Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പെരിയാര്‍ കടുവാസങ്കേതത്തില്‍ വനപാലകരെ മര്‍ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

17 SEPTEMBER 2020 08:00 AM IST
മലയാളി വാര്‍ത്ത

പെരിയാര്‍ കടുവാസങ്കേതത്തിലെ അതീവ സംരക്ഷണ മേഖലയിലെ കൈയേറ്റവും അനധികൃത മരംമുറിക്കലും അന്വേഷിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ സംഘംചേര്‍ന്നു മര്‍ദിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. നാട്ടുകാരായ നെല്ലിക്കല്‍ അജയന്‍ (42), പുന്നയ് ക്കല്‍ സതീഷ് (39), വിഷ്ണുഭവനില്‍ വിഷ്ണു(30), ഈട്ടിക്കുന്നേല്‍ ബിജു(32), പാലംമൂട്ടില്‍ രഞ്ജിത്ത് (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ജനുവരി 25-നായിരുന്നു സംഭവം. 

കേസില്‍ 13 പ്രതികളാണുള്ളത്. ശേഷിക്കുന്ന എട്ടുപേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് അന്വേഷണത്തിന് നേതൃത്വംവഹിച്ച ഡിവൈ.എസ്.പി. രാജ്മോഹന്‍ പറഞ്ഞു.

അന്വേഷണത്തിനായി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സി. സുജിത്ത്, താല്‍ക്കാലിക വാര്‍ഡന്‍മാരായ അലിയാര്‍, കാര്‍ത്തിക് എന്നിവര്‍ സ്ഥലത്തെത്തിയപ്പോള്‍ ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചശേഷം സ്ത്രീകള്‍ ഉള്‍പ്പെടെ ഇവരെ മര്‍ദിക്കുകയായിരുന്നു. വള്ളക്കടവ് റേഞ്ച് ഓഫീസറടക്കം നോക്കി നില്‍ക്കുമ്പോഴായിരുന്നു മര്‍ദനം. ഇവരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വനംവകുപ്പിലെ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞിട്ടും മര്‍ദനം തുടരുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

വനംവകുപ്പിനു പരാതി ലഭിച്ചത് പെരിയാര്‍ കടുവാസങ്കേതത്തിലെ മൂലക്കയം ഭാഗത്ത് മരം മുറിച്ചു കടത്തുന്നതായിട്ടായിരുന്നു. അന്വേഷണത്തില്‍ പ്രദേശത്ത് മരം വെട്ടിക്കടത്തിയതിന്റെ കുറ്റികള്‍ കണ്ടെത്തുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ വഞ്ചിവയല്‍ വഴി പോയത് ഈ ചിത്രങ്ങള്‍ വള്ളക്കടവ് റേഞ്ച് ഓഫീസറെ കാണിക്കാനായിട്ടാണ്്. വഞ്ചിവയല്‍ അഗന്‍വാടിക്കു സമീപം ഇവരെ തടഞ്ഞ നാട്ടുകാര്‍ മര്‍ദനം അഴിച്ചുവിടുകയായിരുന്നു.

എന്നാല്‍ വനത്തിനുള്ളിലെ വിവാദമായ ഗ്രൗണ്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് വന്നവരാണെന്ന തെറ്റിദ്ധാരണയിലാണ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യാതിരുന്ന സംഭവത്തില്‍ വകുപ്പിനുള്ളില്‍ പ്രതിഷേധം ശക്തമായിരുന്നു.

ഇതിനിടെയാണ് അഞ്ചുപേരുടെ അറസ്റ്റുണ്ടായത്. പ്രതികള്‍ക്കെതിരേ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കൈയേറ്റം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രതികളെ കോവിഡ് പരിശോധന അടക്കമുള്ള വൈദ്യപരിശോധനകള്‍ക്ക് വിധേയരാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (4 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (5 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (5 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (5 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (6 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (6 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (8 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (8 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (9 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (9 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (9 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (9 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (9 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (10 hours ago)

Malayali Vartha Recommends