പിണറായിയുടെ ഓലപ്പടക്കം നനഞ്ഞു ? വി മുരളീധരനെ കുടുക്കാന്‍ പിണറായി ആളെയിറക്കി ദേ പണി പാലും വെള്ളത്തില്‍ സഖാവ് കണ്ടം വഴി ഓടുന്ന കണ്ടോ?

ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം .ഇനി അതുമാത്രമേ പിടിച്ചുനില്‍ക്കാനുള്ള ഒറ്റ വഴിയായി ഉള്ളു പിണറായിക്ക് ഇപ്പോഴും ഇങ്ങനെ ജലീലിനെ സംരക്ഷിക്കാന്‍ കഴിഞ്ഞെന്നു വരില്ല .വേറെയും നൂറുകൂട്ടം കാര്യങ്ങളുണ്ട് .രാത്രിയില്‍ ചോദ്യം ചെയ്യലിന് ഹാജരാക്കാന്‍ വന്‍ പ്ലാനുകള്‍ തയ്യാറാക്കി തലയില്‍ മുണ്ടിട്ടിറങ്ങിയ ജലീലിനെ തേച്ചൊട്ടിച്ചിരിക്കുകയാണ് എന്‍ ഐ എ .സത്യം എന്നയാലും പുറത്തുവരുമെന്നും അത് ഏറെ നാള്‍ മൂടിവയ്ക്കാന്‍ കഴിയില്ല എന്നും തട്ടിവിട്ട ജലീല്‍ പിന്നെന്തിനാണ് ഇത്തരം സാഹസത്തിനു മുതിര്‍ന്നത് എന്ന ചോദ്യമുണ്ട് .എല്ലാം ഞാന്‍ പറഞ്ഞു കഴിഞ്ഞു എന്നും ഇനി അഥവാ പുതിയതെന്തെങ്കിലും പറയാന്‍ ബാക്കി ഉണ്ടെങ്കില്‍ അത് ഫെയിസ്ബുക്കിലൂടെ ജനങ്ങളോട് പറയുമെന്നും ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി .
രാജ്യത്തിന് ഹിതം വരുന്ന തരത്തിലുള്ള നീക്കങ്ങള്‍ ആര് നടത്തിയാലും അത് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം എന്‍ ഐ എ ആണ് ചുമതലപ്പെടുത്തുന്നത് . എന്‍ഫോഴ്സ്മെന്റ് ക്ളീന്‍ ചിറ്റാണ് ജലീലിന് നല്‍കിയതെന്നും അദ്ദേഹത്തിന്റെ ലാളിത്യവും നിഷ്‌കളങ്കതയും ഉദ്ദേശശുദ്ധിയും ഒറ്റ ദിവസം കൊണ്ടാണ് അന്വേഷണം നടത്തിയ ഇ ഡിക്ക് മനസ്സിലായതെന്നും മന്ത്രി മുരളീധരനെ തള്ളിപ്പറയുകയും കേന്ദ്രം പിണറായുടെ നയങ്ങള്‍ ശരിവയ്ക്കുകയാണ് ആ തള്ളിപറയലിലൂടെ ചെയ്തതെന്നും ദേശാഭിമാനി പത്രത്തിലൂടെ തട്ടിവിട്ട സി പി എമ്മിന് എന്‍ ഐ എ യുടെ ഈ നീക്കം ഒട്ടും അങ്ങോട്ട് വിശ്വസിക്കാന്‍ കഴിയുന്നില്ല .ആഭ്യന്തര മന്ത്രാലയത്തെയും വിദേശ കാര്യ മന്ത്രാലയത്തെയും ഒരുപോലെ കബിളിപ്പിക്കാന്‍ നടത്തുന്ന കൂട്ടായ പരിശ്രമമാണ് എന്‍ ഐ എ പൊളിച്ചടുക്കിയതെന്നും അക്ഷരാര്‍ത്ഥത്തില്‍ നമുക്ക് പറയാന്‍ സാധിക്കും .
അങ്ങനെയിരിക്കെയാണ് കണ്ണൂരിലെ പാര്‍ട്ടിയുടെ ബുദ്ധിജീവിയായ ഗോവിന്ദന്‍ മാസ്റ്റര്‍ കളത്തിലിറങ്ങിയത് .പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വര്‍ഷങ്ങളായി സ്റ്റഡി ക്ലാസ് നടത്തുന്ന ഇദ്ദേഹത്തിന് പാര്‍ട്ടി വലിയ ഉത്തരവാദിത്തമാണ് ഇപ്പോള്‍ ഏല്‍പ്പിച്ചതെന്നാണ് പരക്കെയുള്ള സംസാരം .കേന്ദ്രമന്ത്രിയായ വി മുരളീധരനെ ഏതുവിധേനയും സംശയത്തിന്റെ നിഴലില്‍ കൊണ്ടെത്തിക്കുക എന്നിട്ട് പ്രതിയാണ് എന്നുപറഞ്ഞു അങ്ങ് കടന്നാക്രമിക്കുക .സഖാവ് പണി തുടങ്ങി എന്നുമാത്രമല്ല അതിശക്തമായി പദ്ധിതി വിജയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് .സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജലീല്‍ ഒരു കേസിലും പ്രതിയല്ല.
ഒരു പ്രശ്നവും അദ്ദേഹത്തിനില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ആദ്യം പറഞ്ഞത് .മാത്രമല്ല സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതിയായി വരേണ്ട ആള്‍ കേന്ദ്ര മന്ത്രി വി.മുരളീധരനാണ്. അദ്ദേഹം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് സ്വര്‍ണക്കടത്ത് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടല്ല നടന്നത് എന്നാണ് .രണ്ടാമത്തെ ആള്‍ അനില്‍ നമ്പ്യാരാണ്. ഇയാളാണ് പ്രതികള്‍ക്ക് ബുദ്ധി പറഞ്ഞുകൊടുത്തത്. അന്വേഷണം അങ്ങോട്ടേക്ക് പോകാതെ കേസ് അവസാനിക്കില്ല .
അതായത് എന്‍ ഐ എ അനേഷിക്കുന്നത് തെറ്റായ രീതിയില്‍ ആണെന്ന് .ഒന്നുകില്‍ എന്‍ ഐ എ യില്‍ ഉള്ളവര്‍ക്ക് സ്റ്റഡി ക്ലാസ് എടുത്തു കൊടുത്ത് സി പി എമ്മിന്റെയും പിണറായി മന്ത്രിസഭയുടെയും നിരപരാധിത്തം തെളിയിക്കുക അല്ലെങ്കില്‍ ഇതെല്ലം കേന്ദ്രത്തിന്റെ സ്‌ക്രിപ്റ്റാണ് എന്നങ്ങ് തട്ടിവിടുക .രാണ്ടാമത്തേതു ഏല്‍ക്കാനാണ് കൂടുതല്‍ സാധ്യത എന്നാണ് ബുദ്ധിജീവികള്‍ വിലയിരുത്തുന്നത് .
https://www.facebook.com/Malayalivartha

























