"നാറ്റമില്ലാത്തത് നാറ്റത്തിനു മാത്രം; ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും. ന്യായീകരണ ക്യാപ്‌സൂളുകള്‍ തയ്യാറാണ്...' വിമര്‍ശനവും പരഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍

സ്വർണക്കടത്തിന് പിന്നാലെ ഉയർന്നുവന്ന മതഗ്രന്ഥ ഇറക്കുമതി വിവാദത്തില്‍ എന്‍.ഐ.എ ചോദ്യം ചെയ്യുന്ന മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കാത്തതില്‍ വിമര്‍ശനവും പരഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. 'ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും. ന്യായീകരണ ക്യാപ്‌സൂളുകള്‍ തയ്യാറാണ്. നാറ്റമില്ലാത്തത് നാറ്റത്തിന് മാത്രമാണ്' എന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്കിലൂടെ പരിഹസിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
''പുലരുവാന്‍ ഏഴര രാവുളളപ്പോള്‍ ഉന്നത വിദ്യാഭ്യാസ- മതഗ്രന്ഥ വിതരണ വകുപ്പു മന്ത്രി സഖാവ് കെ.ടി. ജലീല്‍ എറണാകുളത്ത് എന്‍ ഐ എ ഓഫീസിലെത്തി. ചോദ്യം ചെയ്യലിനു വിധേയനായി.
കേരള ചരിത്രത്തില്‍ ആദ്യമായാണ് നാടു ഭരിക്കുന്ന ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്..
ചോദ്യം ചെയ്താലോ ഭേദ്യം ചെയ്താലോ മന്ത്രി രാജിവെക്കില്ല. അറസ്റ്റ് ചെയ്തു ജയിലിലടച്ചാലും അതൊരു കേമത്തമായി കണക്കാക്കും. ന്യായീകരണ ക്യാപ്‌സൂളുകള്‍ തയ്യാറാണ്.
#നാറ്റമില്ലാത്തത് നാറ്റത്തിനു മാത്രം.''
https://www.facebook.com/Malayalivartha

























