കോഴിക്കോട് നിന്നും കുടജാദ്രിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ അധ്യാപകൻ കണ്ണുവെച്ചത് ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ... ബസില്‍ ഏറ്റവും പിറകിലെ സീറ്റിലിരുന്ന അധ്യാപകൻ വിദ്യാര്‍ത്ഥിനിയെ അടുത്തേക്ക് വിളിച്ചിരുത്തി.... മറ്റുള്ള വിദ്യാര്‍ത്ഥികള്‍ മയക്കത്തിലായപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്...

വിനോദയാത്രയ്ക്കിടയില്‍ ഭിന്നശേഷിക്കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസ്സില്‍ അറസ്റ്റിലായ ഫാറൂഖ് കോളേജ് മലയാളം അദ്ധ്യാപകന്‍ ഖമറുദ്ദീനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ് ഡിസംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. കുടജാദ്രിയിലേക്ക് വിനോദയാത്രയ്ക്ക് തിരിച്ച ബസില്‍ ഏറ്റവും പിറകിലെ സീറ്റിലിരുന്ന അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ അടുത്തേക്ക് വിളിച്ചിരുത്തുകയായിരുന്നു.
മറ്റുള്ള വിദ്യാര്‍ത്ഥികള്‍ മയക്കത്തിലായപ്പോള്‍ അദ്ധ്യാപകന്‍ പീഡിപ്പിച്ചെന്നാണ് കേസ്. ഭയന്ന് പോയ വിദ്യാര്‍ത്ഥിനി ആരോടും പറഞ്ഞില്ല.
എന്നാല്‍ കോളേജില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ധ്യാപകനില്‍ നിന്നുണ്ടായ ദുരനുഭവം സഹപാഠികളോട് പറഞ്ഞു. തുടര്‍ന്ന് എസ്.എഫ്.ഐ യൂണിറ്റും മലയാളം വകുപ്പും മാനേജ്മെന്റില്‍ പരാതി നല്‍കി.
അന്വേഷണത്തില്‍ പീഡനം നടന്നതായി കണ്ടെത്തിയതോടെ മനേജ്മെന്റ് അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഒളിവില്‍ പോയ അദ്ധ്യാപകനെ ചൊവ്വാഴ്ചയാണ് ക ഴിക്കോട് സൗത്ത് അസി. പൊലീസ് കമ്മിഷണര്‍ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























