ബിനീഷിന് റമീസുമായി ബന്ധമുണ്ടോ? ബിനീഷിനെ പൂട്ടാന്‍ നിര്‍ണായകമായ രണ്ട് തെളിവുകള്‍ എന്‍ ഐ എ യുടെ വലിയ കളി തുടങ്ങി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ .സംസ്ഥാന സര്‍ക്കാരിന് കണ്ടകശനിയാണ് എന്ന് പറയേണ്ട കാര്യമില്ല .ഇതിലും വലുതൊന്നും പിണറായിക്ക് വരാനില്ല .കണ്ണൂര്‍ക്കാരനായ ഉറ്റ ചങ്ങാതിയും വിശ്വസ്തനുമായ കോടിയേരിയുടെ പുത്രനെ ഇങ്ങനെ ടാര്‍ജറ്റ് ചെയ്ത് അന്വേഷണം നടത്തി ആരോപണങ്ങള്‍ നടത്താന്‍ മാത്രം എന്ത് മഹാപരാധമാണ് ചെയ്തതെന്നാണ് ഒരു വാദം .തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബിനീഷിനുള്ള ബന്ധത്തെ പറ്റിയും അന്വേഷിക്കണം എന്ന വാദം പ്രതിപക്ഷം ഉന്നയിച്ചിരിക്കുകയാണ് .അതിനിടയില്‍ ബംഗളുരുവില്‍ വച്ച് അറസ്റ്റിലായ അനൂപ് മുഹമ്മദ് പിടിക്കപ്പെടും മുന്‍പ് ബിനീഷിനെ വിളിച്ചു എന്നത് പൊല്ലാപ്പായി മാറിക്കഴിഞ്ഞു .കേസില്‍ ബിനീഷ് കുടുങ്ങാനുള്ള എല്ലാ സാദ്ധ്യതകളും ഇപ്പോള്‍ നിലനില്‍ക്കുകയാണ് .
ദുരൂഹത ഏറി വരുന്ന ഈ കേസില്‍ സാമ്പത്തിക ക്രമക്കേടുള്‍പ്പടെ പ്രഥമദൃഷ്ട്യാ അസ്വാഭാവികം എന്ന് തോന്നിപ്പിക്കുന്ന ഒട്ടനവധി സംഭവങ്ങളാണ് ബിനീഷുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത് .തിരുവനന്തപുരത്ത് ബിനാമിയെ വച്ച് നടത്തിയ കമ്പനിയുടെ വിവരങ്ങളെ പറ്റിയും അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത് .ബിനീഷ് കോടിയേരി പങ്കാളിയായ രണ്ടു കമ്പനികള്‍ ബംഗളുരുവില്‍ ഉണ്ടായിരുന്നതായി അന്വേഷണ സംഘം ഇതിനോടകം തന്നെ കണ്ടെത്തി കഴിഞ്ഞു .സാമ്പത്തിക തിരിമറി നടത്താനും കള്ളപ്പണം വെളുപ്പിക്കാനും മറ്റുമാകാം ഇത്തരം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തെതെന്ന സ്വാഭാവിക സംശയം ഉയര്‍ന്നുകഴിഞ്ഞിരിക്കുകയാണ് .
ബെംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച 2 സ്ഥാപനങ്ങളും കമ്പനി റജിസ്ട്രാര്‍ മരവിപ്പിച്ചത്, വാര്‍ഷിക റിപ്പോര്‍ട്ട് ഒരിക്കല്‍ പോലും സമര്‍പ്പിക്കാതിരുന്നതു കൊണ്ടായിരുന്നു . കമ്പനി മരവിപ്പിക്കലുമായി ബന്ധപ്പെട്ട സാഹചര്യം ഇപ്പോഴും അവ്യക്തം തന്നെയാണ് .
2015 ജൂണ്‍ 2ന് ബി ക്യാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസും 15ന് ബി ക്യാപ്പിറ്റല്‍ ഫോറെക്‌സ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡും തുടങ്ങി. രണ്ടിലും പങ്കാളി തലശ്ശേരി ധര്‍മടം സ്വദേശി അനസ് വലിയപറമ്പത്ത്. കമ്പനിയില്‍ 5000 വീതം ഷെയറുകളാണ് ബിനീഷിനും അനസിനുമുള്ളത്.എന്നാല്‍ അസ്വാഭാവികമായ ഒട്ടനവധി ക്രമക്കേടുകള്‍ ചെറിയ കാലയളവില്‍ തന്നെ നടന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത് .2 കമ്പനികളുടെയും ഒറ്റ വാര്‍ഷിക റിപ്പോര്‍ട്ട് പോലും റജിസ്ട്രാര്‍ക്കു സമര്‍പ്പിച്ചിട്ടില്ല. ബാലന്‍സ് ഷീറ്റ് പരിശോധിച്ചാല്‍ ഏതൊരു കമ്പനിയുടെയും നിക്ഷേപകര്‍, ഇടപാടുകള്‍ എന്നിവ സംബന്ധിച്ചു വിവരം ലഭിക്കും. ഇതു പുറത്തു പോകാതിരിക്കാനുള്ള വഴിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരിക്കലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കമ്പനി റജിസ്റ്റര്‍ ചെയ്ത ആര്‍ഒസി നമ്പര്‍ ഉണ്ടെങ്കില്‍ ബാങ്കുകള്‍ വന്‍ തുകയുടെ ഇടപാടുകള്‍ പോലും നടത്താന്‍ അനുമതി നല്‍കാറുണ്ട്. അതിനാല്‍ തന്നെ അത്തരം മുതലെടുപ്പിനായി തന്നെയാണ് ഇവര്‍ ഈ സംരംഭം തുടങ്ങിയതെന്ന് വ്യക്തമായിരിക്കുകയാണ് .ഇത്തരത്തില്‍ വന്‍ ഇടപാടുകള്‍ നടത്താനായി 25,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ചെലവില്‍ കമ്പനികള്‍ റജിസ്റ്റര്‍ ചെയ്യുന്നതും പതിവാണ്.
അത്തരം പരിപാടിയാണ് ഇവിടെയും നടന്നത് എന്നാണ് വ്യക്തമാകുന്നത് . ഇടപാടുകള്‍ക്കു ശേഷം കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. കമ്പനി ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (സിഐഎന്‍) ഉപയോഗിച്ച് തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കില്‍ അതിലൂടെ നടന്ന ഇടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. ബെംഗളൂരു കേന്ദ്രമായ ലഹരിക്കടത്തില്‍ പിടിയിലായ അനൂപ് മുഹമ്മദിന് കേരളത്തിന്റെയും അതോടൊപ്പം റിജേഷ് രവീന്ദ്രനു ഗോവയുടെയും ചുമതലയായിരുന്നു എന്നാണു സൂചന. ഗോവയില്‍ ഇടപാടുകള്‍ നടത്തിയിരുന്നത് വിദേശ കറന്‍സിയിലാണ്.
അതിനാല്‍ തന്നെ സംഭവത്തിന്റെ ദുരൂഹത വിരല്‍ചൂണ്ടുന്നത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് കൂടിയാണ് .ഈ കറന്‍സികള്‍ മാറിയെടുക്കാന്‍ വിദേശ കറന്‍സി മാറാനുള്ള കമ്പനിയെ പ്രയോജനപ്പെടുത്തിയെന്നാണ് ആരോപണം. ബിനീഷിന്റെ സാമ്പത്തിക സഹായത്തോടെയാണ് ബെംഗളൂരുവില്‍ ഹോട്ടല്‍ ആരംഭിച്ചതെന്ന് അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നു. ഈ റസ്റ്ററന്റ് കേന്ദ്രീകരിച്ചാണ് ലഹരി ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് ഇയാള്‍ക്കൊപ്പം അറസ്റ്റിലായ റിജേഷിന്റെ മൊഴി. ഇതിനിടെ തിരുവനന്തപുരത്തെ യുഎഎഫ്എക്‌സ് കമ്പനിയുമായുള്ള ബിനീഷിന്റെ ബന്ധവും അന്വേഷിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.അതിനാല്‍ തന്നെ കള്ളക്കടത്ത് സംഘവുമായുള്ള ബംഗളുരു മാഫിയയുടെ ബന്ധവും ബിനേഷിന്റെ അനധികൃതമായ ഇടപാടുകളെയും സംബന്ധിച്ച് വിശദമായ തെളിവ് ശേഖരണത്തിനാണ് എന്‍ ഐ എ ഇറങ്ങിത്തിരിച്ചിരിക്കുന്നത് .
"
https://www.facebook.com/Malayalivartha
























