സ്വകാര്യ ലാബിനെതിരെ നടപടി, കോവിഡ് പോസിറ്റീവായ വ്യക്തിക്ക് നെഗറ്റീവെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ലാബ് പൂട്ടിച്ചു

മലപ്പുറം വളാഞ്ചേരി കൊളമംഗലത്തെ ലാബില്‍ കോവിഡ് പോസിറ്റീവ് ആയ വ്യക്തിക്ക് നെഗറ്റീവ് എന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന പരാതിയില്‍ സ്വകാര്യ ലാബിനെതിരെ നടപടി. ഉടമയ്‌ക്കെതിരെ കേസെടുത്ത പൊലീസ് ലാബ് പൂട്ടിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ലബോറട്ടറിയിലേക്ക് അയച്ചാണ് കൊളമംഗലത്തെ സ്ഥാപനം സാംപിളുകള്‍ പരിശോധന നടത്തിയിരുന്നത്. ഫലം നെഗറ്റീവെങ്കില്‍ ഫ്രാഞ്ചൈസികളായ ലാബുകള്‍ക്ക് റിസല്‍റ്റ് നല്‍കും. പോസിറ്റീവ് ആയാല്‍ ആരോഗ്യവകുപ്പിനു ഫലം കൈമാറും.
തൂത സ്വദേശിക്ക് ഈ മാസം 14-ാം തീയതി പരിശോധന നടത്തിയപ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. പിന്നാലെ ആരോഗ്യ വകുപ്പില്‍നിന്ന് പോസിറ്റീവ് ആണെന്ന് അറിയിപ്പ് വന്നു. ഇതോടെ ഇയാള്‍ സ്രവ പരിശോധന നടത്തിയ കോഴിക്കോട്ടെ ലബോറട്ടറിയെ സമീപിച്ചു.
ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് അവര്‍ നല്‍കിയിട്ടില്ലെന്നു കണ്ടെത്തിയ കോഴിക്കോട്ടെ ലബോറട്ടറി അധികൃതരാണ് വളാഞ്ചേരിയിലെ സ്ഥാപനത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
കോഴിക്കോട്ടെ ലബോറട്ടറിയുടെ വെബ്‌സൈറ്റില്‍ കയറി കോവിഡ് നെഗറ്റീവ് ആയ മറ്റൊരു വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റ് തിരുത്തി തൂത സ്വദേശിയുടെ പേരിലാക്കിയെന്നാണ് പൊലീസിനു ലഭിച്ച വിവരം.
ലാബിലെ റജിസ്റ്റര്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് എന്നിവ വളാഞ്ചേരി എസ്‌ഐ എന്‍.കെ.മുരളീകൃഷ്ണന്‍, പ്രബേഷന്‍ എസ്‌ഐ മധു, സി.പി.ഇക്ബാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha

























