കടുത്ത വയറുവേദനയെന്ന കെ.ടി. റമീസിന്റെ അവകാശവാദം പച്ചക്കള്ളം.... അഭിനയമെന്നു തെളിയിച്ചു മെഡിക്കല്‍ റിപ്പോര്‍ട്ട്, വേദന വെറും ഗ്യാസ്, സ്വപ്‌നയുടെ നെഞ്ചുവേദനയ്ക്കു കാരണമൊന്നും കണ്ടെത്താനായിട്ടില്ല

കടുത്ത വയറുവേദനയെന്ന കെ.ടി. റമീസിന്റെ അവകാശവാദം അഭിനയമെന്നു തെളിയിച്ചു മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ റമീസിന്റെ വയറ്റില്‍ നേരിയ ഗ്യാസ് ട്രബിളല്ലാതെ മറ്റു പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സ്വപ്ന സുരേഷിനെ ഇക്കോ കാര്‍ഡിയോഗ്രാം പരിശോധനയ്ക്കു വിധേയയാക്കിയെങ്കിലും നെഞ്ചുവേദനയ്ക്കു കാരണമൊന്നും കണ്ടെത്താനായിട്ടില്ല. മാനസിക സമ്മര്‍ദം മൂലം ഹൃദയത്തിലേക്കുള്ള രക്തമൊഴുക്കിന്റെ വേഗം കുറഞ്ഞെന്നു മാത്രം.
മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പല്‍ കൈമാറിയ റിപ്പോര്‍ട്ട് വിയ്യൂര്‍ ജയില്‍ സൂപ്രണ്ടുമാര്‍ ഡിജിപിക്കു കൈമാറി. ജയിലില്‍ നിന്ന് ഒരേസമയം പുറത്തുകടക്കാന്‍ റമീസും സ്വപ്നയും ഒരുക്കിയ നാടകമായിരുന്നു ആശുപത്രി വാസമെന്ന ജയില്‍വകുപ്പിന്റെ സംശയം ബലപ്പെടുത്തുന്നതാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
സ്വപ്നയെ രണ്ടാമത് ആശുപത്രിയിലെത്തിക്കാനിടയായ സാഹചര്യം ജയില്‍ വകുപ്പ് അന്വേഷിച്ചേക്കും. ഇക്കാര്യത്തില്‍ ജയില്‍ ഡോക്ടര്‍ വകുപ്പു മേധാവിക്കു വിശദീകരണം നല്‍കി.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തടവുകാരുടെ സെല്ലിനുള്ളില്‍ സ്വപ്ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത 6 വനിതാ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി വരും. ഇവരെ കമ്മിഷണര്‍ ആര്‍. ആദിത്യ താക്കീതു ചെയ്തിരുന്നു. സിറ്റി ക്രൈംബ്രാഞ്ച് സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചതോടെ വകുപ്പുതല നടപടിയുണ്ടാകുമെന്നു സ്ഥിരീകരണമായി.
https://www.facebook.com/Malayalivartha

























