിയും പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (19 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (37 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (45 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (49 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (2 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends