നെഞ്ചിടിക്കാന്‍ വരട്ടെ... മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസിലെത്തിയതോടെ ചാര്‍ച്ചകള്‍ സജീവമാകുന്നു; സ്വര്‍ണക്കടത്ത് വഴി ലഭിച്ച പണം എങ്ങോട്ട് പോകുന്നുവെന്ന ചോദ്യം ശക്തമാകുന്നു; മന്ത്രി ജലീലിന്റെ രാജിക്കായി മുറവിളി ശക്തം

മന്ത്രി കെ ടി ജലീല്‍ ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസിലെത്തിയതോടെ അദ്ദേഹത്തിന് കുരുക്ക് മുറുകുന്നു. ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്ന ഭാരതത്തിലെ ആദ്യത്തെ മന്ത്രി എന്ന റെക്കോര്‍ഡ് ഇനി ജലീലിന് സ്വന്തം. സ്വര്‍ണ്ണക്കടത്ത് വഴി ലഭിച്ച പണം നിരോധിത തീവ്ര വാദ സംഘടനകള്‍ക്ക് കൈമാറിയെന്ന ശക്തമായ സംശയം നിലനില്‍ക്കേയാണ് ജലീലിന്റെ ചോദ്യം.
ജലീലിനെ പ്രതിയാക്കിയാല്‍ പോലും അത്ഭുതപ്പെട്ടേണ്ടതില്ല. കാരണം തെളിവുകള്‍ ശക്തമാണെന്നാണ് പറയുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിയോടെ സ്വകാര്യ കാറിലാണ് ജലീല്‍ എത്തിയത്. മന്ത്രിയുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തുമെന്ന സൂചന നേരത്തെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എന്‍ഐഎ ഓഫീസില്‍ എത്തിയിരിക്കുന്നത്. സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം. മന്ത്രി ജലീല്‍ കണ്ണടച്ച് പാലുകുടിക്കുന്ന മിട്ടു പൂച്ചയാണെന്നാണ് കസ്റ്റംസിന്റെ സംശയം.
മന്ത്രി ജലീലിനോട് കോണ്‍സുല്‍ ജനറലാണ് മതഗ്രന്ഥങ്ങള്‍ കൈപ്പറ്റി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കോണ്‍സുല്‍ ജനറല്‍ അടക്കം ഉള്ളവര്‍ക്ക് കള്ളക്കടത്ത് ഇടപാടില്‍ പങ്കുണ്ടെന്ന നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയെയും എന്‍ഐഎ ചോദ്യം ചെയ്യുന്നത്.
ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ ജലീലിന് രാജിവയ്ക്കാതിരിക്കാന്‍ കഴിയില്ല. പ്രതിപക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. റേഡിലിറങ്ങാന്‍ ജലീലിനെ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ഭീഷണി.
ജലീല്‍ കൈപ്പറ്റിയ നയതന്ത്ര പാര്‍സലില്‍ സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസിനും എന്‍ ഐ എക്കും ലഭിച്ച വിവരം. അതിന്റെ തെളിവ് എന്‍ ഐ എക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിശുദ്ധ ഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണ്ണം കൊണ്ടുവന്നാല്‍ ആരും സംഗയിക്കില്ലെന്നാണ് കള്ളക്കടത്തുകാര്‍ കരുതുന്നത്.
ഈ സാഹചര്യത്തില്‍ താന്‍ എത്ര തന്നെ അറിഞ്ഞില്ലെന്ന് പറഞ്ഞാലും അവര്‍ മന്ത്രിയെ പ്രതിയാക്കും. അങ്ങനെയൊന്നും സംഭവിക്കരുതെന്നാണ് ജലീലും പിണറായിയും ആഗ്രഹിക്കുന്നതെങ്കിലും അങ്ങനെ തന്നെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ജലീലിനും പിണറായിക്കും അറിയാം.
കാരണം ജലീല്‍ കുരുങ്ങിയ കുരുക്ക് എളുപ്പം അഴിച്ചെടുക്കാന്‍ കഴിയുന്നതല്ല. മതഗ്രന്ഥം കൊണ്ടു വന്ന പെട്ടിയുടെ തൂക്കം കസ്റ്റംസിനറിയാം. അതില്‍ സ്വര്‍ണ്ണവും പണവും ഉണ്ടായിരുന്നുവെന്നു മറിയാം. അതുകൊണ്ടാണ് അദ്ദേഹം ചോദ്യം ചെയലില്‍ നിന്നും ഒഴിഞ്ഞു മാറാത്തത്. ഒഴിഞ്ഞുമാറിയാല്‍ കാര്യങ്ങള്‍ കീഴമേല്‍ മറിയും.
പക്ഷേ ജലീലിന്റെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറല്ല. കാരണം ജലീല്‍ പ്രതിനിധാനം ചെയ്യുന്നത് ഒരു പ്രബല സമൂഹത്തെയാണ്. മുസ്ലീം സമുദായത്തിലേക്കുള്ള പിണറായിയുടെ പാലമാണ് ജലീല്‍. അതുപയോഗിച്ച് ജലീലിനെ രക്ഷിക്കുക എന്ന തന്ത്രമായിരിക്കും സി പി എമ്മും പിണറായിയും സ്വീകരിക്കുക. എ എന്‍ . ഷംസീര്‍ വഴി ജലീല്‍ കോടിയേരിയിലും പിടിമുറുക്കിയിട്ടുണ്ട്. സിമിയുടെ മുന്‍ പ്രസിഡന്റായ ജലീലിന്റെ ജാതകം മുഴുവന്‍ എന്‍ ഐ എയുടെ കൈയിലുണ്ട്. സി പി എമ്മിലെത്തി ഇത്രയധികം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജലീലിന് സിപിഎം പാര്‍ട്ടി അംഗത്വം നല്‍കാത്തതിന്റെ രഹസ്യവും ഇതു തന്നെയാണെന്നാണ് പറയുന്നത്.
ഒടുവില്‍ ജലീല്‍ സ്വമേധയാ രാജിവയ്ക്കും. ഇല്ലെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയാതെ വരും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ ടി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തില്‍ ഉടന്‍ മാറ്റം വരും.
ജലീലില്‍ നിന്ന് ഏജന്‍സി ചില വിവരങ്ങള്‍ തേടുക മാത്രമാണ് ചെയ്തതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. പോളിറ്റ് ബ്യൂറോ വിഷയം ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിയാകുമ്പോള്‍ പാര്‍ട്ടിക്ക് അതില്‍ ന്യായീകരണങ്ങള്‍ നിരത്താന്‍ കഴിയില്ല
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ ജലീലിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷം നാടിന്റെ സമാധാനം തകരാന്‍ സാധ്യതയുണ്ട്. ഒരു മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തിലെ ആദ്യ സംഭവമെന്നും രാജി വയ്ക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.അപ്പോള്‍ എന്‍ ഐ എ ചോദ്യം ചെയ്താലോ?
ബിജെപിയും മന്ത്രിയുടെ രാജിക്കായി ആവശ്യം കടുപ്പിക്കുകയാണ്. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്താനാണ് ബിജെപിയുടെ തീരുമാനം. അതാണ് വെള്ളിയാഴ്ച രാത്രി വൈകി സെക്രട്ടേറിയറ്റിന് മുന്നില്‍ തുടങ്ങിയതാണ് സമരം.
ആദ്യം തന്നെ ചോദ്യം ചെയ്ത വിവരം മറച്ചുവയ്ക്കാനാണ് ജലീല്‍ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരെത്തി മന്ത്രിയെ നേരില്‍ കണ്ടത്. വെള്ളിയാഴ്ച വൈകിട്ട് പ്രതികരിച്ച ഘട്ടത്തില്‍ പോലും ഇതുവരെ എന്‍ഫോഴ്‌സ്‌മെന്റ് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുവരെ നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നുമാണ് കെടി ജലീല്‍ പറഞ്ഞത്. മന്ത്രിയെ ചോദ്യം ചെയ്ത കാര്യം കൊച്ചിയിലെ ഉദ്യോഗസ്ഥര്‍ ആരും സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ദില്ലിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയാണ് പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്‍ഫോഴ്‌സ്‌മെന്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും കെടി ജലീലിനെ ചോദ്യം ചെയ്യുമെന്ന് അന്നേ കേട്ടിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് ജലീല്‍ യു എ ഇ കോണ്‍സുലുമായി ബന്ധപ്പെട്ടതെന്ന കാര്യത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. മതഗ്രന്ഥത്തിന്റെ പേരില്‍ ജലീല്‍ ഏറ്റുവാങ്ങിയത് സ്വര്‍ണ്ണമാണെന്ന ബി ജെ പിയുടെ ആരോപണം തള്ളികളയാന്‍ ദേശീയ അന്വേഷണ ഏജന്‍സി തയ്യാറല്ല. ബി ജെ പിക്ക് ഇക്കാര്യം വ്യക്തമായി അറിയാം. അതു കൊണ്ടാണ് ഇഡി മേധാവിയെ കൊണ്ട് ജലീലിനെ ചോദ്യം ചെയ്ത വിവരം ബി ജെ പി കേന്ദ്രനേത്യത്വം പുറത്തുവിട്ടത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ മലപ്പുറം സ്വദേശികളായ ചിലരുമായി മന്ത്രി ജലീലിന് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ കേരളം കത്തിയമരുമെന്ന് ഉറപ്പായി കഴിഞ്ഞു.
ഇടതുമുന്നണിയുടെ സ്വകാര്യ സ്വത്താണ് കേരളം എന്ന ചിന്താഗതിക്കാണ് മാറ്റമുണ്ടാകാന്‍ പോകുന്നത്. പിണറായി മന്ത്രിസഭയില്‍ ഏറ്റവും കൂടുതല്‍ വിവാദമുണ്ടാക്കിയ മന്ത്രിയാണ് ജലീല്‍. എന്നിട്ടും അദ്ദേഹത്തെ പിണറായി സംരക്ഷിക്കാന്‍ കാരണം ന്യൂനപക്ഷത്തിനിടയില്‍ അദ്ദേഹത്തിനുള്ള സ്വാധീനം കൊണ്ടുമാത്രമാണ്. ഒരു നിരോധിത തീവ്രവാദ സംഘടനയുമായി ജലീലിന് ബന്ധമുണ്ടെന്നും ബിജെപി കരുതുന്നു. പ്രസ്തുത സംഘടന വഴി വിദേശ പണം തീവ്രവാദ പ്രവര്‍ത്തനത്തിനെത്തുന്നു എന്നാണ് ദേശീയ ഏജന്‍സികളുടെ സംശയം. ഇതന്വേഷിക്കാനാണ് യഥാര്‍ത്ഥത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി കേരളത്തിലെത്തിയത്. ചുരുക്കത്തില്‍ ജലീലിന് മന്ത്രികസേരയില്‍ ഇനി മണിക്കൂറുകളുടെ ആയുസ്സ് മാത്രമാണ് ഉള്ളത്.
https://www.facebook.com/Malayalivartha

























