സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരുമെന്ന് തോമസ് ഐസക്; ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളം വീതം 6 മാസം നല്‍കണം

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് തുടരുമെന്ന് ധനകാര്യ മന്ത്രി ടിഎം തോമസ് ഐസക്. ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളം വീതം 6 മാസം നല്‍കണം. ഒരു മാസത്തെ ശമ്പളം ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന് ജീവനക്കാരുടെ സംഘടനകളോട് ധനമന്ത്രി അഭ്യര്‍ഥിച്ചു. 9 ശതമാനം പലിശ നല്‍കാമെന്നാണ് വാഗ്ദാനം. എന്നാല്‍ നീക്കത്തില്‍ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ പ്രതിഷേധത്തിലാണ്. അടുത്ത ആറ് മാസം കൊണ്ട് 36 ദിവസത്തെ വേതനം പിടിക്കാനാണ് തീരുമാനം. 2020 ഏപ്രില്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ ജീവനക്കാരുടെ മാറ്റിവയ്ക്കപ്പെട്ട ശമ്പളം 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കും. ഉടന്‍ പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. എന്നാല്‍, ഇപ്രകാരം മാറ്റി വയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. ഇങ്ങനെ മാറ്റി വയ്ക്കുന്ന ശമ്ബളത്തിന് 'കോവിഡ്19 ഇന്‍കം സപ്പോര്‍ട്ട് സ്‌കീം' എന്ന് പേര് നല്‍കും. അന്തിമ തീരുമാനം സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും. പിന്നാലെയാണ് ധനമന്ത്രി ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചത്. എന്നാല്‍ ഇനിയും വേതനം പിടിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഇവര്‍ നിലപാടെടുത്തു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് ധനമന്ത്രിയും പറഞ്ഞു.
https://www.facebook.com/Malayalivartha

























