മക്കള്‍ കളം നിറയുമ്പോള്‍... ബിനീഷ് കോടിയേരിയെ സ്വര്‍ണകടത്ത് കേസില്‍ പ്രതിയാക്കി കോടിയേരിയെ സിപി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമം; ഇ.പി.യുടെ മകനും സ്വപ്നയുമായുള്ള ചിത്രം പുറത്തുവിട്ടതോടെ മറ്റൊരു അങ്കം തുടങ്ങി

ബിനീഷ് കോടിയേരിയെ സ്വര്‍ണ്ണകടത്ത് കേസില്‍ പ്രതിയാക്കി കോടിയേരിയെ സിപി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ ഉന്നത സിപിഎം നേതാക്കള്‍ കരുക്കള്‍ നീക്കുന്നു.
കോടിയേരിക്ക് പകരം ഇ.പി. ജയരാജനെ പാര്‍ട്ടി സെക്രട്ടറിയാക്കാനാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ താത്പര്യം. ഇക്കാര്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ഇ.പി. യുടെ മകനും സ്വപ്നയുമായുള്ള ചിത്രം ബിനീഷ് കോടിയേരി പുറത്തുവിട്ടതെന്നാണ് മറുപക്ഷ ആരോപണം.
ബിനീഷ് കോടിയേരി ജയ്‌സന്‍ തര്‍ക്കം കണ്ണൂരിലെ കമ്യൂണിസ്റ്റ് കുടുംബത്തില്‍ വലിയ തര്‍ക്കങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. തന്റെ ഭാര്യയുടെ ചേച്ചിയാണ് പി.കെ. ശ്രീമതി. അവരുടെ മകന്‍ പി.കെ. സുധീറിനെ പൊതുമേഖലാ തലപ്പത്ത് നിയമിച്ചതാണ് ഇപിയുടെ മന്ത്രിപ്പണി തെറിക്കാനുള്ള ആദ്യകാരണം. ഇതില്‍ ചരടു വലിച്ചത് കോടിയേരിയാണെന്ന് ഇ.പി. വിശ്വസിക്കുന്നു. ആ വിരോധം ഇന്നും തീര്‍ന്നിട്ടില്ല. കോടിയേരിയും ഇപിയും ബന്ധുക്കളാണ്. ഇവരെല്ലാം കണ്ണൂരിലെ പ്രശസ്ത നമ്പ്യാര്‍ കുടുംബങ്ങളിലെ അംഗങ്ങളാണ്.
കോടിയേരിയോടുള്ള വിരോധമാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ജയരാജന്റെ കണ്ണുകളെ കൊണ്ടെത്തിച്ചത്.കോടിയേരിയുടെ അപ്രമാദിത്വത്തില്‍ അസ്വസ്ഥനായിരുന്ന പിണറായിയിലെ രാഷ്ട്രീയ തന്ത്രശാലിയാണ് ജയരാജനെ തന്റെ കസ്റ്റഡിയിലേക്ക് കടമെടുത്തത്.പിണറായി രാജി വച്ചാല്‍ ജയരാജന്‍ മുഖ്യമന്ത്രിയാവുമെന്ന് വരെ ഇപ്പോഴും ശ്രുതിയുണ്ട്. ജയരാജന്‍ തനിക്ക് മേലെ പറക്കില്ലെന്ന ആത്മവിശ്വാസം പിണറായിക്കുണ്ട്. ഇത് തന്നെയാണ് ഇപിയുടെ രാഷ്ട്രീയഭാവിക്ക് വെണ്‍മ പകരുന്നത്.
മന്ത്രി സ്ഥാനം ത്യജിക്കാന്‍ ഇ.പി. ജയരാജന്‍ ഒരുക്കമാണെന്നാണ് റിപ്പോര്‍ട്ട്. മന്ത്രി സ്ഥാനത്തെക്കാള്‍ വലുത് പാര്‍ട്ടി സെക്രട്ടറി സ്ഥാനമെന്ന് ഇ.പി. കരുതുന്നു. അത് തനിക്ക് എത്താവുന്ന പരമാവധി ഉയരമാണ്. ഒരിക്കലും ജയരാജന്‍ പാര്‍ട്ടി സെക്രട്ടറിയാവുമെന്ന് കരുതിയതല്ല.
സിപി എം നേതാക്കളുടെ നീക്കത്തിന് പിന്നില്‍ പിണറായി വിജയനുമുണ്ടെന്നാണ് കോടിയേരി ക്യാമ്പ് നല്‍കുന്ന സൂചന. ഇല്ലെങ്കില്‍ തന്റെ മകനെതിരെ ഇ.പി. രംഗത്ത് വരുമായിരുന്നില്ല. പ്രസ്തുത വാര്‍ത്ത പത്രങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഇപിയുടെ വിശ്വസ്തരാണെന്നാണ് അവരുടെ ആരോപണം. വിവാദമായപ്പോള്‍ അത് നിഷേധിച്ച് പ്രസ്താവനയിറക്കി.
