Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സ്വപ്ന വച്ച വയ്പ്പ്... ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറയുന്നത് ഒന്നൊന്നായി സംഭവിക്കുകയാണ്; സുരേന്ദ്രനെതിരെ കേസ് കൊടുക്കാന്‍ നടന്നവര്‍ ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ അമ്പരക്കുന്നു; മന്ത്രി പുത്രനും മന്ത്രിയും മറ്റൊരു മന്ത്രിയും സംശയ നിഴലിലാകുമ്പോള്‍ ആഞ്ഞടിച്ച് ബിജെപി

17 SEPTEMBER 2020 09:16 AM IST
മലയാളി വാര്‍ത്ത

ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പഴയ സുരേന്ദ്രനല്ലെന്നാണ് ഓരോ സംഭവത്തിലൂടെയും തെളിയുന്നത്. സുരേന്ദ്രന്‍ പല കാര്യങ്ങളും മുന്‍കൂട്ടി അറിഞ്ഞ് പറയുന്നത് പോലെയാണ് പറയുന്നത്. അതെല്ലാം നടക്കുകയും ചെയ്യുന്നു. എന്നാല്‍ സുരേന്ദ്രനെ കളിയാക്കാനാണ് സഖാക്കള്‍ ശ്രമിക്കുന്നത്. അവസാന ഉദാഹരണമാണ് ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുമെന്ന് പറഞ്ഞത്. അതിപ്പോള്‍ നടക്കുകയും ചെയ്തു. അതിന് പിന്നാലെ സുരേന്ദ്രന്‍ പറഞ്ഞ പേരുകളാണ് മന്ത്രി പുത്രനും മറ്റൊരു മന്ത്രിയും. എന്നാല്‍ സഖാക്കള്‍ കളിയാക്കി തള്ളുകയാണ് ചെയ്തത്. അതേസമയം ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിച്ചതോടെ മന്ത്രിപുത്രനും അച്ഛന്‍ മന്ത്രിക്കും മറ്റൊരു മന്ത്രിക്കും ടെന്‍ഷന്‍ കൂടുകയാണ്.

ഇന്ന് രാവിലെയാണ് മന്ത്രി കെ. ടി. ജലീല്‍ ചോദ്യം ചെയ്യലിനായി കൊച്ചി എന്‍ഐഎ ഓഫിസിലെത്തിയത്. പുലര്‍ച്ചെ ആറുമണിയോടെയാണ് ആലുവ മുന്‍ എംഎല്‍എ എ.എം. യൂസഫിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാറില്‍ മന്ത്രി എത്തിയത്. മതഗ്രന്ഥത്തിന്റെ മറവില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ മന്ത്രിയില്‍ നിന്ന് മൊഴിയെടുക്കുന്നതിനായി എന്‍ഐഎ വിളിപ്പിച്ചിരിക്കുന്നത്.

മാധ്യമങ്ങളുടെയും ജനങ്ങളുടെയും കണ്ണു വെട്ടിക്കുന്നതിനാണ് മന്ത്രിയുടെ പ്രത്യേക താല്‍പര്യത്തില്‍ പുലര്‍ച്ചെ സമയം എന്‍ഐഎ ഓഫിസില്‍ ഹാജരായത് എന്നാണ് വ്യക്തമാകുന്നത്. സാധാരണ നിലയില്‍ ഒമ്പതു മണിക്കു മാത്രമേ അന്വേഷണ ഉദ്യോഗസ്ഥര്‍ ഓഫിസില്‍ എത്തൂ എന്നിരിക്കെയാണ് മന്ത്രി അതിരാവിലെ ഓഫിസിനുള്ളില്‍ കടന്നിരിക്കുന്നത്.

ഇന്ന് ഉന്നതരില്‍ ഒരാളെ ചോദ്യം ചെയ്യുമെന്ന് കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിനായി ദേശീയ ഏജന്‍സികളില്‍ ഒന്നിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ കൊച്ചിയില്‍ എത്തിയതായി വിവരം ലഭിച്ചിരുന്നു. ഇന്നലെ രാത്രി എന്‍ഫോഴ്‌സ്‌മെന്റ് അഭിഭാഷകന്‍ ഉള്‍പ്പടെയുളളവര്‍ ഉന്നത ഉദ്യോഗസ്ഥനെ കാണുന്നതിനായി കൊച്ചിയിലെ ഓഫിസില്‍ എത്തിയതോടെ മാധ്യമങ്ങളും സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ആരെ, എപ്പോള്‍ ചോദ്യം ചെയ്യാനാണ് എന്നതിനെക്കുറിച്ച് വ്യക്തതയില്ലായിരുന്നു. ഇതിനിടെയാണ് ഇന്നു പുലര്‍ച്ചെ മന്ത്രി കെ.ടി. ജലീല്‍ എന്‍ഐഎ ഓഫിസില്‍ എത്തിയിരിക്കുന്നത്.

ഇന്നലെ എന്‍ഐഎ അന്വേഷണ സംഘം ഇഡി ഓഫിസിലെത്തി മന്ത്രി കെ.ടി. ജലീലിന്റെ വിവരങ്ങള്‍ ശേഖരിച്ച് വിലയിരുത്തിയിരുന്നു. ഇത് ഇന്ന് മന്ത്രിയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് എന്നാണ് വ്യക്തമാകുന്നത്.

മന്ത്രി എന്‍ഐഎ ഓഫിസില്‍ എത്തിയതിനു പിന്നാലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. പൊലീസ് സ്ഥലത്തെത്തി ഇവിടെ ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇവിടെ എത്തി മന്ത്രിക്കെതിരെ പ്രതിഷേധ പ്രകടനം നടത്താനുള്ള സാധ്യത പരിഗണിച്ചാണ് പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

സര്‍ക്കാരിനെ സംബന്ധിച്ചും ജലീലിനെ സംബന്ധിച്ചും നിര്‍ണായകമാണ് എന്‍ഐഎയുടെ ചോദ്യം ചെയ്യല്‍. എന്‍ഐഎ ക്ലീന്‍ ചിറ്റ് നല്‍കിയാല്‍ അതോടെ എല്ലാം തീരും. അഗ്നിശുദ്ധി വരുത്തി പുറത്ത് വരാം. അല്ലെങ്കില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഇതിന് പിന്നാലെ വന്ന മന്ത്രിയും മന്ത്രി പുത്രനും കൂടിയാകുമ്പോള്‍ വലിയ തലവേദന തന്നെയാണ് പാര്‍ട്ടിക്കും സര്‍ക്കാരിനും.

 "

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends