Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

519 ദിനങ്ങൾ ജയിലിൽ അനുഭവിച്ച കൊടും യാതന; ജീവിതത്തിന്റെ നല്ല ദിനങ്ങൾ തള്ളി നീക്കിയത് ജയിലിൽ ; ഒടുവിൽ കോടതി വിധി ഞെട്ടിച്ചു; എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു തീയിട്ടെന്ന കേസിൽ ജാമ്യമെടുക്കാൻ ആളില്ലാത്തിനാൽ യുവാവ് നേരിട്ടത്

18 SEPTEMBER 2020 01:59 PM IST
മലയാളി വാര്‍ത്ത

519 ദിനങ്ങൾ ജയിലിൽ അനുഭവിച്ച കൊടും യാതന...ജീവിതത്തിന്റെ നല്ല ദിനങ്ങൾ തള്ളി നീക്കിയത് ജയിലിൽ ... ഒടുവിൽ കോടതി ഞെട്ടിച്ചു...... എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിനു തീയിട്ടെന്ന കേസിൽ ജാമ്യമെടുക്കാൻ ആളില്ലാത്തിനാൽ 519 ദിവസം ജയിലിൽ കഴിഞ്ഞയാളെ കുറ്റക്കാരനല്ലെന്നു കണ്ട് കോടതി വിട്ടയക്കുകയായിരുന്നു . 2019 ഏപ്രിൽ 7 ന്, ലോക്സഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ മണ്ണഞ്ചേരി ഈസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് കത്തി നശിച്ച കേസിലാണ് മണ്ണഞ്ചേരി ആറാംവാർഡിൽ കണ്ടത്തിൽ സുബ്രഹ്മണ്യന്റെ മകൻ ജോഷിയെ (58) അറസ്റ്റ് ചെയ്തത്. ജോഷിയാണ് കുറ്റക്കാരനെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയാത്ത സാഹചര്യത്തിൽ ഇന്നലെ കോടതി വിട്ടയയ്ക്കുമ്പോഴേക്കും ജോഷി വലിയൊരു ശിക്ഷാകാലം അനുഭവിച്ചു കഴിഞ്ഞിരുന്നു.

പാർട്ടി ഓഫിസിനു ഐഎൻടിയുസി പ്രവർത്തകനായ ജോഷി തീയിട്ടെന്ന എൽഡിഎഫ് മേഖലാ സെക്രട്ടറിയുടെ പരാതിയിൽ മണ്ണഞ്ചേരി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ സിപിഎം പ്രാദേശിക നേതാക്കളുൾപ്പെടെ 7 സാക്ഷികളായിരുന്നു ഉണ്ടായിരുന്നത് . തീവയ്പ്, അതിക്രമിച്ചു കടക്കൽ, ഓഫിസിനു 50,000 രൂപയുടെ നാശനഷ്ടം വരുത്തൽ എന്നീ കുറ്റങ്ങളും ചുമത്തുകയും ചെയ്തു . ലോക്സഭാ സ്ഥാനാർഥിയായിരുന്ന എ.എം.ആരിഫിനു വേണ്ടി മണ്ണഞ്ചേരിയിൽ മന്ത്രി കെ.ടി.ജലീൽ പങ്കെടുക്കുന്ന തിരഞ്ഞടുപ്പ് സമ്മേളനം പിറ്റേന്നു നടക്കാനിരിക്കെയായിരുന്നു ഓഫിസ് കത്തിയത്. ജോഷിയാണ് കുറ്റക്കാരനെന്നതിനു തെളിവില്ലെന്നു പ്രതിക്കു വേണ്ടി ലീഗൽ സർവീസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകൻ പി.പി.ബൈജു വാദിക്കുകയും ചെയ്തു . സാക്ഷി മൊഴികളിൽ അവിശ്വാസം രേഖപ്പെടുത്തിയാണ് കോടതി ജോഷിയെ വിട്ടയച്ചത് എന്ന കാര്യം ശ്രദ്ധേയം .


അറസ്റ്റ് ചെയ്ത ശേഷം ജാമ്യം നിൽക്കാൻ ആളില്ലാത്തതിനാൽ ജോഷിയെ 2 മാസത്തിനു ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റുകയും ചെയ്തു . ഫെബ്രുവരിയിൽ വിസ്താരം പൂർത്തിയായെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം തുടർ നടപടികൾക്കായി ജോഷിയെ തിരുവനന്തപുരത്തു നിന്ന് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം അഭിഭാഷകൻ ശ്രദ്ധയിൽപ്പെടുത്തിയതോടെ ജഡ്ജി ബി.മഞ്ജു ഓൺലൈനിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി വിധി പ്രസ്താവിക്കുകയും ചെയ്തു . എന്നാൽ ജോഷിക്ക് ഐഎൻടിയുസിയുമായി ബന്ധമില്ലെന്ന് ജില്ലാ പ്രസിഡന്റ് ജി.ബൈജു വ്യക്തമാക്കി

 

519 ദിവസത്തെ ജയിൽവാസം കഴിഞ്ഞ് ജോഷി മടങ്ങിയെത്തുന്നതിന്റെ ആശ്വാസത്തിലാണ് ഭാര്യ ഓമനയും സ്കൂൾ വിദ്യാർഥികളായ 3 മക്കളുമടങ്ങുന്ന കുടുംബം. കേസ് നടത്താൻ സാമ്പത്തിക സാഹചര്യമില്ലാതിരുന്നതിനാൽ ജോഷിയെ ജാമ്യത്തിലിറക്കാൻ ഇവർക്കു കഴിഞ്ഞിരുന്നില്ല. ജയിലിൽ പോയി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വാഹനം വിളിക്കാനും മറ്റു കാര്യങ്ങൾക്കും ശേഷിയില്ലായിരുന്നു. കെട്ടിട നിർമാണ തൊഴിലാളിയായ ജോഷിയുടെ വലതുകാലിന് വർഷങ്ങൾക്കു മുൻപ് അപകടത്തിൽ പരുക്കേറ്റിരുന്നു. ഇപ്പോൾ കാലിൽ കമ്പിയിട്ടിട്ടുണ്ട്. അപകടത്തിന് ശേഷം ഓർമക്കുറവുണ്ടെന്നും ഓമന പറഞ്ഞു. 6 സെന്റ് ഭൂമിയിൽ പണി തീരാത്ത വീട്ടിലാണ് ഓമനയും മക്കളും കഴിയുന്നത്. വീട്ടുചെലവ് പോലും അയൽവീട്ടുകാരുടെ സഹായത്തോടെയാണ് നടക്കുന്നതെന്ന് ഓമന പറഞ്ഞു. ഏതായാലൂം അദ്ദേഹത്തിന്റ നല്ല ദിനങ്ങൾ ജയിലിൽ നഷ്ടമായാല്ലോ എന്ന വിഷമം അദ്ദേഹത്തിനും കുടുംബത്തിനും നിലനിൽക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (1 hour ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (1 hour ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (2 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (2 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (2 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (5 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (5 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (5 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (6 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (6 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (6 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (6 hours ago)

Malayali Vartha Recommends