സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനെ 22-ന് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്; മെഡിക്കൽ റിപ്പോർട്ട് കിട്ടിയ സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്

സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനെ 22-ന് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്. എൻ.ഐ.എ. കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു . നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ കഴിഞ്ഞിരുന്ന സ്വപ്നയുടെ മെഡിക്കൽ റിപ്പോർട്ട് കിട്ടിയ സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്.
സ്വപ്നയടക്കം അഞ്ചു പ്രതികളെ കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാക്കണമെന്നാണ് കോടതി നേരത്തേ പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചിരുന്നത്. ആശുപത്രിയിലാണെന്ന കാരണംകാണിച്ച് സ്വപ്ന ഹാജരായിരുന്നില്ല. സന്ദീപ് നായർ, മുഹമ്മദ് ഷാഫി, മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അൻവർ എന്നിവരെ നേരത്തേ എൻ.ഐ.എ.യുടെ കസ്റ്റഡിയിൽ നൽകിയിരുന്നു.
അതെ സമയം സ്വപ്നാ സുരേഷിനെയും കെ.ടി. റമീസിനെയും ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ചൊവ്വാഴ്ച ഡിസ്ച്ചാർജ് ചെയ്തു. ഇരുവർക്കും ആശുപത്രിയിൽ കിടക്കേണ്ട അസുഖങ്ങളൊന്നും പരിശോധനയിൽ കണ്ടെത്താഞ്ഞതിനെ തുടർന്നാണിത്.നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞ സ്വപ്നയ്ക്ക് ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കുന്ന ആൻജിയോഗ്രാം ചൊവ്വാഴ്ച നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സ്വപ്നയുടെ എതിർപ്പിനെത്തുടർന്ന് വേണ്ടെന്നുവെച്ചു. ഇപ്പോൾ വേദന അനുഭവപ്പെടുന്നില്ലെന്ന് സ്വപ്ന പറഞ്ഞതിനെത്തുടർന്നായിരുന്നു ഡിസ്ച്ചാർജ്.
യറുവേദനയുണ്ടെന്നു പറഞ്ഞ റമീസിന് എക്സ്റെയും സ്കാനിങ്ങും നടത്തിയെങ്കിലും അസുഖകാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എൻഡോസ്കോപ്പി പരിശോധനയിലും ഒന്നും കണ്ടെത്തിയില്ല. ഇരുവരെയും വിയ്യൂർ ജയിലിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























