Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

സുരേന്ദ്രനെ തളയ്ക്കാന്‍... വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് നിന്നും മത്സരിക്കുമെന്ന് മനസിലാക്കി സിപിഎം അട്ടിമറി ശ്രമങ്ങള്‍ തുടങ്ങി; സാമ്പത്തിക തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീനെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി

08 SEPTEMBER 2020 09:55 AM IST
മലയാളി വാര്‍ത്ത

വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് നിന്നും മത്സരിക്കുമെന്ന് മനസ്സിലാക്കി സി പി എം അട്ടിമറി ശ്രമങ്ങള്‍ തുടങ്ങി. മഞ്ചേശ്വരം എം എല്‍ എ, എം സി കമറുദീനെതിരായ കേസില്‍ എം എന്‍ എയെ ഉപദ്രവിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യരുതെന്നാണ് സിപിഎം നിലപാട്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അടുത്ത തെരഞ്ഞടുപ്പില്‍ ബിജെപിക്ക് വിജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് സി പി എമ്മിന്റെ ഭയം. ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

മന്ത്രി കെ.റ്റി. ജലീലിനെതിരായ വിശുദ്ധ ഗ്രന്ഥ വിവാദത്തില്‍ ലീഗ് നേതാക്കള്‍ മലക്കം മറിഞ്ഞതും വിട്ടു വീഴ്ച ചെയ്തതും എം.സി. കമറുദിനെ രക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് ആരോപണം.

സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പത്രസമ്മേളനം നടത്തിയത് ഇക്കാര്യം മനസിലാക്കികൊണ്ടാണ്.

കാസര്‍കോട് ജില്ലയില്‍ സിപിഎമ്മും മുസ്ലിം ലീഗും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. സിപിഎമ്മുകാരാണ് കമറുദ്ദീനെ രക്ഷിക്കുന്നതെന്നും തട്ടിപ്പില്‍ സിപിഎം നേതാക്കള്‍ക്കു പങ്കുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

വഞ്ചനകേസുകള്‍ക്ക് പുറമേ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയില്‍ എംസി കമറുദ്ദീന്‍ എംഎല്‍എക്കും മുസ്ലീംലീഗ് നേതാവ് പൂക്കോയ തങ്ങള്‍ക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പണം തിരികെ ആവശ്യപ്പെട്ട രണ്ട് നിക്ഷേപകര്‍ക്ക് വണ്ടി ചെക്കുകള്‍ നല്‍കിയെന്നാണ് കേസ്. അതേസമയം എംഎല്‍എക്കെതിരെ അഞ്ച് വഞ്ചനകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിനെ സംബന്ധിച്ചടലത്താളം പോലീസ് ആസ്ഥാനം പറയുന്നതാണ് വേദവാക്യം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകള്‍ പൂട്ടിയതിനെ തുടര്‍ന്നാണ് കള്ളാര്‍ സ്വദേശികളായ സുബീറും അഷ്‌റഫും നിക്ഷപമായി നല്‍കിയ 78 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്. പണത്തിനായി നിരന്തരം സമീപിച്ചതിനെ തുടര്‍ന്ന് ജ്വല്ലറി ചെയര്‍മാന്‍ എംസി കമറുദ്ദീന്‍ എംഎല്‍എയും എംഡി പൂക്കോയ തങ്ങളും ഒപ്പിട്ട് ഇരുവര്‍ക്കുമായി അഞ്ച് ചെക്കുകള്‍ നല്‍കി. എന്നാല്‍ ചെക്ക് മാറാന്‍ ബാങ്കില്‍ പോയപ്പോള്‍ അക്കൗണ്ടില്‍ പണമുണ്ടായിരുന്നില്ല.

തുടര്‍ന്നാണ് ഇരുവരും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ചെക്ക് തട്ടിപ്പ് കേസില്‍ എംഎല്‍എക്കും പൂക്കോയ തങ്ങള്‍ക്കുമെതിരെ കോടതി സമന്‍സ് അയച്ചു. കണ്ണൂര്‍ ജില്ലക്കാരായ നിക്ഷേപകരടക്കം അഞ്ച് പേരില്‍ നിന്നായി 29 ലക്ഷം തട്ടിയെന്ന പരാതിയില്‍ ചന്ദേര പൊലീസ് 5 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ എംഎല്‍എക്കെതിരെ 12 വഞ്ചനകേസായി. അഞ്ച് പേരില്‍ നി്ന്നായി 75 ലക്ഷം തട്ടിയെന്ന് കാസര്‍കോട് ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ വന്ന സമാന പരാതികള്‍ ജില്ലാ െ്രെകംബ്രാഞ്ചിന് കൈമാറി.

കമറുദിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗിന്റെ ഉന്നത നേതാക്കള്‍ സി പി എം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടിരുന്നുവെന്നാണ് സൂചന. കാസര്‍കോട് ജില്ലയെ സംബന്ധിച്ചടത്തോളം ബി ജെ പിയാണ് സിപി എമ്മിന്റെ മുഖ്യ ശത്രു. കോണ്‍ഗ്രസ് ഇവിടെ പേരിന് പോലുമില്ല. സി പി എമ്മിന് മഞ്ചേശ്വരം പോലൊരു മണ്ഡലത്തില്‍ ജയിക്കാന്‍ ആള്‍ബലം കുറവാണ്. അതിനാല്‍ ലീഗിനെ ജയിപ്പിക്കാനായിരിക്കും അവര്‍ ശ്രമിക്കുക. ലീഗ് തോറ്റാല്‍ ബി ജെ പി ജയിക്കും. 2011 മുതല്‍ 2018 വരെ ലീഗിലെ പി.ബി. അബ്ദുള്‍ റസാഖായിരുന്നു മഞ്ചേശ്വരം എം എല്‍ എ. അദ്ദേഹം മരിച്ചതോടെയാണ് കമറുദീന്‍ മത്സരിച്ചതും ജയിച്ചതും. അതിന് മുമ്പ് ലീഗിന്റെ ജില്ല പ്രസിഡന്റ് ആയിരുന്നു കമറുദീന്‍. അദ്ദേഹത്തെ വിശ്വസിച്ചാണ് പാവപ്പെട്ടവര്‍ ഉള്‍പ്പെടെ പണം നിക്ഷേപിച്ചത്.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ മദ്രസ അധ്യാപകര്‍ വരെ പണം നിക്ഷേപിച്ചിട്ടുണ്ട്. എം സി. കമറുദീന്‍ തങ്ങളെ വഞ്ചിക്കുമെന്ന് അവരാരും പ്രതീക്ഷിച്ചതല്ല. കാസര്‍ക്കാട്ടെ മുസ്ലീങ്ങള്‍ ഒന്നടങ്കം ലീഗിനെതിരെ തിരിയാന്‍ ഇത് കാരണമായിട്ടുണ്ട്. കമറുദിന്റെ കൈയില്‍ നിന്നും പണം വാങ്ങി നല്‍കാമെന്ന് ഏറ്റിരിക്കുന്നത് ലീഗിന്റെ സമുന്നത നേതാക്കള്‍ തന്നെയാണ്. അടുത്ത തവണ കമറുദീന് സീറ്റ് നല്‍കില്ലെന്നും നേതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നത്. എന്നാല്‍ കമറുദീന്റെ ബിസിനസില്‍ സി പി എമ്മുകാര്‍ക്കും പങ്കുണ്ടെന്ന് ബിജെപി ആരോപിക്കുന്നു. അതെന്തായാലും ലീഗിനെതിരെ ചെറുവിരല്‍ അനക്കാന്‍ സി പി എം ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല.

അതേസമയം കമറുദിനെതിരെ പരാതി കൊടുക്കാന്‍ പലരും തയ്യാറായിട്ടില്ല. ആയിരകണക്കിന് സാധാരണക്കാര്‍ ഇവിടെ പണം നിക്ഷേപിച്ചിട്ടുണ്ട്. പുക്കോയ തങ്ങളുടെ മഹല് കമ്മിറ്റികള്‍ക്കുതിരെയും കമറുദീന്‍ രംഗത്ത് വന്നിട്ടുണ്ട്. അവരും പണം നിക്ഷേപിച്ചിട്ടുണ്ട്. നിക്ഷേപകരാരും ഇന്‍കം ടാക്‌സ് നല്‍കുന്നവരല്ല. ഇന്‍കം ടാക്‌സ് നല്‍കാതെ പണം നിക്ഷേപിക്കുന്നത് കുറ്റക്കാരാണ്. നിക്ഷേപം സംബന്ധിച്ച് പരാതി നല്‍കിയാല്‍ ഇന്‍കം ടാക്‌സ് പിടികൂടുമെന്നാണ് കമറുദീന്റെ ഭീഷണി. ഇതില്‍ പാവപ്പെട്ടവര്‍ വീണ്ടിട്ടുണ്ട്.

കേരളത്തിന്റെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയത് ജുവലറിയുടെ തകര്‍ച്ചക്ക് കാരണമായോ എന്ന സംശയം ഐ എന്‍ എല്‍ ഉന്നയിക്കുന്നുണ്ട്. ഐ എന്‍ എല്‍ നേതാവ് എന്‍ . കെ. അബ്ദുള്‍ അസീസാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്.

അതിനിടെ കമറുദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ ലീഗ് നേതൃത്വം അതിന് തയ്യാറാകുന്നില്ല. അതിന് പിന്നില്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (3 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (3 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (4 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (4 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (4 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (5 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (6 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (7 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (7 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (7 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (8 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (9 hours ago)

Malayali Vartha Recommends