Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കുഞ്ഞാടിനെ കാണാനില്ലെന്ന് പറഞ്ഞ് അലറി പെൺകുട്ടി; 'ചിരി'യിലേക്ക് വന്ന ഫോൺ വിളിയിൽ പകച്ച് പോലീസ്; ഞൊടിയിടയിൽ സംഭവിച്ചത്; പോലീസ് മാസ്സ്

17 SEPTEMBER 2020 12:46 PM IST
മലയാളി വാര്‍ത്ത

പോലീസിനെ ചിരി എന്ന പദ്ധതിയിലേക്ക് വന്ന ആ വിളി... മണിക്കുട്ടി എന്ന് തന്റെ കുഞ്ഞാടിനെ കാണാനില്ല എന്ന് പറഞ്ഞ് അലറി ഒരു പെൺകുട്ടിയുടെ ദീന രോദനം... ആരോ മോഷ്ടിച്ചു കൊണ്ടു പോയ ആടിനെ ഓർത്ത് വിലപിക്കുന്ന പെൺകുട്ടിയുടെ മുമ്പിൽ നിസ്സഹായരായി നിന്ന് പോലീസ് പിന്നെ ചെയ്തത്.... ഈ പ്രവൃത്തിക്ക് നന്മ എന്നല്ലാതെ വേറൊന്നും പറയാനില്ല.. പൊന്നോമനയായിരുന്നു മണിക്കുട്ടി. പുല്ലുതിന്നുകൊണ്ടിരുന്ന ആടിനെ ആരോ കട്ടുകൊണ്ടുപോയപ്പോഴാണ് ഗായത്രി കരഞ്ഞുകൊണ്ട് 'ചിരി'യിലേക്ക് വിളിച്ചത്. പോലീസുകാർ ഓടിയെത്തി.പക്ഷെ അപ്പോഴേക്കും മണിക്കുട്ടി കണ്ണെത്താദൂരത്തേക്ക് മറഞ്ഞിരുന്നു. എങ്കിലും, ഗായത്രിയുടെ സങ്കടം ആ പോലീസുകാർ ഏറ്റെടുത്തു. മണിക്കുട്ടിക്ക് പകരമാകില്ലെങ്കിലും മറ്റൊരു സുന്ദരിക്കുഞ്ഞാടിനെ അവർ ഗായത്രിക്ക് വാങ്ങി നൽകുകയായിരുന്നു. അഞ്ചിരി ആനക്കയം പട്ടിയാർമറ്റത്തിൽ വീട്ടിൽ സുഗതന്റെയും റീനയുടെയും മകൾ ഗായത്രിക്കാണ്, നഷ്ടപ്പെട്ട ആടിനുപകരം ഒരു കുഞ്ഞാടിനെ പോലീസുദ്യോഗസ്ഥർ വാങ്ങിനൽകിയത്. ഒന്നരവയസ്സ് പ്രായമുള്ള മണിക്കുട്ടിയെ കുടുംബത്തിലെ അംഗത്തെപ്പോലെയായിരുന്നു ഒമ്പതാംക്ലാസുകാരി ഓമനിച്ചുവളർത്തിയിരുന്നത്. റോഡരികിൽ കെട്ടിയിട്ടിരുന്ന അവളെ 24 ദിവസംമുമ്പ് ആരോ മോഷ്ടിക്കുകയായിരുന്നു...

കെട്ടഴിഞ്ഞ് എവിടെങ്കിലും അലഞ്ഞുനടക്കുന്നുണ്ടാകും എന്ന പ്രതീക്ഷയിൽ രണ്ടുദിവസം ഗായത്രിയും വീട്ടുകാരും തിരഞ്ഞുനടന്നു; എവിടെയും കണ്ടില്ല. ആകെ വിഷമിച്ചിരിക്കുമ്പോഴായിരുന്നു , കുട്ടികളുടെ പരാതി പറയാനായുള്ള സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ 'ചിരി' പദ്ധതിയെക്കുറിച്ച് ഗായത്രി അറിയുന്നത്... പിന്നൊന്നും ആലോചിച്ചില്ല, ടോൾഫ്രീ നമ്പരിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. പരാതി അവിടെനിന്ന് തൊടുപുഴ പോലീസ്സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു...

ഒട്ടും താമസിക്കാതെ എസ്.ഐ. ബൈജു പി.ബാബുവും സംഘവും സ്ഥലത്തെത്തി. അപ്പോഴാണ് ഗായത്രി എത്രത്തോളം മണിക്കുട്ടിയെ സ്നേഹിച്ചിരുന്നു എന്ന് അവർക്ക് മനസ്സിലായത്. മണിക്കുട്ടിക്കായി സമീപപ്രദേശം മുഴുവൻ പോലീസുകാർ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്തിയില്ല. തുടർന്നാണ് മറ്റൊരു ആടിനെ വാങ്ങിനൽകാൻ എസ്.ഐ.യും സി.ഐ. സുധീർ മനോഹറും തീരുമാനിക്കുന്നത്. പോലീസുദ്യോഗസ്ഥരായ അനീഷ്, സുനിൽ, ജെസി ജോർജ്, സെബാസ്റ്റ്യൻ, രോഹിത്, നിഷാദ്, ഷാജി തുടങ്ങിയവരും കൂടെനിന്നുഅങ്ങനെ, കരിങ്കുന്നത്തുനിന്ന് നാലുമാസം പ്രായമായ ഒരു ആടിനെ വാങ്ങി ബുധനാഴ്ച ഗായത്രിയുടെ വീട്ടിലെത്തി. ഗായത്രിയുടെയും കുടുംബത്തിെന്റയും സന്തോഷംകണ്ട് മനം നിറഞ്ഞാണ് പോലീസുകാർ മടങ്ങിയത്.പുതിയ കുഞ്ഞാടിന് എന്ത് പേരിടണമെന്ന ആലോചനയിലാണ് ഇപ്പോൾ ഗായത്രി. 'കുഞ്ഞാട് മണിക്കുട്ടിയുടെ കുഞ്ഞിനെപ്പോലുണ്ട്. കൊണ്ടുപോയത് ആരായാലും അവളെ ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു'-ഗായത്രി പറഞ്ഞു. അങ്ങനെ ചിരി എന്ന പോലീസിനെ പുതിയ കൂട്ടായ്മയിൽ ഒരു നന്മ പിറന്നിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ വിഷമിച്ചിരുന്ന ആ പെൺകുട്ടിയുടെ മുഖത്ത് ചിരി പകർന്ന ചിരി കൂട്ടായ്മ വ്യത്യസ്തമായിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (3 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (3 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (4 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (4 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (4 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (5 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (7 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (7 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (8 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (8 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (8 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (8 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (8 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (8 hours ago)

Malayali Vartha Recommends