Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ചങ്ക്‌പൊട്ടിയ യാത്ര... കണ്ണൂരില്‍ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകം നടത്തിയത് സ്വന്തം കുടുംബത്തിന്റെ മുന്നിലിട്ട്; കൂടെപ്പിറപ്പിന്റെ ജീവനായി സഹോദരിമാര്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാവരുടേയും ചങ്കില്‍ കൊള്ളുന്നത്; എന്തിന്റെ പേരിലായാലും ഇനിയെങ്കിലും മതിയാക്കിക്കൂടെ ഈ കൊല്ലാകൊലകള്‍

09 SEPTEMBER 2020 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍

സ്വന്തം സഹോദരിമാര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന കണ്ണൂര്‍കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ കൊലപാതകം എല്ലാവരുടേയും നെഞ്ചില്‍ കൊള്ളുന്നത്. ആക്രമികള്‍ കൂടെപ്പിറപ്പിനെ വെട്ടി തുണ്ടമാക്കിയപ്പോഴും ജീവന്‍ രക്ഷിക്കാന്‍ അവാസന നിമിഷംവരെയുും ശ്രമിച്ചത് മൂത്ത സഹോദരി റാഹിതയാണ്. തടയാന്‍ ശ്രമിച്ച സഹോദരിമാരെ വാളും ബോബും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ആക്രമികള്‍ അഴിഞ്ഞാടിയത്. അവസാനം പൊട്ടിക്കരഞ്ഞുകൊണ്ട് മൂത്ത സഹോദരി പറഞ്ഞ വാക്കുകള്‍ എല്ലാവരുടേയും കരള്‍ അലിയിപ്പിക്കുന്നതാണ്. 'എങ്കീ നിങ്ങള് ഞങ്ങളെക്കൂടീ വെട്ടിക്കൊന്നിട്ട് പോയാ മതീ' എന്ന് പറഞ്ഞുകൊണ്ട് സഹോദരിമാരില്‍ മൂത്തയാള്‍ വാളില്‍ കയറിപിടിച്ചു. പിന്നീട് സഹോദരിയുമായി ഉന്തും തള്ളും ഉണ്ടാക്കിയാണ് അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.

മലയാളികളെ ഏറെ സങ്കത്തിലാഴ്ത്തിയ മറ്റൊരു കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചതും ഈ സഹോദരിയാണ്. റാഹിതയാണ് കണ്ണവം പൊലീസ് സ്‌റ്റേഷനില്‍ വിളിച്ച് വിവരം അറിയിക്കുന്നത്. തുടര്‍ന്ന് സ്‌റ്റേഷനില്‍ നിന്ന് പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കൈക്ക് പരിക്കേറ്റ സഹോദരിയും തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൊല നടത്തിയതെന്നാണ് സഹോദരിമാര്‍ പറയുന്നത്.


അക്രമികള്‍ മാസ്‌ക്ക് ധരിച്ചിരുന്നതിനാല്‍ ആരുടേയും മുഖം സഹോദരിമാര്‍ കണ്ടിട്ടില്ലെന്നാണ് വിവരം. കണ്ണവത്തെ സ്വന്തം വീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് പോകുമ്പോള്‍ ചിറ്റാരിപ്പറമ്പ് ചുണ്ടയില്‍ വച്ചാണ് കാറിന് പിന്നില്‍ ബൈക്ക് കൊണ്ട് അക്രമികള്‍ ഇടിച്ചത്. തുടര്‍ന്ന് സലാഹുദ്ദീന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഘട്ടത്തിലാണ് വാളുകൊണ്ട് കഴുത്തിനും തലയ്ക്കും വെട്ടിയത്.

ആളൊഴിഞ്ഞ പ്രദേശത്ത് വച്ചായിരുന്നു ആക്രമണം. സലാഹുദ്ദീനും രണ്ട് സഹോദരിമാരും ഐ ടെണ്‍ വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. സലാഹുദ്ദീന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. തുടര്‍ച്ചയായ വെട്ടില്‍ കഴുത്ത് മുറിഞ്ഞ് തൂങ്ങിയ നിലയിലാണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആര്‍എസ്എസിന്റെ കൃത്യമായ പ്ലാനോടെയാണ് കൊലപാതകമന്ന് എസ്ഡിപിഐ ആരോപിച്ചു.

ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കണ്ണവം സിഐ കെ സുധീറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. തുടര്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജില്ലയില്‍ പൊലീസ് രാത്രി പട്രോളിംങ്ങ് ശക്തമാക്കി.

അതേസമയം ശ്യാമപ്രസാദ് വധത്തിന്റെ പ്രതികാരമാണ് സലാഹുദ്ദീന്‍ വധമെന്നാണ് പൊലീസ് ഭാക്ഷ്യം. എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസില്‍ ഏഴാം പ്രതിയാണ് കൊല്ലപ്പെട്ട സലാഹുദ്ദീന്‍. ശ്യാമപ്രസാദിനെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് ചാര്‍ജ്ജ് ഷീറ്റില്‍ പറയുന്നത്. കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ട സലാഹുദ്ദീന്‍ ആദ്യം ഒളിവില്‍ പോയെങ്കിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതോടെ സ്‌റ്റേഷനിലെത്തി ഹാജരാകുകയായിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ് ഇയാള്‍. 2018 ല്‍ നടന്ന ശ്യാമപ്രസാദ് വധക്കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. എന്തായാലും കേരളത്തില്‍ വച്ച് കെട്ടിയിരുന്ന കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ അമ്പരപ്പോടെയാണ് കേരളം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (40 minutes ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (55 minutes ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (1 hour ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (1 hour ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (2 hours ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (2 hours ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (2 hours ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (2 hours ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (3 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (9 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (10 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (10 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (11 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (11 hours ago)

Malayali Vartha Recommends