Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഒന്നും സംഭവിക്കരുതേ... എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ മന്ത്രി കെ.ടി. ജലീലിനെ എന്‍.ഐ.എയും ചോദ്യം ചെയയുന്നു; ജലീലിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍ വലിയ ചലനമുണ്ടാക്കും; മാധ്യമങ്ങളെ മുഴുവന്‍ വെറുപ്പിച്ച ജലീലിന് ഇനി കടുപ്പമുള്ള നാളുകള്‍

17 SEPTEMBER 2020 08:22 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ സര്‍വമാന മാധ്യമങ്ങളേയും മന്ത്രി കെടി ജലീല്‍ വെറുപ്പിച്ചിരിക്കുകയാണ്. മാത്രമല്ല അവരുടെ പ്രതിഷേധം വര്‍ധിപ്പിച്ച് ഡല്‍ഹിയിലുള്ള ഇംഗ്ലീഷ് ഓണ്‍ലൈന് അഭിമുഖം നല്‍കുകയും ചെയ്തു. സ്വപ്നയുടെ ഫോണ്‍ വിളിയില്‍ ജലീല്‍ ഉണ്ടെന്ന വാര്‍ത്ത വന്നപ്പോള്‍ തന്നെ ചാനലുകാരെ ജലീലാണ് വിളിച്ചു വരുത്തി തെളിവ് നിരത്തിയത്. ആ തെളിവ് തനിക്ക് തന്നെ പാരയായപ്പോഴാണ് മാധ്യമങ്ങളെ വെറുപ്പിച്ചത്. അവസാനം ഇഡി രണ്ട് പ്രാവശ്യം ചോദ്യം ചെയ്യാന്‍ പോയപ്പോഴും ഒരു പത്രക്കാരേയും അറിയിച്ചില്ല. ചോദ്യം ചെയ്യലിന് ശേഷം വിളിച്ച മാധ്യമ പ്രവര്‍ത്തകരോട് പോലും ഇഡി ചോദ്യം ചെയ്തില്ലെന്ന് ജലീല്‍ കള്ളം പറഞ്ഞു. അതിനാല്‍ തന്നെ മാധ്യമങ്ങള്‍ ജലീലിനെ ഒന്നു കിട്ടാനായി കാത്തിരിക്കുകയാണ്. ദാ ഇപ്പോള്‍ അവസരം ഒതതു വന്നിരിക്കുകയാണ്.

രാഷ്ട്രീയ കേരളത്തെ വീണ്ടും മുള്‍മുനയിലാക്കി മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസിലെത്തി. പുലര്‍ച്ചെ ആറുമണിയോടെ സ്വകാര്യ കാറിലാണ് ജലീല്‍ എത്തിയത്. മന്ത്രിയുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്. സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം.

മന്ത്രി ജലീലിനോട് കോണ്‍സുല്‍ ജനറലാണ് മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍സുല്‍ ജനറല്‍അടക്കം ഉള്ളവര്‍ക്ക് കള്ളക്കടത്ത് ഇടപാടില്‍ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെയും എന്‍ഐഎ ചോദ്യം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മറ്റ് പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതില്‍ മന്ത്രിക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. മന്ത്രിയുടെ മൊഴിയെടുത്ത ഘട്ടത്തിലും ഇതുസംബന്ധിച്ച അറിവുണ്ടായിട്ടില്ലെന്ന നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്.

ജലീലിനെതിരായ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയുടെ വിശദീകരണത്തിന് പിന്നാലെ ചോദ്യം ചെയ്യലിന്റെ വിവരങ്ങള്‍ തേടി ഇന്നലെ എന്‍.ഐ.എ സംഘം ഇ.ഡി ഓഫീസിലെത്തി. ജലീല്‍ നല്‍കിയ മൊഴികളാണ് വിശദമായി പരിശോധിച്ചു. ഇതോടെ ജലീലിനെ എന്‍.ഐ.എയും ചോദ്യംചെയ്യുമെന്ന് ഉറപ്പായത്.

നയതന്ത്ര ചാനലിലൂടെ എത്തിയ മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം കടത്തിയോയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്. ജലീലിന്റെ മൊഴികളില്‍ പൊരുത്തക്കേടുകളുള്ളതിനാല്‍ വീണ്ടും ചോദ്യംചെയ്യാന്‍ ഇ.ഡിയും തീരുമാനിച്ചിട്ടുണ്ട്.

സ്വപ്‌ന, സന്ദീപ് നായര്‍ എന്നിവരുടെ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്ന് മായ്ച്ചുകളഞ്ഞ തെളിവുകള്‍ എന്‍.ഐ.എ വീണ്ടെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ കസ്റ്റംസും ഇ.ഡിയും ചോദിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തതോടെ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എന്‍.ഐ.എ. ഇതിനു ശേഷമായിരിക്കും ജലീലിനെയും ലൈഫ് ഭവനപദ്ധതി കമ്മിഷനുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മന്ത്രി പുത്രന്‍, മറ്റൊരു മന്ത്രി എന്നിവരെയും ചോദ്യംചെയ്യുക.

അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം സെല്‍ഫി എടുത്തതിന് വനിതാ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. വനിതാ പൊലീസുകാരെ പണിഷ്‌മെന്റ് റോള്‍ പട്ടികയില്‍പെടുത്തി. കോടതി നടപടി ക്രമം പോലെ അന്വേഷണ ഉദ്യോഗസ്ഥന് ഇവരെ വിളിച്ചു വരുത്തുകയും സംഭവത്തെക്കുറിച്ച് വിചാരണ നടത്തി സാക്ഷികളെ വിളിച്ചു വരുത്തി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകന്നതാണ് പണിഷ്‌മെന്റ് റോള്‍. ഇതില്‍ പൊലീസ് സേനയ്ക്ക് അപമാനം ഉണ്ടാക്കുന്ന തരത്തില്‍ ഇവരുടെ ഭാഗത്ത് എന്തെങ്കിലും കുറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യാം.

തുടരന്വേഷണത്തിന് െ്രെകം ബ്രാഞ്ച് എ.സി.പിയെയാണ് ചുമതലപ്പെടുത്തിയത്. സ്വപ്ന തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന സമയത്താണ് ആറു വനിതാ പൊലീസുകാര്‍ സെല്‍ഫിയെടുത്തത്. ഗുരുവായൂര്‍, കുന്നംകുളം സബ് ഡിവിഷനില്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെയാണ് നടപടി. ഇങ്ങനെ സംഭവ ബഹുലമായ അവസ്ഥയിലാണ് ജലീല്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends