കോവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ സന്നിധാനത്ത് ദിവസം 20,000 തീര്‍ഥാടകരെ വരെ അനുവദിക്കാമെന്ന് ദേവസ്വം ബോര്‍ഡ്

കോവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ സന്നിധാനത്ത് ദിവസം 20,000 തീര്‍ഥാടകരെ വരെ അനുവദിക്കാമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. എന്നാല്‍ സഞ്ചാരപാതയിലെ ഇടത്താവളങ്ങളുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തീര്‍ത്ഥാടകരെ ഇടത്താവളങ്ങളില്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്.
ദിവസേന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരായിരുന്നു ശബരിമലയില്‍ എത്തിയിരുന്നത്. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ അത് 20000 ആയി കുറച്ചിട്ടുണ്ട്. അയ്യപ്പഭക്തര്‍ സഞ്ചരിക്കുന്ന പരമ്ബരാഗത പാതകള്‍, തീര്‍ഥാടനത്തിന്റെ ഭാഗമായ ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന എരുമേലിയടക്കമുള്ള കേന്ദ്രങ്ങള്‍, അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ്‌സ്റ്റാന്‍ഡുകള്‍, ഗുരുവായൂര്‍-ഏറ്റുമാനൂര്‍-കോട്ടയം-വൈക്കം ഉള്‍പ്പെടെ പ്രധാന ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം തീര്‍ഥാടകര്‍ കൂട്ടത്തോടെ എത്താറുണ്ട്. ഇവിടങ്ങളിലെല്ലാം നിയന്ത്രണങ്ങള്‍ പൂര്‍ണമായും നടപ്പാക്കേണ്ടി വരും.
കൂടാതെ കോവിഡ് ഭീതി നിലനില്‍ക്കുമ്‌ബോള്‍ എത്ര പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നതും അന്നദാനം-വിരിവെക്കല്‍ എന്നിവയും ദേവസ്വത്തിന്റെ വലിയ ദൗത്യങ്ങളിലൊന്നാണ്.
"
https://www.facebook.com/Malayalivartha

























