Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

തവിടുപൊടിക്ക് മുമ്പ്... ഇന്ത്യ ചൈന സംഘര്‍ഷം അയവില്ലാതെ തുടരുന്ന സമയത്ത് ചൈന ഒരിക്കലും ചിന്തിക്കാത്ത ലക്ഷ്യത്തിലേക്ക് ഇന്ത്യ കുതിക്കുന്നു; ചൈനയെ പറ്റിച്ച് മല മുകളില്‍ 17,000 അടി ഉയരെയെത്തിയ സൈന്യം ലക്ഷ്യമാക്കുന്നത് ചരിത്ര ദൗത്യം; 10,000 വര്‍ഷം മുമ്പത്തെ വെള്ളം വീണ്ടെടുക്കാന്‍ വമ്പന്‍ പദ്ധതി

17 SEPTEMBER 2020 09:46 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ ചൈന സര്‍ഘര്‍ഷം തുടരുന്നതിനിടെ ചരിത്ര ദൗത്യവുമായി ഇന്ത്യ കുതിക്കുന്നു. ചൈനയുടെ സകല അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളേയും നിഷ്പ്രഭമാക്കിയാണ് വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ദൗത്യം ഇന്ത്യന്‍ സേന ഏറ്റെടുത്തത്. ചൈനയെ നേരിടാന്‍ ആദ്യം സേനാവിന്യാസം ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ ഭാവി മുന്‍നിര്‍ത്തി ജലപര്യവേക്ഷണ ദൗത്യത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ സേന. കിഴക്കന്‍ ലഡാക്കില്‍ 17,000 അടി ഉയരത്തില്‍ ദൗലത് ബേഗ് ഓള്‍ഡിയിലെപര്‍വതത്തിലാണു സൈന്യം വെള്ളത്തിനായി പര്യവേക്ഷണം നടത്തുന്നത്.

2020 മേയ് ആദ്യം മുതല്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം തുടരുന്ന യഥാര്‍ഥ നിയന്ത്രണ രേഖയില്‍, രാജ്യത്തിന്റെ വിദൂരവും ഏറ്റവും തന്ത്രപ്രധാനവുമായ ഔട്ട്‌പോസ്റ്റാണു ഡിബിഒ. സൈന്യത്തിന് ഇവിടെ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമായ സാഹചര്യമാണിപ്പോള്‍. സിയാച്ചിന്‍ ഗ്ലേസിയര്‍, ബറ്റാലിക് എന്നിവിടങ്ങളില്‍ സൈന്യത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പ്രശസ്ത ജിയോളജിസ്റ്റ് ഡോ. റിതേഷ് ആര്യയാണു മാര്‍ഗനിര്‍ദേശങ്ങളുമായി കൂടെയുള്ളത്.

സ്ഥിരതയാര്‍ന്ന ഭൂഗര്‍ഭ ജലവിഭവ സ്രോതസ്സ് കണ്ടെത്തുന്നതിന്റെ ഭാഗമായി കാരു മുതല്‍ ടാംഗിള്‍ വരെ 28 ദിവസത്തെ പ്രാഥമിക പര്യവേക്ഷണമാണ് നടത്തുന്നത്. മുന്‍കാലങ്ങളില്‍, കിഴക്കന്‍ ലഡാക്കിലെ ഉയര്‍ന്ന പര്‍വതങ്ങളില്‍ സൈന്യത്തിനായി ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ ഡോ. റിതേഷ് വിജയകരമായി കണ്ടെത്തിയിട്ടുണ്ട്.

ഗല്‍വാന്‍ കൂടാതെ പാംഗോങ് സോ, ലുകുങ്, താക്കുങ്, ചുഷുല്‍, റെസാങ് ലാ, ടാങ്‌സെ എന്നിവിടങ്ങളില്‍ വെള്ളം ഉറപ്പാക്കുന്നതില്‍ ഇവരുടെ സംഘം വിജയിച്ചിട്ടുണ്ട്. ഡിബിഒയിലും വെള്ളം കണ്ടെത്തുമെന്നാണു പ്രതീക്ഷ. 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡിബിഒയില്‍ നിലനിന്നിരുന്ന ഒരു തടാകം പുനര്‍നിര്‍മിക്കാനും പദ്ധതിയുണ്ട്. ഇതു സൈന്യത്തിനു സഹായമാകുന്നതോടൊപ്പം സഞ്ചാരികളെ ആകര്‍ഷിക്കാനും ഉപകാരപ്പെടുമെന്നാണു കണക്കുകൂട്ടല്‍.

അതേസമയം ചൈന കയ്യേറിയത് കേരളത്തോളം വരുമെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറയുന്നത്. കേരളത്തിന്റെ ഭൂവിസ്തൃതി 38,863 ചതുരശ്ര കിലോമീറ്ററാണ്. കിഴക്കന്‍ ലഡാക്കില്‍ ചൈന ഇന്ത്യയുടെ 38,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം കയ്യടക്കി വച്ചിരിക്കുന്നുവെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞത്.

നിയന്ത്രണ രേഖ സംബന്ധിച്ച ഉഭയകക്ഷി കരാറുകള്‍ ചൈന അംഗീകരിക്കുന്നല്ല. ഇന്ത്യയുടെ അതിര്‍ത്തിയും പരമാധികാരവും സംരക്ഷിക്കാന്‍ സൈന്യം സുസജ്ജമാണെന്നും ഏതു സ്ഥിതിയും നേരിടാന്‍ ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു.

അതിര്‍ത്തിയില്‍ എല്ലാ കരാറുകളും ലംഘിച്ച് ചൈന സൈനിക വിന്യാസം നടത്തുകയാണ്. നയതന്ത്രതലത്തിലും സൈനിക തലത്തിലും ചര്‍ച്ച നടക്കുമ്പോള്‍ത്തന്നെ നിയന്ത്രണ രേഖ ലംഘിക്കാന്‍ നിരന്തരശ്രമം നടത്തുന്നു. നിയന്ത്രണ രേഖയില്‍ തല്‍സ്ഥിതി മറികടക്കാന്‍ ശ്രമിക്കുന്നതു സമാധാന ചര്‍ച്ചകള്‍ക്കു വിഘാതമാണ്. ചൈനയുടെ നീക്കങ്ങള്‍ ഇന്ത്യന്‍ സൈന്യം സമയോചിതമായി പരാജയപ്പെടുത്തിയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര, കൊങ്ക്ക ലാ, പാംഗോങ് തടാകത്തിന്റെ വടക്കും തെക്കും കരകള്‍ എന്നിവിടങ്ങളില്‍ കടന്നുകയറാന്‍ ചൈന ശ്രമിക്കുന്നുണ്ട്. നമ്മുടെ സൈന്യം മതിയായ പ്രതിരോധ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സൈന്യത്തിന് ഈ സ്ഥിതി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന കാര്യം സഭ വിശ്വാസത്തിലെടുക്കണമെന്നും പിന്തുണ നല്‍കണമെന്നും രാജ്‌നാഥ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ധീരത പുറത്തായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (10 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends