ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്ന ഏത് സ്ത്രീയും കുലസ്ത്രീ, ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി പാലിച്ചുകൊണ്ടുള്ള 916 സമരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്; ദീപ നിശാന്ത്

എന്‍.ഐ.എ ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമാണ്. സമരം സംബന്ധിച്ച് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കേരളത്തിലെ രാഷ്ട്രീയ പൊതുമണ്ഡലത്തിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നതും അവര്‍ സമരമുഖത്ത് ജ്വലിക്കുന്ന സാന്നിധ്യമാകുന്നതും ഏറെ അഭിനന്ദനീയമായ കാര്യമാണെന്ന് പോസ്റ്റില്‍ പറയുന്നു. എന്നാല്‍ ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്ന ഏത് സ്ത്രീയും കുലസ്ത്രീയാണെന്നും ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി പാലിച്ചുകൊണ്ടുള്ള 916 സമരങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
കേരളത്തിലെ രാഷ്ട്രീയ പൊതുമണ്ഡലത്തിലേക്ക് സ്ത്രീകള്‍ കടന്നു വരുന്നതും അവര്‍ സമരമുഖത്ത് ജ്വലിക്കുന്ന സാന്നിധ്യമാകുന്നതും ഏറെ അഭിനന്ദനീയമായ കാര്യമാണ്. പക്ഷേ മൂന്നാലു ദിവസമായി ചില വ്യക്തികളുടെ പ്രൊഫൈല്‍ കാണുമ്ബോള്‍ (അവരില്‍ പലരും നിഷ്പക്ഷത തകര്‍ത്തഭിനയിക്കുന്നവരുമായിരുന്നു) കേരളത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ സമരത്തില്‍ പങ്കെടുക്കുന്നതെന്നു തോന്നിപ്പോകും. പിണറായിയുടെ കിരാതഭരണത്തിനെതിരെ വീട്ടമ്മമാര്‍ സമരമുഖത്ത് എന്നൊക്കെ പറഞ്ഞ് വന്‍ബൂസ്റ്റിങ്ങാണ്.ഇടതുപക്ഷത്തിനെതിരെ സംസാരിക്കുന്ന ഏതു സ്ത്രീയും കുലസ്ത്രീയാണ്. അവിടെ ഓഡിറ്റിങ്ങില്ല. അധ്യാപകരുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള ക്ലാസ്സെടുപ്പില്ല. വീട്ടമ്മമാരുടെ ദൗത്യങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലില്ല. ഒന്നുമില്ല. എല്ലാം 'ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി' പാലിച്ചുകൊണ്ടുള്ള 916 സമരങ്ങളാണ്.
നട്ടുച്ചക്ക് ചാടിപ്പിടഞ്ഞെണീറ്റ് 'യ്യോന്റമ്മേ സൂര്യന്‍!'ന്ന് വിളിച്ചു പറഞ്ഞ് നാട്ടാരെ ചിരിപ്പിക്കരുത്.അവരൊക്കെ സൂര്യനെ നേരത്തെ കണ്ടവരാണ്. നിങ്ങളോട് ചിലപ്പോള്‍ 'ഗുഡ് നൈറ്റ്' പറഞ്ഞു കളയും. സമരമുഖത്തെ എല്ലാ പെണ്ണുങ്ങള്‍ക്കും അഭിവാദ്യങ്ങള്‍. പെട്രോള്‍വിലവര്‍ധനവിനെതിരെ, എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുതുലക്കുന്ന ദുര്‍ഭരണത്തിനെതിരെ, പൗരത്വബില്ലിനെതിരെ മുന്നോട്ടു വരാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ. മനുസ്മൃതിമൂല്യങ്ങള്‍ക്കു വേണ്ടിയല്ല, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി നാളെയും നിങ്ങളുടെ ശബ്ദമുയരട്ടെ.
https://www.facebook.com/Malayalivartha

























