ഈ കടകംപള്ളിയുടെ ഒരു കാര്യം ... താടിയണ്ണന്‍ കട്ടക്കലിപ്പില്‍ തെളിവ് കൊണ്ട് വാ................ എന്‍ ഐ എ യുടെ അടുത്ത നീക്കം കണ്ട് കടകംപള്ളിയുടെ കിളിപോയി

അങ്ങനെയൊന്നും ഞങ്ങളെ വിരട്ടണ്ട .കുറച്ചു മതഗ്രന്ഥവും ഈന്തപ്പഴയും നാട്ടില്‍ എത്തിച്ചതുകൊണ്ടോ അല്ലെങ്കില്‍ കള്ളക്കടത്തുകാരുടെ ഒപ്പം പണ്ടെങ്ങോ നിന്ന് ഫോട്ടോ എടുത്തത് കൊണ്ടോ ഒന്നും എന്‍ ഐ എ ക്കെന്നല്ല ഒരാള്‍ക്കും ഞങ്ങളെ കുടുക്കാന്‍ കഴിയില്ല .താടിയണ്ണന്റെ ഘനഗംഭീരമായ ഈ ശബ്ദവും ശരീരഭാഷയും പിണറായിക്ക് വല്ലാണ്ടങ്ങ് ബോധിച്ചെന്നു തോന്നുന്നു .തിരുവനന്തപുരം ജില്ലയില്‍ കിരീടം വയ്ക്കാത്ത രാജാവായി വിലസുകയാണ് കടകംപള്ളി .കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ കേന്ദ്രമന്ത്രിയായ വി മുരളീധരനെയാണ് 7000 ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മന്ത്രിയായത് .തിരുവനന്തപുരം ജില്ലയില്‍ പിണറായിയുടെ വലം കയ്യായി നിലകൊള്ളുന്ന മന്ത്രിയാണ് കടകംപള്ളി .
പിണറായിക്കോ ജലീലിനോ എന്ത് ആപത്തു വന്നാലും അതെല്ലാം തെല്ലും കൂസലില്ലാതെ തന്നെ നേരിടാന്‍ ഉള്ള കാര്യപ്രാപ്തി കടകംപള്ളിക്കുണ്ട് .സ്വപ്നയുടെ കാള്‍ ലിസ്റ്റില്‍ തന്റെ പേര് ഉണ്ടായാല്‍ അത് സ്വാഭാവികം മാത്രമാണ് .അങ്ങനെയെങ്കില്‍ സരിതയുടെ കാള്‍ ലിസ്റ്റില്‍ എത്രയോ കോണ്‍ഗ്രസ്സ് കാരുടെ പേര് കാണും .അല്ലെങ്കില്‍ തന്നെ ഒരു പേരില്‍ എന്തിരിക്കുന്നു .തെളിവുകളാണ് കോടതിക്കാവശ്യം .ജലീല്‍ കടത്തിയ ഖുര്‍ആനില്‍ നിന്നും ഒരു തരി സ്വര്‍ണ്ണമോ രാജ്യത്തിനു ആപത്തു വരുന്ന തരത്തിലുള്ള നിരോധിത സാധനങ്ങളോ കണ്ടെത്തിയോ ,പിന്നെ എന്തിനാണ് തൊള്ള തുറക്കുന്നത് എന്നാണ് മൂപ്പരുടെ വാദം .പാര്‍ട്ടിയുടെ ജില്ലയിലെ അമരക്കാരന്‍ രണ്ടും കല്‍പ്പിച്ചാണ് .പ്രതിപക്ഷവും എന്‍ ഐ എ യും തിരിച്ചുംമറിച്ചും പല ചോദ്യങ്ങള്‍ ചോദിക്കും .അവര്‍ക്ക് തെളിവില്ല .നമ്മള്‍ മന്ത്രിമാര്‍ക്ക് ഉള്ള ഭയമാണ് അവര്‍ക്കുള്ള ഏക വഴി ,തെളിവ് കിട്ടിയില്ലെങ്കില്‍ അവര്‍ വന്ന വഴി തിരിച്ചുപോകും .കടകംപള്ളിയുടെ ഈ പ്രാക്ടിക്കല്‍ ബുദ്ധിക്കു മുന്നില്‍ പിണറായി സാഷ്ടാംഗം വീണു എന്ന് പറയാന്‍ കഴിയും .
മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്യുന്നതില്‍ ഒരു അപാകതയുമില്ല എന്നാണ് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത് .സനേഹമുള്ളവരെ വിളിച്ചിരുത്തി കുശലം ചോദിക്കുന്ന പോലെയാണോ സഖാവേ ഇതും എന്ന സ്വാഭാവിക സംശയം മാത്രമേ നാട്ടുകാര്‍ക്ക് ഉള്ളു .ആര്‍ക്കും എന്ത് വേണമെങ്കിലും ആരോപണം ഉന്നയിക്കാം. തെളിവുണ്ടെങ്കില്‍ അത് നല്‍കട്ടെ.ഞങ്ങടെ ആരുടേയും മടിയില്‍ കനമില്ല പിന്നെ എന്‍ ഐ എ യെ എന്തിനു പേടിക്കണം എന്നാണ് കടകംപള്ളിയുടെ വാദം .കടകംപള്ളിക്ക് പുറമെ ജലീലിന് പിന്തുണയുമായി മന്ത്രി എകെ ബാലനും രംഗത്തെത്തി. ചോദ്യം ചെയ്യുമ്പോഴക്കും രാജി വെക്കണം എന്ന് പറഞ്ഞാല്‍ ആര്‍ക്കും ഭരിക്കാന്‍ കഴിയില്ലെന്ന് ബാലന്‍ പറഞ്ഞു.
ജലീലിനെ പൂര്‍ണതയല്ല അതിന്റെ മുകളില്‍ വിശ്വാസമാണുള്ളത്. സംശയിക്കേണ്ട കാര്യമില്ല. ജലീലിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഉത്തരം പറയേണ്ട ആവശ്യമില്ല.എന്‍.ഐഎ ചോദ്യം ചെയ്യലില്‍ പ്രത്യേകതയില്ല. ചോദ്യം ചെയ്യുമ്പോള്‍ , അഭിപ്രായം തേടുമ്പോള്‍ രാജി വെക്കേണ്ട കാര്യമില്ലെന്നും ബാലന്‍ പാലക്കാട് പറഞ്ഞു.മൊത്തത്തില്‍ പറഞ്ഞാല്‍ ഈ അന്വേഷണമെല്ലാം നടത്തുന്നത് മന്ത്രിമാരുടെയും മുഖ്യന്റെയും നന്മയെ കരുതിയാണ് എന്നാണോ ഇവരെല്ലാം പറഞ്ഞുവയ്ക്കുന്നതു എന്ന് അറിയാതെ തോന്നിപ്പോവുകയാണ് .
ജലീലിന്റെ സൗകര്യത്തിനു ചോദ്യം ചെയ്യല്‍ നടക്കില്ല എന്ന് പറഞ്ഞ എന്‍ ഐ എയുടെ സ്പഷ്ടമായ നടപടി പിണറായിക്ക് കിട്ടിയ അടുത്ത ഇരുട്ടടിയാണ് എന്നിരിക്കെ മന്ത്രിമാര്‍ ന്യായീകരിക്കാന്‍ ഇറങ്ങിയത് വീണ്ടും ആക്ഷേപം ഉയര്‍ത്തുകയാണ്
https://www.facebook.com/Malayalivartha

























