ബിനീഷ് കോടിയേരിയുടെ അവസ്ഥയെ ? റമീസിന്റെ ഗ്യാങ് സെക്രട്ടറിയേറ്റിലും ? ലഹരിമരുന്നിലും കെണിയൊരുക്കിഎന്‍ ഐ എയുടെ വമ്പന്‍ ട്വിസ്റ്റ് ബിനീഷ് ആവിയാകുമോ?

ലഹരിമരുന്ന് കേസ് അങ്ങനെ മുറുകിയിരിക്കുകയാണ് .തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതിയായ റമീസിന് ബംഗളുരു റാക്കറ്റുമായി ബന്ധമുണ്ടോ എന്നറിയാനുള്ള ശ്രമം എന്‍ ഐ എ തുടങ്ങിക്കഴിഞ്ഞു .കേസുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ കേരളത്തിലെ രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കമാണ് ഉണ്ടായിരിക്കുന്നത് .കേരളത്തിലെ പല സ്ഥലങ്ങളിലും ലഹരിമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പോലീസ് ഉറപ്പ് വരുത്തേണ്ടതാണ് .എന്നാല്‍ ബംഗളൂരു സംഭവം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും കാര്യങ്ങള്‍ ഗൗരവത്തോടെ എടുക്കാന്‍ ഇപ്പോഴും സംസ്ഥാന പോലീസ് ശ്രമിക്കുന്നില്ല എന്നത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് കെ സുരേന്ദ്രനും പി കെ ഫിറോസും ചൂണ്ടിക്കാട്ടിയിരുന്നു .മുന്‍ ആഭ്യന്തര മന്ത്രിയും നിലവില്‍ സി പി എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ് .എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തെ ചോദ്യം ചെയ്യുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാനുള്ള സാധ്യതയും ഏറിവരുന്നുണ്ട് .
ബംഗളുരുവിലെ ലഹരി മാഫിയ തലവന്‍ ബിനീഷിന്റെ സുഹൃത്തായത് യാദൃശ്ചികം മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചാല്‍ അത് വെള്ളം തൊടാതെ വിഴുങ്ങാന്‍ മാത്രം മരമണ്ടന്മാരരല്ല കേരളത്തിലെ മലയാളികള്‍ .ബാംഗ്ലൂരിലെ ബി ക്യാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന ഫൈനാന്‍സ് കമ്പനി ഇല്ലേയില്ല എന്ന് ആവര്‍ത്തിച്ച ബിനീഷിനു എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത് .കേരളത്തിലും ലഹരിമരുന്നുകള്‍ വില്‍ക്കപ്പെടുന്നുണ്ട് എന്ന വാദമാണ് കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഉന്നയിക്കുന്നത് .കേരളത്തില്‍ നടക്കുന്ന പല തട്ടിപ്പുകളും അന്വേഷിക്കാന്‍ അന്വേഷണ സംഘം തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യം ഉന്നയിക്കുകയുണ്ടായി .ലഹരി മാഫിയയുമായി ബന്ധമുള്ള നടിയോടൊപ്പം ബിനീഷിനും ബന്ധമുണ്ടോ എന്നതിനെ പറ്റിയാണ് പ്രധാനമായും അന്വേഷിക്കേണ്ടത് എന്നതാണ് സന്ദീപ് വാര്യര്‍ ഉന്നയിക്കുന്നത് .
സ്വപ്ന സുരേഷും സംഘവും തിരുവനന്തപുരത്തു നടത്തിയ പാര്‍ട്ടികളില്‍ ആരൊക്കെ പങ്കെടുത്തുവെന്ന പരിശോധനയ്ക്കായി എന്‍ഐഎ വീണ്ടും എത്തിയിരിക്കുകയാണ് . സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതി കെ.ടി. റമീസിന്റെ പേര് ലഹരിമരുന്നു കേസിലും ഉയര്‍ന്നതോടെയാണ് അന്വേഷണം. വിരുന്നുകളില്‍ റമീസിന് ഒപ്പം ആരൊക്കെയുണ്ടായിരുന്നുവെന്നാണു പരിശോധിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താന്‍ തന്നെയാണ് തീരുമാനം .സ്വപ്നയുടെ സംഘവുമായി അടുപ്പമുണ്ടായിരുന്ന ചിലരെ ഇന്നലെ പൊലീസ് ക്ലബ്ബിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തു. തുടര്‍ന്നു സെക്രട്ടേറിയറ്റിനു സമീപമുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ വിദഗ്ദ്ധമായ പരിശോധനയും നടത്തി.സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എന്‍ ഐ എ സംഘത്തിന്റെ അന്വേഷണത്തിന് വഴിത്തിരിവായത് റമീസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു.
അതിനാല്‍ തന്നെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ലഹരി മരുന്ന് കേസിലും ഉന്നത പിടിപാടുകളെ പറ്റിയും സിനിമ മേഖലയിലെ കണ്ണികളെ പറ്റിയുമെല്ലാം അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് എന്‍ ഐ എ സംഘം . കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെത്തിയ എന്‍ഐഎ സംഘം ചില ബ്ലോക്കുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രത്യേകം പരിശോധിച്ചു. എന്‍ഐഎയുടെ ഐടി വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.സ്വപ്നയുമായും റമീസമായും ലഹരിമരുന്ന് സംഘത്തിന് ബന്ധമുണ്ടോ എന്നതിനെ പറ്റി അന്വേഷണം വ്യാപിപ്പിക്കുന്നതോടെ കൂടുതല്‍ പേര്‍ പിടിയിലാകും എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം
https://www.facebook.com/Malayalivartha
























