Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ഒളിയമ്പിന് പുറകില്‍... കിഫ്ബിയുടെ 250 കോടി സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കില്‍ നിക്ഷേപിക്കാന്‍ നിര്‍ദേശത്തിനെതിരെ ഇഡി അന്വേഷണം കടുപ്പിക്കുമ്പോള്‍ ഒളിയമ്പുമായി തോമസ് ഐസക്; കിഫ്ബിയുടെ യെസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച് അന്വേഷണം നീളുമ്പോള്‍ സംഭവിക്കുന്നത്

18 SEPTEMBER 2020 09:25 AM IST
മലയാളി വാര്‍ത്ത

കിഫ്ബിയുടെ 250 കോടി സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ച മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പുമായി മന്ത്രി തോമസ് ഐസക്ക്. ഇ ഡി അന്വേഷണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് ധനമന്ത്രിയുടെ ശ്രമം.

എല്‍ ഐ സി ചെയര്‍മാനായിരുന്ന ടി.എസ്. വിജയന് വേണ്ടിയാണ് 107 കോടി രൂപ 8.03 ശതമാനം പലിശക്ക് യെസ് ബാങ്കില്‍ നിക്ഷേപിച്ചത്. അന്ന് വിജയന്‍ യെസ് ബാങ്കില്‍ ഡയറക്ടര്‍ ആയിരുന്നു. ടി.എസ്. വിജയന്‍ മുഖ്യമന്ത്രിയുടെ നോമിനിയാണ്. ധനമന്ത്രിയുടെ നോമിനിയല്ല. പണം നിക്ഷേപിച്ചതിന് പിന്നാലെ വിജയനെ കിഫ്ബി ബോര്‍ഡിലെ സ്വതന്ത്ര അംഗമായി മുഖ്യമന്ത്രി നോമിനേറ്റ് ചെയ്തു. ഡോ. ഡി. ബാബുപോളിന്റെ നിര്യാണത്തോടെയാണ് വിജയനെ സര്‍ക്കാര്‍ കിഫ്ബിയില്‍ അംഗമായത്.

സ്വകാര്യ ബാങ്കുകളില്‍ പണം നിക്ഷേപിക്കുമ്പോള്‍ വന്‍തുകയാണ് കമ്മീഷന്‍ ഇനത്തില്‍ ലഭിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. യെസ് ബാങ്കില്‍ മാത്രമല്ല മറ്റ് പല സ്വകാര്യ ബാങ്കുകളിലും കിഫ്ബി പണം നിക്ഷേപിച്ചിട്ടുണ്ട്. കിഫ്ബിയുടെ പണം എന്നാല്‍ ജനങ്ങളുടെ പണം എന്നാണര്‍ത്ഥം. സര്‍ക്കാരിന് താത്പര്യമുള്ള ഒരാളെ സഹായിക്കാനാണ് യെസ് ബാങ്കില്‍ പണം നിക്ഷേപിച്ചത്.പിന്നീട് ബാങ്ക് പൊളിയുമെന്നായപ്പോള്‍ അദ്ദേഹത്തെ സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബിയുടെ മേല്‍നോട്ട ചുമതലയില്‍ നിയമിക്കുകയും ചെയ്തു.

കിഫ്ബിയുടെ യെസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതായി കേന്ദ്ര ധനകാര്യമന്ത്രാലയ സഹമന്ത്രി ഇന്നലെയാണ് രാജ്യസഭയില്‍ മറുപടി നല്‍കിയത്. സമാജ് വാദി പാര്‍ട്ടി അംഗം ജാവേദ് അലി ഖാനാണ് ചോദ്യം ഉന്നയിച്ചത്. ടി. എസ. വിജയനുമായി ജാവേദ് അലിഖാന് വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ട്. തന്റെ ലക്ഷ്യം കിഫ്ബി ആയിരുന്നില്ലെന്നും വിജയന്‍ ആയിരുന്നുവെന്നും ജാവേദ് അലി ഖാന്‍ വിശദീകരിച്ചിരുന്നു.

ഒതളങ്ങയുടെ വില പോലും സര്‍ക്കാര്‍ പണത്തിന് സംസ്ഥാന സര്‍ക്കാര്‍ കല്‍പ്പിക്കുന്നില്ലെന്നത് ആശ്ചര്യജനകമാണ്. എന്നിട്ട് അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു. എന്ന് കുറ്റ സമ്മതവും നടത്തും. അതാണ് അത്ഭുതം.

എന്നാല്‍ ഇവിടെ ഐസക്കിന്റെ ലക്ഷ്യം വേറെയാണ്. അതായത് പ്രതിസന്ധിയില്‍ അടിയുലഞ്ഞ് നില്‍ക്കുന്ന സര്‍ക്കാരിനെ കാണുമ്പോള്‍ ഐസക്കിന്റെ മനസില്‍ ലഡു പൊട്ടും. കാര്യം എന്തായാലും സ്വകാര്യ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതില്‍ ഐസക്കിന് താല്‍പര്യമുണ്ടായിരുന്നില്ല. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഐസക്ക് ഇത്തരം പ്രവണതകള്‍ക്കെതിരെ അതിശക്തമായി നിലപാട് എടുത്തിരുന്നു. പിണറായി മന്ത്രിസഭയില്‍ അംഗമായതോടെ ഐസക്കിന്റെ അത്തരം സ്വതന്ത്ര നിലപാടുകളൊക്കെ വെള്ളത്തില്‍ പോയി. ഇവിടെ പിണറായി പറയുന്നതെല്ലാം കേട്ട് വിനീത വിധേയനായി ജീവിക്കണം. അതാണ് കീഴ് വഴക്കം.

കിഫ്ബിക്കെതിരെയും കിഫ്ബി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കെതിരെയും പരാതി കിട്ടിയതായും അന്വേഷണം നടക്കുകയാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കിയത്. ഇതിനെതിരെയാണ് ഇഡിയെ കാണിച്ച് കിഫ്ബിയെ വിരട്ടാന്‍ നോക്കേണ്ടെന്ന് തോമസ് ഐസക്ക് പറയുന്നത്.
അതായത് കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ പ്രകോപിപ്പിച്ച് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ് തോമസ് ഐസക്കിന്റെ ലക്ഷ്യം.

കിഫ്ബി എന്നത് കേരള നിയമസഭ പാസ്സാക്കിയ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ്. തങ്ങളുടെ കൈയ്യിലുള്ള മിച്ചപണം എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കിഫ്ബിക്കുണ്ട്. സേവിംഗ്‌സ് അക്കൗണ്ടില്‍ ഇടാം, പലിശ കുറവായിരിക്കും. പക്ഷെ, എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. നിശ്ചിതകാലയളവില്‍ വിവിധ ബാങ്കുകളില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടാം, പലിശ കൂടുതല്‍ കിട്ടും, പക്ഷെ, കാലാവധിക്കു മുമ്പ് പിന്‍വലിച്ചാല്‍ പലിശ നഷ്ടം വരും. ഒരു ധനകാര്യ സ്ഥാപമെന്ന നിലയില്‍ ഇതൊക്കെ തീരുമാനിക്കുന്നതിന് കൃത്യമായ ചിട്ടകളുണ്ട്. മേല്‍നോട്ടത്തിന് പ്രഗത്ഭരുടെ സമിതികളുമുണ്ട്.ഐസക്ക് പറയുന്നത് കേട്ടാല്‍ കിഫ്ബി അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്താണെന്ന് തോന്നും.

യെസ് പൊളിഞ്ഞതായി ഐസക്ക് സമ്മതിക്കുന്നുണ്ട്. എന്നാല്‍ പണം നഷ്ടമായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.അത് വിശ്വസിക്കാന്‍ കഴിയില്ല. കാരണം കിഫ്ബിയില്‍ ഓഡിറ്റില്ല.

വിദേശനാണയ വിനിമയം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയൊക്കെ അന്വേഷിക്കുന്ന ഇ ഡിയാണ് കിഫ്ബി ഇടപാടും അന്വേഷിക്കുന്നത്. . ഇതും കിഫ്ബിയുടെ പ്രവര്‍ത്തനവും തമ്മില്‍ എന്ത് ബന്ധം എന്ന് ഐസക് ചോദിക്കുമ്പോഴും അദ്ദേഹം മനസാ സന്തോഷിക്കുന്നുണ്ട്. വിജയന്‍ വഴി വിജയന്‍ വീഴട്ടെ എന്നാണ് ഐസക്കിന്റെ ഉള്ളിലിരുപ്പ്.

ഥല െബാങ്കിനെ 2018ല്‍ത്തന്നെ ഡൗണ്‍ ഗ്രേഡ് ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്നാണ് ഐസക്ക് പറയുന്നത്.. അതൊക്കെ അത്തരം വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന പത്രങ്ങളിലും ചാനലുകളിലുമൊക്കെ പ്രത്യക്ഷപ്പെട്ടതാണെന്നും ഐസക്ക് പറയുന്നു. വിജയനെപ്പോലെ ആരും ആ രഹസ്യം ചോര്‍ത്തിത്തരേണ്ട ആവശ്യമില്ലെന്നു സാരം. ഇക്കാലത്താണ് യെസ് ബാങ്കില്‍ ഐസക്കിന്റെ സര്‍ക്കാര്‍ യെസില്‍ പണമിട്ടത്. അതിന് പക്ഷേ ഐസക്കിന് മറുപടിയില്ല.

 

L"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (2 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (6 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends