സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ എട്ട് വരെ നീട്ടി

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷ് അടക്കം 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ എട്ട് വരെ നീട്ടി കോടതി ഉത്തരവ് . കൊച്ചി എന്‍ഐഎ കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സ്വപ്ന സുരേഷ് ഉള്‍പ്പടെയുള്ള 12 പ്രതികളെ ഹാജരാക്കിയത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ്. വാദത്തിനിടെ സ്വപ്ന സുരേഷ് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളി.
സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനെ 22-ന് കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്. എൻ.ഐ.എ. കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു . നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ കഴിഞ്ഞിരുന്ന സ്വപ്നയുടെ മെഡിക്കൽ റിപ്പോർട്ട് കിട്ടിയ സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്.സ്വപ്നയടക്കം അഞ്ചു പ്രതികളെ കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാക്കണമെന്നാണ് കോടതി നേരത്തേ പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചിരുന്നത്. ആശുപത്രിയിലാണെന്ന കാരണംകാണിച്ച് സ്വപ്ന ഹാജരായിരുന്നില്ല. സന്ദീപ് നായർ, മുഹമ്മദ് ഷാഫി, മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അൻവർ എന്നിവരെ നേരത്തേ എൻ.ഐ.എ.യുടെ കസ്റ്റഡിയിൽ നൽകിയിരുന്നു.നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞ സ്വപ്നയ്ക്ക് ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കുന്ന ആൻജിയോഗ്രാം ചൊവ്വാഴ്ച നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സ്വപ്നയുടെ എതിർപ്പിനെത്തുടർന്ന് വേണ്ടെന്നുവെച്ചിരുന്നു.
https://www.facebook.com/Malayalivartha

























