Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കളികള്‍ കൈവിടുമ്പോള്‍... ജലീലിനെ ചോദ്യം ചെയ്ത് ചൂടാറും മുമ്പേ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാനുറച്ച് എന്‍ഐഎ; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ 12 മണിക്കൂര്‍ ചോദ്യം ചെയ്തതിലെ വിവരങ്ങള്‍ ശേഖരിച്ചു; ഈ ആഴ്ച നിര്‍ണാകം

18 SEPTEMBER 2020 08:50 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയെ എന്‍ഐഎ സംഘം പലവഴിക്ക് തിരിയുമെന്ന് ആരും വിചാരിച്ചതല്ല. മന്ത്രി കെ.ടി. ജലീലിന് എന്‍ഐഎയ്ക്ക് മുമ്പാകെ ഹാജരാകേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചതല്ല. അതിന് പിന്നാലെ ബിനീഷ് കോടിയേരിയേയും എന്‍ഐഎ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ദിവസങ്ങള്‍ക്കുമുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ കൊച്ചിയില്‍ 12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ ഇ.ഡി.യില്‍നിന്ന് എന്‍.ഐ.എ. ശേഖരിച്ചിട്ടുണ്ട്.

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും ചോദ്യങ്ങള്‍ ഉണ്ടാകും. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുമായി ബന്ധപ്പെട്ട് എന്‍.ഐ.എ.യുടെ ദക്ഷിണമേഖല ഓഫീസ് ഇതുസംബന്ധിച്ച മൊഴികളടക്കം ശേഖരിച്ചിട്ടുണ്ട്. ബെംഗളൂരു മയക്കുമരുന്ന് കേസ് നിലവില്‍ എന്‍.ഐ.എ. ഔദ്യോഗികമായി അന്വേഷിക്കുന്നില്ല. ഏതെങ്കിലും രീതിയിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്നതില്‍ പ്രാഥമിക അവലോകനം നടന്നിട്ടുണ്ട്.

ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതിയും കൊച്ചി സ്വദേശിയുമായ അനൂപ് മുഹമ്മദിന് പലതവണ ബിനീഷ് സ്വന്തം അക്കൗണ്ടില്‍നിന്നും ലക്ഷക്കണക്കിനു രൂപ നല്‍കിയതായി തെളിഞ്ഞിരുന്നു. ഈ പണം വിദേശികളില്‍ നിന്ന് മയക്കുമരുന്ന് വാങ്ങുന്നതിന് അനൂപ് മുഹമ്മദ് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് എന്‍.ഐ.എ. സംശയിക്കുന്നത്.

അതേസമയം ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഫോഴ്‌സ്‌മെന്റാണ് അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളിലെ സാമ്പത്തിക ഇടപാടുകളിലെ വിശദാംശങ്ങള്‍ പരിശോധിക്കും. ബിനീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പരിശോധന. ബിനീഷിന്റെ കമ്പനികളുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും അന്വേഷിക്കും. ബനീഷിന്റെ വരുമാനം സംബന്ധിച്ച കണക്കെടുപ്പും ഇ.ഡി നടത്തും.

നയതന്ത്ര ബാഗേജിന്റെ മറവിലുള്ള സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന എന്‍.ഐ.എ. സംഘം ഇന്നലെയാണ് മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്തത്. വ്യാഴാഴ്ച രാവിലെ ആറുമണിക്ക് എന്‍.ഐ.എ. ഓഫീസിലെത്തിയ മന്ത്രിയെ അഞ്ചര മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. മുഖ്യപ്രതി സ്വപ്നാ സുരേഷുമായും യു.എ.ഇ. കോണ്‍സുലേറ്റ് ജനറലുമായുമുള്ള ബന്ധത്തെപ്പറ്റി എന്‍.ഐ.എ. ചോദിച്ചു. നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥങ്ങള്‍ എത്തിയതിനെപ്പറ്റിയും ചോദിച്ചു. ആവശ്യമെങ്കില്‍ ഇനിയും വിളിപ്പിക്കും.

ഇതാദ്യമായിട്ടാണ് ഒരു കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. സംസ്ഥാനത്തെ ഒരു മന്ത്രിയെ ചോദ്യംചെയ്യുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തേ രണ്ടു ദിവസങ്ങളിലായി ജലീലിനെ ചോദ്യംചെയ്തിരുന്നു. മുമ്പ് പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായി മൂന്നു സന്ദര്‍ഭങ്ങളില്‍ക്കൂടി സ്വപ്നയെ വിളിച്ചിട്ടുണ്ടെന്ന് ജലീല്‍ പറഞ്ഞതായാണ് വിവരം. ജലീലും സ്വപ്നയും തമ്മില്‍ നടത്തിയ 16 ഫോണ്‍ വിളികളുടെ വിവരങ്ങള്‍ മുന്നില്‍ വെച്ചായിരുന്നു ചോദ്യങ്ങള്‍.

യു.എ.ഇ.യില്‍നിന്നുള്ള നയതന്ത്ര ബാഗേജിലെ സാധനങ്ങള്‍ എന്തായിരുന്നെന്ന് അറിയില്ലെന്ന് ജലീല്‍ എന്‍.ഐ.എ.യുടെ മുന്നിലും ആവര്‍ത്തിച്ചു. തനിക്കു ലഭിച്ച പാക്കറ്റുകളില്‍ ഉണ്ടായിരുന്നത് മതഗ്രന്ഥങ്ങളായിരുന്നെന്ന് ജലീല്‍ പറഞ്ഞു. മാര്‍ച്ച് നാലിനെത്തിയ 4478 കിലോഗ്രാം ബാഗേജില്‍നിന്നുള്ള 32 പാക്കറ്റുകളാണ് മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ എത്തിച്ചത്. ഇതിനായി എന്തിനാണ് സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചതെന്നും ആരുടെ നിര്‍ദേശമാണ് അനുസരിച്ചതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ആരുടെയും നിര്‍ദേശമുണ്ടായിരുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഒമ്പതുമുതല്‍ മൂന്നരവരെ നീണ്ട ചോദ്യചെയ്യലില്‍ ഒരുമണിക്കൂര്‍ ഇടവേളയുണ്ടായിരുന്നു. പോലീസ് ക്രമീകരണങ്ങള്‍ ഒരുക്കിയശേഷം അഞ്ചുമണിക്കാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് ബിനീഷ് കോടിയേരിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends