Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എത്തിയത് സ്വകാര്യ കാറില്‍... മന്ത്രി കെ.ടി. ജലീല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി എന്‍ഐഎ ഓഫീസില്‍ രഹസ്യമായെത്തി; എത്തിയത് സ്വകാര്യ കാറില്‍; ഇത്തവണയും ജലീല്‍ എത്തിയത് മാധ്യമങ്ങളെ വെട്ടിച്ച്; എന്ത് സംഭവിക്കുന്നുവെന്നറിയാന്‍ സകല ചാനലുകളും കൊച്ചിയില്‍

17 SEPTEMBER 2020 07:58 AM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിച്ച് മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ കൊച്ചിയില്‍ വിളിപ്പിച്ചു. ചോദ്യം ചെയ്യലിനായി മന്ത്രി ജലീല്‍ സ്വകാര്യ കാറില്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. നേരത്തെ രണ്ട് തവണ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും ജലീല്‍ രഹസ്യമായാണ് എത്തിയത്. ഇത്തവണയും അങ്ങനെ തന്നെയാണ്. സ്വകാര്യ കാറിലാണ് ഇപ്പോള്‍ എന്‍ഐഎയുടെ ചോദ്യം ചെയ്യലിനായി ജലീല്‍ വീണ്ടും എത്തിയത്. ഇത്തവണയും ജലീല്‍ വരുന്ന വിവരം മാധ്യമങ്ങള്‍ അറിഞ്ഞില്ല. ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയതിന് ശേഷമാണ് ചാനലുകാര്‍ വിവരം അറിഞ്ഞത്. അതോടെ ആഘോഷിക്കാനനായി ചാനലുകള്‍ കൊച്ചിയിലേക്ക് കുതിക്കുകയാണ്. ഇനിയുള്ള നിമിഷങ്ങള്‍ നിര്‍ണായകമാണ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക തിരിമറിയാണ് അന്വേഷിക്കുന്നതാണെങ്കില്‍ എന്‍ഐഎ വിളിപ്പിച്ചത് ജലീലിനേയും സര്‍ക്കാരിനേയും വലിയ പ്രതിരോധത്തിലാക്കും. സ്വര്‍ണക്കടത്തും രാജ്യവിരുദ്ധവുമാണ് ഇപ്പോള്‍ എന്‍ഐഎ അന്വേഷിക്കുന്നത്. അതിനാല്‍ തന്നെ എന്‍ഐഎ ജലീലിനെ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയത് വലിയ ചര്‍ച്ചയാകുകയാണ്. പ്രതിപക്ഷം ഇപ്പോള്‍ തന്നെ വലിയ സമരത്തിലാണ് അതിന് പിന്നാലെയാണ് എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍. അതിനാല്‍ തന്നെ പ്രതിപക്ഷം സമരം ശക്തമാക്കും. അതേസമയം കൊച്ചിയില്‍ എന്തു സംഭവിക്കുമെന്ന ആകാംക്ഷയുമുണ്ട്. ജലീലിന് എന്‍ഐഎ ക്ലീന്‍ ചിറ്റ് നല്‍കുമോ അന്വേഷണം തുടരുമോയെന്ന് കണ്ടറിയാം.

അതേസമയം ജലീലിനെ സംബന്ധിച്ച് അത്ര ശുഭകരമല്ലാത്ത വാര്‍ത്തയാണ് വരുന്നത്. ജലീലിനെതിരായ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയുടെ വിശദീകരണത്തിന് പിന്നാലെ ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ തേടി എന്‍.ഐ.എ സംഘം ഇന്നലെ ഇ.ഡി ഓഫീസിലെത്തിയത്. ജലീല്‍ നല്‍കിയ മൊഴികളാണ് വിശദമായി പരിശോധിച്ചത്. ഇതോടെയാണ് ജലീലിനെ എന്‍.ഐ.എയും ചോദ്യംചെയ്യുമെന്ന് ഉറപ്പായത്.

നയതന്ത്ര ചാനലിലൂടെ എത്തിയ മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം കടത്തിയോയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്. ജലീലിന്റെ മൊഴികളില്‍ പൊരുത്തക്കേടുകളുള്ളതിനാല്‍ വീണ്ടും ചോദ്യംചെയ്യാന്‍ ഇ.ഡിയും തീരുമാനിച്ചിട്ടുണ്ട്.

സ്വപ്‌ന, സന്ദീപ് നായര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്ന് മായ്ച്ചുകളഞ്ഞ തെളിവുകള്‍ എന്‍.ഐ.എ വീണ്ടെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ കസ്റ്റംസും ഇ.ഡിയും ചോദിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതോടെ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എന്‍.ഐ.എ. ഇതിനു ശേഷമായിരിക്കും ജലീലിനെയും ലൈഫ് ഭവനപദ്ധതി കമ്മിഷനുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മന്ത്രി പുത്രന്‍, മറ്റൊരു മന്ത്രി എന്നിവരെയും ചോദ്യംചെയ്യുക.

അതേസമയം സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ എന്‍.ഐ.എ നല്‍കിയ അപേക്ഷയില്‍ ,സ്വപ്‌ന സുരേഷിനെ ഇന്നലെയും കോടതിയില്‍ ഹാജരാക്കിയില്ല. 22 ന് ഹാജരാക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

സ്വപ്ന, സന്ദീപ് , മുഹമ്മദ് ഷാഫി, മുഹമ്മദാലി ഇബ്രാഹിം, മുഹമ്മദ് അന്‍വര്‍ എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടാനാണ് എന്‍.ഐ.എ അപേക്ഷ നല്‍കിയത്. ഇവരില്‍ സ്വപ്നയും അന്‍വറും ഒഴികെയുള്ള പ്രതികളെ വെള്ളിയാഴ്ച വരെ കോടതി കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ അന്‍വറിനെയും എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു. എന്നാല്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് തൃശൂരിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വപ്നയെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കുന്നകാര്യം മെഡിക്കല്‍ബോര്‍ഡ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സ്വപ്നയെ കഴിഞ്ഞദിവസം ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് ജലീലിനെ എന്‍ഐഎ വിളിപ്പിച്ചത്. എന്തായാലും ഇനി എല്ലാ കണ്ണുകളും കൊച്ചിയിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends