ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന് കെ.ടി ജലീല്‍; ആരെയും കൂസാതെ മൂന്നോട്ട് പോകും; വിസ്തരിക്കാനാണ് വിളിപ്പിച്ചത് തുക്കിലേറ്റനല്ല; വീണ്ടും മാധ്യമങ്ങള്‍ക്ക് വിമര്‍ശനം; എന്നാലും ഒളിച്ചു പോയതിന് മാത്രം വിശദീകരണമില്ല

ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യമുളളതുകൊണ്ടാണ് ആരേയും കൂസാതെ മുന്നോട്ടുപോകാന്‍ കഴിയുന്നതെന്ന് മന്ത്രി കെ.ടി. ജലീലിന്റെ പുതിയ ന്യായികരണം അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ നടത്തിയിരിക്കുകയാണ്. മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തപ്പോള്‍ സത്യം സത്യം മാത്രം വിജയിക്കുമെന്നും മാധ്യമങ്ങളെ പറ്റിച്ചെന്നും എല്ലാം പോസ്റ്റിട്ട മന്ത്രിയുടെ ഇപ്പോഴത്തെ പോസ്റ്റ് കുറച്ച് വിശദമായിയാണ് തന്നെയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ദേശീയ അന്വേഷണ ഏജന്‍സിയും ചോദ്യംചെയ്തതിനെ തുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരളം മുഴുവന്‍ പ്രതിഷേധം കനക്കുന്നതിനിടയിലാണ് തെറ്റ് ചെയ്യാത്ത തനിക്ക് ആരേയും പേടിക്കാനില്ലെന്ന വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.
സാക്ഷി എന്ന നിലക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തൂക്കിലേറ്റാന്‍ വിധിച്ചതു പോയതുപോലെ വാര്‍ത്ത നല്‍കിയതിന് മന്ത്രി മാധ്യമങ്ങളെ വിമര്‍ശിക്കുന്നുണ്ട്. ഒരു വാഹനമോ ഒരു പവന്‍ സ്വര്‍ണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെയാണ് ഭയപ്പെടാനുളളതെന്നും ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം ചോദിച്ചു. എതിരാളികള്‍ക്ക് തന്നെ കൊല്ലാന്‍ കഴിഞ്ഞേക്കുമെന്നും എന്നാല്‍ ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും ജലീല്‍ പറയുന്നു. മാധ്യമങ്ങളെ വിമര്‍ശിക്കുമ്പോഴും എന്തിനാണ് എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ഒളിച്ചെത്തിയതെന്ന് ഒരു വാക്ക് പോലും മന്ത്രിയുടെ പോസ്റ്റിലില്ല എന്നതും ശ്രദ്ധേയമാണ്.
ഫെയ്‌സ്ബുക്ക് കുറിപ്പ്
ഏതന്വേഷണ ഏജന്‍സി കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നത്. എന്നെ അപായപ്പെടുത്താന്‍ കലാപകാരികള്‍ക്ക് എന്റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തല്‍സമയം വിവരം നല്‍കുന്ന മീഡിയാ സുഹൃത്തുക്കളോട് എനിക്ക് സഹതാപമേ ഉള്ളൂ.
എന്‍.ഐ.എ, Cr.P.C 160 പ്രകാരം 'Notice to Witness' ആയി വിസ്തരിക്കാന്‍ വിളിച്ചതിനെ, തൂക്കിലേറ്റാന്‍ വിധിക്കുന്നതിന് മുമ്പ് 'നിങ്ങള്‍ക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ' എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലര്‍ പ്രചരിപ്പിച്ചത്. എന്‍.ഐ.എയുടെ നോട്ടീസിന്റെ പകര്‍പ്പ് രാത്രി എട്ടുമണിയോടെ പുറത്തുവന്നപ്പോള്‍ ദുഷ്പ്രചാരകര്‍ കളം മാറ്റിച്ചവിട്ടി.
ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ടു പോകാന്‍ കഴിയുന്നത് ഒളിച്ചു വെക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടുതന്നെയാണ്. ഈ ഭൂമുഖത്ത് അകെ പത്തൊന്‍പതര സെന്റ് സ്ഥലവും ഒരു വീടും, എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളില്‍ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാള്‍ക്ക് ആരെപ്പേടിക്കാന്‍?
ഒരു വാഹനമോ ഒരു പവന്‍ സ്വര്‍ണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാന്‍? എന്റെ എതിരാളികള്‍ക്ക് എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കും. പക്ഷെ, ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല.
https://www.facebook.com/Malayalivartha

