എന്നാല്‍ സീതാറാം യച്ചൂരി, എസ് ആര്‍ പി, പിണറായി ,ബേബി തുടങ്ങിയ നേതാക്കളെ ഇപി. ഫോണില്‍ വിളിച്ച് തന്റെ പരാതി അറിയിച്ചതായാണ് വിവരം. തന്റെ ഭാര്യ ബാങ്കിലെത്തിയ വിവരം ചോര്‍ത്തി നല്‍കിയതും ഇതേ ക്യാമ്പാണെന്ന് ഇ.പി. വിശ്വസിക്കുന്നു.
ജയരാജനും കോടിയേരിയും തമ്മിലുള്ള പിണക്കിന് പിണറായി സര്‍ക്കാരിന്റെ പ്രായമുണ്ട്. മുഖ്യമന്ത്രി വിദേശത്ത് ചികിത്സക്ക് പോയപ്പോള്‍ മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ ഇപിക്ക് അവസരം ലഭിച്ചപ്പോള്‍ അതിനെ തുരങ്കം വയ്ക്കാന്‍ കോടിയേരി ശ്രമിച്ചിരുന്നു. മന്ത്രി എ കെ ബാലന്‍ ഉള്‍പ്പെടെയുള്ള സീനിയര്‍ മന്ത്രിമാരെ നോക്കുകുത്തിയാക്കിയാണ് അഴിമതി ആരോപണത്തിന്റെ പേരില്‍ പുറത്ത് പോകേണ്ടി വന്ന ജയരാജന് ഇത്തരത്തില്‍ ചുമതല നല്‍കിയത്.
മുഖ്യമന്ത്രിയുടെ ചുമതല ജയരാജന് നല്‍കാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. പാര്‍ട്ടിയിലുണ്ടായ അഭിപ്രായ ഭിന്നതകള്‍ കാരണം ഒടുവില്‍ പിണറായി പിന്‍മാറിയിരുന്നു. .
ഇ.പി. ജയരാജനെ സഹമന്ത്രിമാര്‍ മൈന്‍ഡ് ചെയ്യാറില്ല. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ സംശയത്തോടെയാണ് മറ്റ് മന്ത്രിമാര്‍ കാണുന്നത്. പിണറായിയുടെ ക്യാബിനറ്റിലുള്ളവരില്‍ പലരും സീനിയര്‍ മന്ത്രിമാരാണ്. അവര്‍ക്ക് ഇ പി യുടെ വാക്കുകള്‍ ഇഷ്ടപ്പെടണമെന്നില്ല. ഇ.പിയാകട്ടെ സംസാരത്തില്‍ ഒരു മയവും സൂക്ഷിക്കാത്ത വ്യക്തിയാണ്. മനസില്‍ തോന്നതെല്ലാം തുറന്നു പറയുന്ന വ്യക്തിത്വമാണ് ജയരാജന്റേത്. അത് ചിലപ്പോള്‍ സീനിയര്‍ മന്ത്രിമാര്‍ക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. ഇതില്‍ തോമസ് ഐസക്കിനെ പോലുള്ള സീനിയര്‍ മന്ത്രിമാരുമുണ്ട്.
പിണറായിയെ സംബന്ധിച്ചടത്തോളം കോടിയേരിയുടെ മക്കള്‍ എന്നും തലവേദനയാണ്. അത്തരം തലവേദനകള്‍ ഒഴിവാക്കാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. എന്നാല്‍ ജയരാജന്റെ മകനെ കൂടി വിവാദത്തിലാക്കി അദ്ദേഹത്തിന്റെ നീക്കങ്ങള്‍ പൊളിക്കുക എന്നതാണ് കോടിയേരിയുടെ ലക്ഷ്യം. ഏതായാലും കണ്ണൂര്‍ രാഷ്ട്രീയം ഭയാനകമാം വിധം പൊട്ടിത്തെറിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. രോഗാതുരനായ കോടിയേരിയെ മാനസികമായി വേദനിപ്പിച്ചാല്‍ അതിന്റെ ഫലം അനുഭവിക്കുമെന്നാണ് കോടിയേരിയുടെ ബന്ധുക്കള്‍ നല്‍കുന്ന മുന്നറിയിപ്പ്.
"
https://www.facebook.com/Malayalivartha

























