റിമാന്‍ഡില്‍ കഴിയവെ പോക്‌സോ കേസ് പ്രതിക്ക് കോവിഡ് സ്ഥിരൂകരിച്ചു; ചികിത്സയ്ക്കിടെ ആശുപത്രിയില്‍ നിന്ന് നഴ്‌സിന്റെ മൊബൈലുമായി മുങ്ങി

റിമാന്‍ഡില്‍ കഴിയവെ കൊവിഡ് പോസിറ്റീവായ പോക്‌സോ കേസ് പ്രതി നഴ്‌സിന്റെ മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞു. നെടുമ്ബാശ്ശേരി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചിരുന്ന പോക്‌സോ കേസ് പ്രതിയാണ് മുങ്ങിയത്. മാമലക്കണ്ടം പാറയ്ക്കല്‍ വീട്ടില്‍ മുത്തുരാമകൃഷണന്‍ എന്നയാളാണ് ചികിത്സാ കേന്ദ്രത്തിലെ നഴ്‌സിന്റെ മൊബൈല്‍ ഫോണുമെടുത്താണ് കടന്നു കളഞ്ഞത്. കാടാമ്പുഴ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ ഇയാള്‍ക്ക് റിമാന്‍ഡില്‍ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നെടുമ്ബാശേരി സിയാല്‍ സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടമ്ബുഴ പോലീസ് സ്‌റ്റേഷനിലാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രക്ഷപ്പെട്ട സമയത്ത് കാവി മുണ്ടും ചുവന്ന ഷര്‍ട്ടുമായിരുന്നു വേഷം എന്നാണ് അറിയിച്ചിരിക്കുന്നത്. മുടി നീട്ടി വളര്‍ത്തിയിട്ടുമുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചാല്‍ എത്രയും വേഗം പൊലീസിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. സംഭവത്തില്‍ അങ്കമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























