സ്വപ്ന സുരേഷുമായി മന്ത്രി കെ.ടി ജലീലിന് വര്‍ഷങ്ങളായുള്ള ബന്ധം; ആരോപണം നേരിട്ട ഒരു ഘട്ടത്തിലും രാജി വേണ്ടെന്ന പാർട്ടി നേതാക്കളുടെ നിലപാട് വിചിത്രമാണ്, വിമർശനം ഉന്നയിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം അലയടിക്കുകയാണ്. മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വാദപ്രതിവാദങ്ങളാണ് ഉയരുന്നത്. എന്നാലിതാ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി മന്ത്രി കെ.ടി ജലീലിന് വര്‍ഷങ്ങളായുള്ള ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കുകയുണ്ടായി. ആരോപണം നേരിട്ട ഒരു ഘട്ടത്തിലും രാജി വേണ്ടെന്ന പാർട്ടി നേതാക്കളുടെ നിലപാട് വിചിത്രമാണ്. മുഖ്യമന്ത്രി തന്നെ സംശയത്തിന്‍റെ നിഴലിലാണ്. സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
സത്യം പുറത്ത് വന്നാൽ മന്ത്രിസഭയിലെ കൂടുതൽ പേർ രാജി വയ്ക്കേണ്ടി വരുമെന്ന വസ്തുതയാണ് പാർട്ടിയുടെ ഈ പ്രതിരോധത്തിന് പിന്നിൽ പിണറായി സർക്കാർ രാജിവയ്ക്കണം.കുറ്റവാളികളെ സംരക്ഷിയ്ക്കുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. കോവിഡ് പ്രതിരോധത്തിലല്ല, മറിച്ച് തെളിവ് നശിപ്പിക്കുന്നതിലാണ് സർക്കാരിന്‍റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha

























