Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അങ്കം തുടങ്ങിയിട്ടേയുള്ളൂ... സ്വര്‍ണക്കടത്ത് കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്; കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുറച്ച് എന്‍.ഐ.എ; 17,000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തതിലും കേസെടുത്ത് കസ്റ്റംസ്; എല്ലാം വിശദമായി പരിശോധിച്ച് ഇഡി സ്‌പെഷ്യല്‍ ഓഫീസര്‍

19 SEPTEMBER 2020 09:07 AM IST
മലയാളി വാര്‍ത്ത

മൂന്ന് വര്‍ഷത്തിനിടയില്‍ 17,000 കിലോ ഈന്തപ്പഴം എന്തിന് ഇറക്കുമതി ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം തേടി കസ്റ്റംസ്. വാണിജ്യ ആവശ്യത്തിന് നയതന്ത്ര ബാഗേജ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്യാനും കഴിയില്ല. അപ്പോപിന്നെ എന്തോ ഒരു അസ്വാഭാവികതയുണ്ട്. ഈന്തപ്പഴത്തിന്റെയും മതഗ്രന്ഥത്തിന്റേയും മറവില്‍ സ്വര്‍ണം കടത്തിയെന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്. ഇതോടെയാണ് യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്ന് അനധികൃതമായി മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തത്.

ഈന്തപ്പഴക്കടത്തില്‍ കസ്റ്റംസ് പ്രത്യേക സംഘത്തിന്റെ അന്വേഷണവും തുടങ്ങി. നയതന്ത്രചാനല്‍ ഉപയോഗപ്പെടുത്തിയ രണ്ടു സംഭവത്തിലും ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. മതഗ്രന്ഥങ്ങള്‍ കൈപ്പറ്റിയതില്‍ മന്ത്രി കെ.ടി. ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും.

നയതന്ത്രസ്ഥാപനം പാലിക്കേണ്ട ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍. മന്ത്രി ഉള്‍പ്പടെയുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുടെ ഭാഗത്തുനിന്ന് പ്രോട്ടോക്കോള്‍ ലംഘനവും ഉണ്ടായിട്ടുണ്ട്.

അതേസമയം നിര്‍ണായക നീക്കം നടത്തുകയാണ് എന്‍ഐഎ. സ്വര്‍ണക്കടത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരടക്കമുള്ള ഉന്നതരെ ചോദ്യം ചെയ്യണമെന്ന് എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കി. ഒന്നാം പ്രതി പി.എസ്. സരിത്തുള്‍പ്പെടെ 16 പേരുടെ റിമാന്‍ഡ് നീട്ടാനുള്ള അപേക്ഷയിലാണിക്കാര്യമുള്ളത്. കള്ളക്കടത്ത് സമ്പാദ്യം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ചെയ്യാന്‍ ഉപയോഗിച്ചിരിക്കാമെന്നും എന്‍.ഐ.എ ഡിവൈ.എസ്.പി സി. രാധാകൃഷ്ണപിള്ള സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

സ്വപ്ന സുരേഷടക്കമുള്ള പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ലാപ് ടോപ്പ് എന്നിവയില്‍ നിന്ന് ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യുകയാണ്.

മുഴുവന്‍ പ്രതികളും സ്വര്‍ണക്കടത്തിലെ പങ്കാളിത്തം വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായി നടത്തിയ ഗൂഢാലോചനയും തുടര്‍ നടപടികളും ഇവര്‍ വെളിപ്പെടുത്തി. വിദേശത്തും ഇന്ത്യയിലും ഗൂഢാലോചന നടത്തിയ സ്ഥലങ്ങള്‍ ഗൂഗിള്‍ മാപ്പിലൂടെ പ്രതികള്‍ ചൂണ്ടിക്കാട്ടി.മിഡില്‍ ഈസ്റ്റില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണം നയതന്ത്ര ബാഗിന്റെ മറവില്‍ ഇന്ത്യയിലേക്ക് തുടര്‍ച്ചയായി കടത്തി വ്യക്തികള്‍ക്ക് കൈമാറിയതിന് തെളിവുകളുണ്ടെന്നും എന്‍.ഐ.എ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം സ്വപ്ന ഒഴികെയുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു.പി.എസ്. സരിത്ത്, സ്വപ്ന, കെ.ടി. റമീസ്, എ.എം. ജലാല്‍, സെയ്ദ് അലവി, പി.ടി. അബ്ദു, മുഹമ്മദ് അലി, കെ.ടി. ഷറഫുദീന്‍, മുഹമ്മദ് ഷഫീഖ്, ഹംസത്ത് അബ്ദുസലാം, ടി.എന്‍. സന്‍ജു, ഹംജദ് അലി എന്നീ 12 പ്രതികളുടെ റിമാന്‍ഡ് കാലാവധി ഒക്ടോബര്‍ പത്തു വരെയും സി.വി. ജിഫ്‌സല്‍, പി. അബൂബക്കര്‍, മുഹമ്മദ് അബ്ദു ഷമീം, പി.എം. അബ്ദുള്‍ ഹമീദ് എന്നീ പ്രതികളുടെ റിമാന്‍ഡ് കാലാവധി എട്ടു വരെയും നീട്ടി.

അതേസമയം സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണ പുരോഗതി സൂക്ഷ്മമായി നിരീക്ഷിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍. കേസിന്റെ അന്വേഷണ പുരോഗതി നേരിട്ട് വിലയിരുത്തുന്നത് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍ കുമാറാണ്. കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി മേഖലാ ഓഫീസില്‍ എത്തിയ സുശീല്‍കുമാര്‍ അഞ്ച് മണിക്കൂറോളമാണ് അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത്.

സുശീല്‍ കുമാറിന്റെ വരവ് രണ്ട് മാസം കൂടുമ്പോഴുളള പതിവ് സന്ദര്‍ശനം മാത്രമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വിശദീകരണം. എന്നാല്‍ ഈ വരവിനെ വെറും വരവായി ആരും കാണുന്നില്ല. ഇത്രയും നിര്‍ണായകമായ കേസിലെ വിശദാംശങ്ങള്‍ ശേഖരിച്ച് വേണ്ട നിര്‍ദേശം നല്‍കാനാണ് സുശീല്‍ കുമാര്‍ എത്തിയതെന്ന് വ്യക്തം. കാരണം ഈ പുലിക്കുട്ടി വന്നതിന് ശേഷമാണ് അന്വേഷണം വീണ്ടും ശക്തമായത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (26 minutes ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (42 minutes ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (1 hour ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (1 hour ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (1 hour ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (1 hour ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (4 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (4 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (4 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (5 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (5 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (5 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (5 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (5 hours ago)

Malayali Vartha Recommends