Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അടിമലത്തുറ-ആഴിമലക്കടലില്‍ കുളിക്കാനിറങ്ങി വ്യാഴാഴ്ച കാണാതായ നാലു പേരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി... തെരച്ചില്‍ തുടരുന്നു

18 SEPTEMBER 2020 11:23 AM IST
മലയാളി വാര്‍ത്ത

അടിമലത്തുറ-ആഴിമലക്കടലില്‍ കുളിക്കാനിറങ്ങി വ്യാഴാഴ്ച കാണാതായ നാലു പേരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള ചാവടിനടയ്ക്ക് സമീപം ജോണ്‍സണ്‍ ക്ലീറ്റസ്(24), പുല്ലുവിള കൊച്ചുപള്ളി സ്വദേശി മനു നെപ്പോളിയന്‍(23) എന്നിവരുടെ മൃതദേഹമാണ് വിഴിഞ്ഞം ഭാഗത്തുനിന്ന് വെള്ളിയാഴ്ച രാവിലെ കണ്ടെത്തിയത്. പുല്ലുവിള പള്ളിപുരയിടത്ത് സാബു ജോര്‍ജ്(23), പുല്ലുവിള കൊച്ചുപള്ളിക്ക് സമീപം സന്തോഷ് വര്‍ഗീസ്(25) എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

കുളിക്കാനിറങ്ങിയ പത്തു പേരില്‍ നാല് പേരെയാണ് കാണാതായത്. അപകടത്തില്‍ പെട്ട് മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സിലാണ്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം നടന്നത്. പത്തു പേരും വൈകീട്ട് മൂന്നോടെയാണ് അടിമലത്തുറ കുരിശ്ശടിക്ക് സമീപമെത്തിയത്. അഞ്ചരയോടെ ഇവര്‍ അടിമലത്തുറ ഭാഗത്ത് നിന്ന് ആഴിമലത്തീരത്തെത്തി. കാണാതായ നാലു പേരില്‍ ഒരാളാണ് കടലില്‍ ആദ്യമിറങ്ങിയതെന്ന് സമീപത്തെ പാറപ്പുറത്ത് ചൂണ്ടയിട്ട് മീന്‍ പിടിക്കുകയായിരുന്നയാള്‍ ബന്ധുക്കളോട് പറഞ്ഞു.

ശക്തമായ തിരയില്‍പ്പെട്ട് വീണ ഇയാളെ രക്ഷിക്കാനായാണ് മറ്റു മൂന്നു പേര്‍ കടലിലേക്ക് ചാടിയത്. ഇവരും തിരയില്‍പ്പെട്ടു. കരയിലുണ്ടായിരുന്നവര്‍ വെള്ളത്തിലിറങ്ങിയെങ്കിലും തിരയില്‍പ്പെട്ടവരെ രക്ഷിക്കാനായില്ല. ഇതില്‍ ഒരാള്‍ക്ക് തിരയില്‍ മറിഞ്ഞ് മുട്ടിന് പരിക്കേറ്റു. കരയില്‍ നിന്ന കൂട്ടുകാര്‍ നിലവിളിക്കുന്നതു കണ്ട നാട്ടുകാര്‍ വിഴിഞ്ഞം പോലീസിനെ വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് എസ്.ഐ. സജി എസ്.എസിന്റെ നേതൃത്വത്തില്‍ പോലീസും വിഴിഞ്ഞം അഗ്‌നിരക്ഷാസേന, കോസ്റ്റല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എച്ച്.അനില്‍ കുമാര്‍, എസ്.ഐ. ഇ.ഷാനിബാസ് തുടങ്ങിയവരെത്തി.

ഇരുട്ട് വ്യാപിച്ചതും അതിരൂക്ഷമായ കടലേറ്റമായതിനാലും തിരച്ചില്‍ അസാധ്യമായതിനാല്‍ വെള്ളിയാഴ്ച രാവിലെയാണ് തിരച്ചിലാരംഭിച്ചത്. കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്സ് അടക്കമുള്ള ഏജന്‍സികളുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നതെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
കാണാതായവരുടെ വീട്ടുകാരും മറ്റ് ബന്ധുക്കളും നാട്ടുകാരുമടക്കം വന്‍ജനം അടിമലത്തുറ തീരത്തെത്തിയിരുന്നു. മരിച്ച ജോണ്‍സണ്‍ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു ലണ്ടനിലേക്ക് യാത്ര തിരിക്കാനിരുന്നതാണെന്ന് ജേഷ്ഠന്‍ ജോയി പറഞ്ഞു. കാണാതായവര്‍ക്കൊപ്പമെത്തിയവരെ വെള്ളിയാഴ്ച സ്റ്റേഷനിലെത്തിച്ച് മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends